സ്നേഹിച്ച് സ്നേഹിച്ച് അവസാനം ഉമ്മയെ വാപ്പ കൊന്നു: എനിക്ക് 6 മാസം പ്രായം: ഈറനണിയിച്ച് ജുനൈസിന്റെ കഥ
സമൂഹത്തിലെ വിവിധ തലങ്ങളില്‍ നിന്നുള്ള വ്യത്യസ്തരായ മത്സരാർത്ഥികളാണ് ഒരോ ബിഗ് ബോസ് സീസണിലു നമുക്ക് മുന്നിലേക്ക് എത്തുന്നത്. ഇതില്‍ ചില താരങ്ങളെ നമുക്ക് പരിചയം ഉണ്ടാവുമെങ്കിലും ഭൂരിപക്ഷം മത്സരാർത്ഥികളെക്കുറിച്ചും കൃത്യമായ വിവരം പ്രേക്ഷകർക്ക് ഉണ്ടാവണമെന്നില്ല. ഈ സാഹചര്യത്തിലാണ് മത്സരാര്‍ത്ഥികള്‍ക്ക് അവരുടെ ജീവിതാനുഭവങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്ന 'എന്‍റെ കഥ' എന്ന സെഗ്മെന്‍റ് ശ്രദ്ധേയമാവുന്നത്.
കഥപറയുന്നത് വീട്ടിലെ അംഗങ്ങളോടാണെങ്കിലും പ്രേക്ഷകർക്ക് താരത്തെ കുറിച്ച് കൂടുതല്‍ അറിയാനും അതിലൂടെ അവരുടെ മനസ്സില്‍ ഇടം പിടിക്കാനും സാധിക്കുന്നു. കഴിഞ്ഞ എല്ലാ സീസണിലും ഈ സെഗ്മെന്റ് ഏറെ ശ്രദ്ധേയമായി മാറുകയും ചെയ്തിരുന്നു. ഇത്തവണയും ആ പതിവ് തെറ്റിയില്ല. പ്രേക്ഷകരേയും സഹമത്സരാർത്ഥികളുടേയും കണ്ണിനെ ഈറനണിയിച്ചുകൊണ്ട് ജുനൈസ് ആണ് ബിഗ് ബോസ് സീസണ്‍ ഫൈവില്‍ ആദ്യ കഥയുമായി എത്തിയത്.

ദുബായില്‍ സർക്കാർ ജോലി മലയാളികള്‍ക്കും അന്യമല്ല: പക്ഷെ വഴിയൊന്ന് മാത്രം, അതാണ് ഇത്
അന്ന് ആറ് മാസം പ്രായം
സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സറായ ജുനൈസ് തനിക്ക് വെറും ആറുമാസം പ്രായമുള്ളപ്പോള്‍ സംഭവിച്ച കാര്യത്തെക്കുറിച്ചാണ് സഹമത്സരാർത്ഥികളോട് പറഞ്ഞത്. ഇത് പറയുമ്പോള്‍ ഞാന്‍ ഇമോഷണലായി മാറും എന്ന് പറഞ്ഞ് കൊണ്ട് തന്നെയാണ് ജുനൈസ് തന്റെ ജീവിതം പറയുന്നത്. തനിക്ക് ആറ് മാസം പ്രായമുള്ളപ്പോള്‍ തന്റെ ഉമ്മയെ ഉപ്പ കൊലപ്പെടുത്തിയതിനെ കുറിച്ചാണ് ജുനൈസ് വ്യക്തമാക്കുന്നത്.
ഗാര്‍ഹിക പീഢനത്തിന്‍റെ ഇരയായിരുന്നു എന്‍റെ ഉമ്മ. വളരെ ചെറിയ പ്രായത്തില്‍ തന്നെയാണ് ഉമ്മ കൊല്ലപ്പെടുന്നത്. ഒരു സാധുവായിരുന്നു ഉമ്മ. ഉപ്പയ്ക്ക് ഗള്‍ഫിലായിരുന്നു ജോലി. ഞങ്ങള്‍ അഞ്ച് മക്കളായിരുന്നു. അതില്‍ ഏറ്റവും ഇളയവനായിരുന്നു ഞാന്‍. എന്‍റെ ഉപ്പയും ഉമ്മയും ഒന്നിച്ച് നന്നായി പോകുന്നു എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ അത് അങ്ങനെയായിരുന്നില്ല. ഒടുവില്‍ ഉമ്മയെ നഷ്ടമായി.

സ്നേഹം കൂടി കൂടി പെട്ടെന്ന്
എന്റെ ഉപ്പയ്ക്ക് ഉമ്മയോട് വലിയ സ്നേഹമായിരുന്നു. അവസാനം ആ സ്നേഹം കൂടി കൂടി പെട്ടെന്ന് ഉണ്ടായ ദേഷ്യത്തിന് ഉമ്മയെ കൊന്നുകളഞ്ഞു. ഉമ്മയെ കൊലപ്പെടുത്തിയ അന്ന് തന്നെ ഉപ്പയെ പൊലീസ് കൊണ്ടുപോയി. തുടർന്ന് എന്നെയും എന്നേക്കാള്‍ ഒന്നരവയസ്സ് പ്രായം മാത്രം കൂടുതലുള്ള എന്റെ ചേട്ടനേയും ഉമ്മയുടെ സഹോദരന്‍ കണ്ണൂരിലെ ചെങ്ങളയെന്ന സ്ഥലത്തേക്ക് കൊണ്ടുപോയി.
തണ്ണിമത്തന്‍ വിത്ത് കളയല്ലേ: മുടിക്ക് മുതല്‍ ചർമ്മത്തിന് വരെ നേട്ടങ്ങള്‍, അറിഞ്ഞിരിക്കേണ്ടത്
ഉപ്പയും ഉമ്മയുമില്ലാത്ത വിഷയം അവിടെ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. അത്തരം ട്രോമകള്‍ ഒന്നും വരുത്താതെയാണ് ആ കുടുംബം എന്നേയും ജേഷ്ഠനേയും നോക്കിയത്. മൂന്നാംക്ലാസില്‍ പഠിക്കുമ്പോഴാണ് എനിക്ക് ഉമ്മയില്ലെന്ന സത്യം പോലും ഞാന്‍ അറിയുന്നത്. നാട്ടുകാരുടെ സഹതാപമായിരുന്നു തന്നെ ഏറെ വേദനിപ്പിച്ചത്. ഉപ്പയേയും ഉമ്മയേയും കുറിച്ച് ആളുകള്‍ ചോദിക്കുമ്പോള്‍ അതെന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നുവെന്നും ജുനൈസ് പറയുന്നു.
ആ സമയത്തൊക്കെ ഭൂമി പിളർന്ന് താഴോട്ട് പോയിരുന്നെങ്കില്‍ എന്ന് വരെ ഞാന്‍ ചിന്തിച്ചിട്ടുണ്ട്. അതുകൊണ്ടൊക്കെയാവും ചേട്ടനെ വെച്ച് താരതമ്യപ്പെടുത്തുമ്പോള്‍ ഞാന്‍ വളരെ നാണം കുണുങ്ങിയായ ഒരാളായിരുന്നു. ഞാന്‍ ഒരു ഇന്‍ട്രോവെർട്ടായി മാറി. ഞാന്‍ ഒന്നിലും സ്മാർട്ടായിരുന്നില്ല. പഠനത്തിലും വലിയ കേമനായിരുന്നില്ല, അവറേജ് വിദ്യാർത്ഥിയായിരുന്നു. എക്സ്ട്രാ കരിക്കുലർ ആക്റ്റിവിറ്റികളൊക്കെ ചെയ്യാന്‍ താല്‍പ്പര്യമുണ്ടെങ്കിലും എന്നെ മനസ്സ് പിന്നോട്ട് വലിപ്പിക്കും. ഇതോടെ എല്ലാവരും എന്നെ കൊണ്ട് ഒന്നിനും പറ്റില്ലെന്നൊക്കെ വിധിയെഴുതി തുടങ്ങി.
ഉമ്മ സാമ്പത്തികമായി
ഞാന്‍ ഇന്നും കരുതുന്നു എന്‍റെ ഉമ്മ സാമ്പത്തികമായി സ്വതന്ത്ര്യയായിരുന്നെങ്കില്‍ ഒരിക്കലും അവര്‍ക്ക് കൊല്ലപ്പെടേണ്ടി വരില്ലായിരുന്ന. ഒത്തുപോകാത്ത ദാമ്പത്യത്തില്‍ നിന്നും പുറത്തുവന്ന് ഞങ്ങളെ നോക്കുമായിരുന്നു. നിങ്ങളുടെ മക്കള്‍ ഇത്തരം ബന്ധങ്ങളിലാണെങ്കില്‍ അവര്‍ അതില്‍ നിന്നും പുറത്തുവരുന്നതിനെ തടയരുത് എന്നാണ് എനിക്ക് എല്ലാ മാതാപിതാക്കളോടും പറയാനുള്ളത്.
വിവാഹ മോചനം ഒന്നിന്‍റെയും അവസാനം അല്ല അത് പുതിയ തുടക്കമാണ്. അവരെ ഇമോഷണല്‍ ബ്ലാക്ക് മെയില്‍ ചെയ്ത് ഇത്തരം ബന്ധങ്ങളില്‍ തുടരാന്‍ ഒരിക്കലും നിര്‍ബന്ധിക്കരുത്. കരയാതെ ഇമോഷണല്‍ ആകാതെ പറയണം എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ശോകമൂകമായി ഈ അവസ്ഥയില്‍ ഞാന്‍ ഇമോഷണലായി പോകുന്നു. അതാണ് മുഖത്ത് നോക്കിയിട്ട് സംസാരിക്കാതിരിക്കുന്നതെന്നും ജുനൈസ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications