മിഥുന്റെ വുഷു കഥയും വ്യാജം? തുറന്ന് പറഞ്ഞ് സന്ദീപ് വാര്യര്‍, കൂടുതല്‍ കുരുക്കിലേക്ക്?
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത് അനിയന്‍ മിഥുന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു ടാസ്‌കില്‍ പങ്ക് വെച്ച ജീവിതകഥയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളാണ്. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ടാസ്‌ക്കില്‍ മിഥുന്‍ പറഞ്ഞ പ്രണയകഥയാണ് പലരേയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയത്. പ്രേക്ഷകരില്‍ പലരും ഇതിലെ വിശ്വാസ്യത ചോദ്യം ചെയ്ത് അന്ന് തന്നെ രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം അവതാരകനായ മോഹന്‍ലാലും ഇത് സംബന്ധിച്ച് അനിയന്‍ മിഥുനോട് ചോദിച്ചിരുന്നു. എന്നാല്‍ താന്‍ പറഞ്ഞത് സത്യമാണ് എന്നായിരുന്നു അനിയന്‍ മിഥുന്‍ പറഞ്ഞത്. അതേസമയം ഇത് വിശ്വാസയോഗ്യമല്ല എന്ന് അറിയിച്ച മോഹന്‍ലാല്‍ ഇതിനെ കുറിച്ച് അവര്‍ അന്വേഷിക്കും എന്നും ബിഗ് ബോസിനോ ഏഷ്യാനെറ്റിനോ ഇതില്‍ ഉത്തരവാദിത്തമില്ല എന്നും അറിയിച്ചിരുന്നു.

കോളേജ് പഠനകാലത്ത് കശ്മീരിലേക്ക് പോയതും അവിടെ നിന്ന് പരിചയപ്പെട്ട സന എന്ന സൈനിക ഉദ്യോഗസ്ഥയുമായുള്ള പ്രണയത്തെ കുറിച്ചുമായിരുന്നു മിഥുന്‍ പറഞ്ഞത്. ആദ്യം പ്രണയം നിരസിച്ച താന്‍ പിന്നീട് പ്രണയം പറയാന്‍ തയ്യാറായി പോയപ്പോള്‍ നെറ്റിയില്‍ വെടിയേറ്റ് സന മരിച്ച വിവരമാണ് അറിഞ്ഞത് എന്നാണ് മിഥുന്‍ പറഞ്ഞിരുന്നത്. ഇക്കാര്യമാണ് കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ചോദ്യം ചെയ്തത്.
ഇന്ന് വരെ ഇന്ത്യന്‍ ആര്‍മിയില്‍ പാരാകമാന്റോയില്‍ ഒരു വനിത പോയിട്ടില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. മിഥുന്‍ അതിന്റെ അകത്ത് പോയി എന്നൊക്കെ പറയുന്നത് വിശ്വസിക്കാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എത്രയോ സെക്യൂരിറ്റി പരിശോധനകള്‍ വേണം ഉള്ളിലേക്ക് കടക്കാന്‍. അവിടെ ഉള്ളവര്‍ക്ക് ഒരു ലീവ് പോലും കിട്ടില്ലെന്നിരിക്കെ എങ്ങനെയാണ് പുറത്ത് കറങ്ങി നടന്നത് എന്നും മോഹന്‍ലാല്‍ ചോദിച്ചിരുന്നു.
ഇപ്പോഴിതാ ബി ജെ പി നേതാവ് സന്ദീപ് വാര്യരും അനിയന്‍ മിഥുന്റെ കഥയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. അനിയന്‍ മിഥുന്റെ വുഷു കഥയും വ്യാജമാണ് എന്നാണ് തനിക്ക് അറിയാന്‍ കഴിഞ്ഞത് എന്നാണ് സന്ദീപ് വാര്യര്‍ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് സന്ദീപ് വാര്യരുടെ പ്രതികരണം. മിഥുന്റെ വ്യാജ കമാന്റോ കഥ ബിഗ്ബോസില്‍ പൊളിഞ്ഞു വീണെന്നും സന്ദീപ് പറഞ്ഞു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
'വുഷു അസോസിയേഷന്‍ ഭാരവാഹികളോട് സംസാരിച്ചു. അനിയന്‍ മിഥുന്റെ വുഷു കഥയും വ്യാജമാണെന്ന് അവര്‍ പറയുന്നു. അനിയന്‍ മിഥുന്റെ വുഷു ചാമ്പ്യന്‍ഷിപ്പ് സംബന്ധിച്ച അവകാശവാദങ്ങളെ ആധികാരികത പരിശോധിക്കാതെ പ്രചാരണം നല്‍കിയത് മുഖ്യധാരാ മാധ്യമങ്ങള്‍ തന്നെയാണ്. കഴിഞ്ഞ മാസമാണ് ചെന്നൈയില്‍ ഇന്ത്യന്‍ വീല്‍ ചെയര്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ ആണെന്ന് അവകാശപ്പെട്ട് ഒരുത്തന്‍ മുഖ്യമന്ത്രിയെ വരെ പറ്റിച്ചത്.
എന്തായാലും മിഥുന്റെ വ്യാജ കമാന്റൊ കഥ ഒടുവില്‍ ബിഗ്ബോസില്‍ പൊളിഞ്ഞു വീണു. ആരെയും കുറ്റപ്പെടുത്താന്‍ പറ്റില്ല. ടിപ്പുവിന്റെ വാളും യൂദാസിന്റെ വെള്ളിക്കാശും മോശയുടെ അംശവടിയും കാണിച്ച് ഡിജിപിയെ വരെ ഊജ്ജ്വലമാക്കിയ നാടാണിത്.'












Click it and Unblock the Notifications