'വീട് വില്‍ക്കുന്നത് സംബന്ധിച്ച തർക്കം': ജുനൈസിന്റെ ഉമ്മയെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്
ബിഗ് ബോസ് മലയാളം സീസണ്‍ 5 താരവും സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്ററുമായ ജുനൈസിനെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങളുമായി ഉമ്മയുടെ സഹോദരന്റെ ഭാര്യയും വളർത്തുമ്മയുമായ റംലത്ത്. ബിഗ് ബോസിലെ അവന്റെ മത്സരങ്ങളെല്ലാം കാണുന്നു. അവന്‍ മികച്ചൊരു നിലയില്‍ വളർന്ന് വരണമെന്നാണ് എന്റെ ആഗ്രഹമെന്നും റംലത്ത് പറയുന്നു. മഴവില്‍ കേരളം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.
സ്വന്തം ജീവിത കഥ അവന്‍ തന്നെ ബിഗ് ബോസില്‍ പറഞ്ഞിട്ടുണ്ട്. അവന്റെ ഉമ്മക്ക് അവനുള്‍പ്പടെ അഞ്ച് മക്കളായിരുന്നു. അവർ വയനാട്ടിലായിരുന്നു. ഇപ്പോള്‍ സഹോദരി-സഹോദരന്മാരെല്ലാം കല്യാണം കഴിഞ്ഞു. ചെറുപ്പം മുതല്‍ തന്നെ അവന്‍ നല്ല നിലയില്‍ എത്തണമെന്ന ആഗ്രഹം അവനും ഞങ്ങള്‍ക്കും ഉണ്ടായിരുന്നുവെന്നും റംലത്ത് പറയുന്നു.

ഉമ്മയും ഉപ്പയും ഇല്ലെന്ന വിഷമം അവനുണ്ട്. പക്ഷെ അവർ രണ്ടുപേരുടേയും സ്ഥാനം ഞാന്‍ അവന് കൊടുത്തിട്ടുണ്ട്. അവന്‍ ഉമ്മായെന്ന് വിളിക്കല്‍ എന്നെയാണ്. ആദ്യമൊക്കെ ഞാന്‍ തന്നെയാണ് ഉമ്മയെന്നാണ് അവന്‍ വിചാരിച്ചത്. പിന്നീട് അത് അങ്ങനെയല്ലെന്ന് മനസ്സിലായത്. സ്കൂളിലൊക്കെ പഠിക്കുമ്പോള്‍ എന്റെ ഉമ്മ റംലത്താണ് എന്നാണ് അവന്‍ പറയുമായിരുന്നു.
എന്റെ ഭർത്താവിന്റെ ഏക പെങ്ങളായിരുന്നു ജുനൈസിന്റെ ഉമ്മ. വയനാട്ടിലേക്കായിരുന്നു അവരെ വിവാഹം ചെയ്ത് അയച്ചത്. ജുനൈസിന്റെ വാപ്പ ഗള്‍ഫിലായിരുന്നു. അയാളുടെ കുടുംബമൊക്കെ വലിയ നിലയിലായിരുന്നു. വീട് വില്‍ക്കുന്നത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജുനൈസിന് അന്ന് ഒരു വയസ്സ് മാത്രമാണ് പ്രായം. ആ സംഭവത്തിന് ശേഷം മക്കളെ ഞങ്ങള്‍ പോയി കണ്ണൂരിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.
ഒരു സർക്കാർ ജോലി സ്വന്തമാക്കണമെന്നതായിരുന്നു ജുനൈസിന്റെ ആഗ്രഹം. അതിന് ഇടയിലാണ് ഫോണിലെ പരിപാടികളുമായി സജീവമാവുന്നത്. പണ്ട് മുതല്‍ തന്നെ ഒരു തട്ടം എടുത്തിട്ട് വീട്ടിലൊക്കെ ആമിനതാത്തയെ കാണിക്കുമായിരുന്നു. കുടുംബക്കാരും ബന്ധുക്കളുമൊക്കെ അവന് വലിയ പിന്തുണയാണ്. ബിഗ് ബോസിലേക്ക് പോവുന്നതിന് മുമ്പ് ഞങ്ങളോടെല്ലാം പ്രാർത്ഥിക്കണമെന്ന് പറഞ്ഞിരുന്നുവെന്നും റംലത്ത് പറയുന്നു.

ഒരു വയസ്സില്‍ നടക്കുന്ന സംഭവങ്ങളായതിനാല്‍ തന്നെ ഉമ്മയേയും ഉപ്പയേയും കണ്ട ഓർമ്മയും ജുനൈസിന് ഉണ്ടാവില്ല. ജുനൈസ് പറഞ്ഞത് പോലെ തന്നെ നല്ല സ്നേഹവും മതവിശ്വാസവുമൊക്കെയുള്ള ആളായിരുന്നു അവന്റെ ഉപ്പ. മൂത്ത മകളുടെ കല്യാണത്തിന് ശേഷമായിരുന്നു ഈ സംഭവം നടന്നത്. ഏതോ ഒരു സമയത്ത് എന്തോ മനസ് അങ്ങനെയായിപ്പോയിട്ടുണ്ടാവും.
വീട് വില്‍ക്കണമെന്ന് ഭർത്താവ് പറഞ്ഞപ്പോള്‍ ജുനൈസിന്റെ ഉമ്മ അതിന് സമ്മതിച്ചില്ല. മക്കളെല്ലാം ചെറുതാണല്ലോ. ആ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അയല്‍വാസികളൊക്കെ പറയുന്നത്. ആദ്യം ആരാണ് ഇത് ചെയ്തതെന്ന് ആർക്കും മനസ്സിലായിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് തന്നെയാണ് ഇത് ചെയ്തതെന്ന് മനസ്സിലായതെന്നും റംലത്ത് വ്യക്തമാക്കുന്നു.
ആ കേസ് ഇപ്പോഴും നടക്കുന്നുണ്ട്. സംഭവം നടന്ന വീട്ടില്‍ മൂത്ത മകള്‍ ഒരു വർഷത്തോളം താമസിച്ചുന്നു. പിന്നീട് അടുത്ത് തന്നെ വേറെ വീടെടുത്ത് മാറി. ജുനൈസിന്റെ ഉമ്മയും വാപ്പയും താമസിച്ചുന്ന വീട് ഇപ്പോഴുമുണ്ട്. പക്ഷെ പൊട്ടിപ്പൊളിഞ്ഞു പോയി. ആ 25 സ്ഥലം അവിടെയുണ്ട്. ഉപ്പയെ ജയിലില്‍ പിടിച്ചിട്ടതിന് ശേഷം പുറത്ത് ഇറക്കിയെന്നും ഇല്ലെന്നും പറയുന്നു. ഞങ്ങള്‍ അതിനെ കുറിച്ചൊന്നും പിന്നീട് അന്വേഷിച്ചില്ല. ആദ്യം മകളേയും കൂട്ടി അഞ്ചെട്ട് വർഷത്തോളം കേസിന് വേണ്ടി പോയിരുന്നു. പിന്നീട് പോയില്ല. ഈ അടുത്ത കാലത്തൊക്കെയാണ് ഈ സംഭവമൊക്കെ ജുനൈസ് അറിയുന്നതെന്നും റംലത്ത് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications