Get Updates
Get notified of breaking news, exclusive insights, and must-see stories!

'പുറത്ത് തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരുമോ എന്നറിയില്ല'; മാരാരുടെ ആശയങ്ങളോട് യോജിപ്പില്ലെന്ന് വിഷ്ണു

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ശനിയാഴ്ചത്തെ എപ്പിസോഡില്‍ ഒരു എവിക്ഷന്‍ നടന്നിരിക്കുകയാണ്. ഈ സീസണില്‍ ടോപ് 5 ല്‍ എത്തും എന്ന് ഉറപ്പിച്ചിരുന്ന വിഷ്ണു ജോഷിയാണ് എവിക്ടായിരിക്കുന്നത്. മത്സരാര്‍ത്ഥികള്‍ക്കും പ്രേക്ഷകര്‍ക്കും ഒരുപോലെ അമ്പരപ്പ് സമ്മാനിച്ച് കൊണ്ടായിരുന്നു വിഷ്ണുവിന്റെ എവിക്ഷന്‍ പ്രഖ്യാപിച്ചത്. ബിഗ് ബോസ് ഹൗസിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു വിഷ്ണു.

അഖില്‍ മാരാര്‍-വിഷ്ണു അണ്ണന്‍ തമ്പി കോംബോ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരുന്നത്. ഷിജുവും ഇവരുടെ സൗഹൃദ വലയത്തില്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് ഹൗസിനകത്തെ ഇവരുമായുള്ള സൗഹൃദത്തെ കുറിച്ച് മനസ് തുറക്കുകയാണ് വിഷ്ണു. എവിക്ഷന് പിന്നാലെ ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിഷ്ണുവിന്റെ പ്രതികരണം.

vishnu

വിഷ്ണുവിന്റെ വാക്കുകള്‍:

'84 ദിവസം എന്നെ വോട്ട് ചെയ്ത് ഇതിനകത്ത് നിര്‍ത്തിയ എല്ലാവര്‍ക്കും നന്ദി. ഞാന്‍ ഇതിനകത്ത് കയറിയ അന്ന് വളരെ ചുരുക്കം പേര്‍ മാത്രമാണ് എന്നെ ഇഷ്ടപ്പെട്ടിട്ടുണ്ടായിരുന്നത്. 84 ദിവസം ഞാന്‍ ഇവിടെ നിന്നിട്ടുണ്ടെങ്കില്‍ ഒരുപാട് പേരെന്നെ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ടാകും. ഇതിന് മുന്‍പ് ഷോ കണ്ടിട്ട് വന്നു എന്നുള്ളത് തെറ്റൊന്നുമല്ല. ഈ ഷോ നടത്തുന്നത് തന്നെ എല്ലാവര്‍ക്കും കാണാന്‍ വേണ്ടിയല്ലേ. അപ്പോള്‍ പിന്നെ അത് കണ്ടിട്ട് വരുന്നത് തെറ്റല്ല.

ബിഗ് ബോസിന്റെ വലിയ ഫാനാണ് ഞാന്‍. ഇതിനകത്ത് ഏറ്റവും ഇഷ്ടപ്പെട്ട് കയറിയത് ഞാനാണ് എന്ന് എനിക്ക് തോന്നുന്നു. എനിക്ക് വേണ്ടതെല്ലാം ഞാന്‍ പറഞ്ഞിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. പുറത്തിറങ്ങി കഴിഞ്ഞാല്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരുമോ എന്ന് എനിക്കറിയില്ല. ആള്‍ക്കാര്‍ ഇഷ്ടപ്പെടുമോ എന്ന് അറിയില്ല. പരമാവധി ആളുകളെ എന്റര്‍ടൈന്‍ ചെയ്യിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നു.

ബിഗ് ബോസ് ഹൗസിനകത്ത് ഒന്നും പ്ലാന്‍ ചെയ്ത് വെച്ചിട്ടും എഴുതി പഠിച്ച് വെച്ചിട്ടും പോകാന്‍ പറ്റില്ല. പ്രസന്‍സ് ഓഫ് മൈന്‍ഡ് ഉണ്ടെങ്കില്‍ മാത്രമെ നമുക്ക് അതിന്റെ ഉള്ളില്‍ പിടിച്ച് നില്‍ക്കാന്‍ പറ്റൂ. ഞാനും മാരാരും ഷിജു ചേട്ടനും നല്ല സുഹൃത്തുക്കളായിരുന്നു. ഞങ്ങള്‍ സിനിമകളെ പറ്റി ഒരുപാട് സംസാരിച്ചിരുന്നു. ആശയപരമായിട്ട് മാരാരുമായി സാമ്യമില്ല. രണ്ട് പേരേയും ചേട്ടന്‍മാരെ പോലെയാണ് കണ്ടിട്ടുള്ളത്.

എനിക്ക് ഇഷ്ടപ്പെടാത്ത സംസാരം വരുമ്പോഴേക്ക് ഞാന്‍ എണീറ്റ് പോകാറുണ്ട്. എന്റെ ഒരു ഐഡന്റിറ്റി സ്വന്തമായിട്ടുണ്ട്. ഞങ്ങളുടെ സൗഹൃദമൊന്നും എവിടേക്കും പോയിട്ടില്ല. പുള്ളി പുള്ളിയുടെ ഗെയിം കളിക്കുന്നു. അഖില്‍ മാരാര്‍ക്ക് ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു. അത് സംസാരിച്ചപ്പോള്‍ മാറുകയും ചെയ്തു'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+