'ഫിറോസിന്റേയും സജ്നയുടേയും വീട് പൊളിക്കല്‍; കരാറുകാരനും ശരിയല്ല, രണ്ടിടത്തും തരികിട'-വ്ളോഗർ സായി
ബിഗ് ബോസ് താരങ്ങളായ ഫിറോസ്-ഖാന്റെയും സജ്നയുടേയും വീട് ആക്രമിക്കപ്പെട്ട സംഭവത്തില്‍ രണ്ട് ഭാഗത്ത് നിന്ന് വന്ന വിശദീകരണങ്ങളിലും സംശയങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ട് നിരവധി ആളുകളായിരുന്നു മുന്നോട്ട് വന്നത്. വ്ളോഗർ സായിയും സമാനമായ സംശയമാണ് മുന്നോട്ട് വെക്കുന്നത്.
താരങ്ങളും കരാറുകാരനും പറയുന്ന ചില കാര്യങ്ങളില്‍ വ്യക്ത ഇല്ലാത്തതിനാല്‍ സംശയങ്ങള്‍ നില നില്‍ക്കുന്നുണ്ട്, പൈസ കൊടുക്കാതിരിക്കാനുള്ള ഉഡായിപ്പാണോ ഇതെന്ന ചോദ്യമുയരുന്നുണ്ടെന്നും അദ്ദേഹം സീക്രട്ട് ഏജന്റെന്ന തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഫിറോസ്-ഖാന്റെയും സജ്നയുടേയും വീടാക്രമിച്ച വാർത്തയെക്കുറിച്ച് ഞാന്‍ നേരത്തെ പ്രതികരിച്ചിരുന്നു. അതിന് അടിയില്‍ കുറേ പേർ വന്ന് പറഞ്ഞത് 'ഇവർ ഉഡായിപ്പാണ്, ഇവർ തന്നെ വീട് തല്ലിപ്പൊളിച്ചിട്ട് കരാറുകാരന്റെ തലയില്‍ ഇടുകയാണ്. ഇരുപതിനായിരം രൂപയുടെ നഷ്ടം വരുത്തിവെച്ചിട്ട് ലക്ഷങ്ങള്‍ കൊടുക്കാതിരിക്കാനുള്ള പ്ലാനാണ്' എന്നൊക്കെയായിരുന്നു പലരുടേയും പ്രതികരണമെന്നും സായി പറയുന്നു.

ക്രിസ്മസ് രാത്രിയില്‍ കരാറുകാരന്‍ വെള്ളമടിച്ച് വന്ന് വീട് തല്ലിത്തകർക്കുകയായിരുന്നുവെന്നും പറഞ്ഞ പൈസയിലൊന്നും നിന്നില്ലെന്നുമായിരുന്നു ഫിറോസ് ഖാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ വെള്ളമടിച്ചു എന്ന ആരോപണം കരാറുകാരന്‍ നിഷേധിക്കുകയാണ് ചെയ്തത്. ഇപ്പോള്‍ എനിക്ക് ഇത് സംബന്ധിച്ച ചില വ്യക്ത എനിക്ക് വന്നിട്ടുണ്ട്. ഇവർ ഇവരുടെ ഭാഗത്ത് നിന്നുള്ള പൈസ കൊടുക്കാതിരിക്കാനും, ഇനി ആ കോണ്‍ട്രാക്ടർ വേണ്ടെന്നുമുള്ള മനോഭാവത്തിലേക്ക് ഇവർ എത്തിയിരിക്കുകയാണ്. ഇത് ഒരു തരം ഉഡായിപ്പല്ലേ എന്ന് ചോദിച്ചാല്‍, അത് അങ്ങനെ തന്നെയാണെന്നും സായി വ്യക്തമാക്കുന്നു.

കോണ്‍ട്രാക്ടറുടെ കാര്യം നോക്കുമ്പോള്‍ പുള്ളി പുള്ളിയുടെ വശം വിശദീകരിച്ച് വന്നിട്ടുണ്ട്. അടിച്ച് പൊട്ടിച്ച ഭാഗങ്ങള്‍ അദ്ദേഹം തന്നെ റെഡിയാക്കി നല്‍കിയിട്ടുണ്ട്. ഇയാള്‍ അല്ല, അടിച്ചുപൊട്ടിച്ചതെന്ന് പറയുന്നുണ്ടെങ്കിലും അയാള്‍ തന്നെ എല്ലാം റിപ്പയർ ചെയ്ത് കൊടുത്തു. സാധനങ്ങള്‍ അടിച്ച് പൊട്ടിച്ചപ്പോള്‍ അയാളുടെ കൈ മുറിഞ്ഞ് അവിടെ ചോരവീഴുകയും പോലീസുകാർ വന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം അത് സമ്മതിക്കുകയും ചെയ്തു.

എന്നാല്‍ ഞാന്‍ ചെയ്യാത്ത ഒരു കാര്യം സംബന്ധിച്ച് എനിക്കെതിരെ ആരെങ്കിലും പൊലീസില്‍ കേസ് കൊടുത്താല്‍ അത് ഞാനല്ലെന്ന് തെളിയിക്കുന്നതിന് വേണ്ടി ഏതറ്റം വരെ പോകും. എന്നാല്‍ ഈ കരാറുകാരന്‍ അതിനൊന്നും നില്‍ക്കാതെ എല്ലാം മാറ്റിക്കൊടുത്തിട്ട് ഇപ്പുറത്ത് വന്ന് വീണ്ടും പറയുന്നു ഞാനല്ലെന്ന്. അതെന്തുകൊണ്ടാണെന്ന് അറിയില്ല. അടുത്ത വീട്ടിലെ ആളുകളും ഇയാള്‍ വരുന്നത് കണ്ടിട്ടുണ്ട്. അടിച്ച് പൊട്ടിച്ചത് ഇയാളാണെന്ന് തെളിഞ്ഞത് കൊണ്ടാണല്ലോയെന്നും സായി ചോദിക്കുന്നു.

ഈ കാരാറുകാരനെ കുറിച്ചും വേറെ പലരും പരാതികള്‍ പറയുന്നുണ്ട്. പറഞ്ഞതില്‍ കൂടുതല്‍ പൈസയും സമയവും എടുക്കുന്നതായി പറയുന്നുണ്ട്. അടിസ്ഥാനപരമായി നോക്കുകയാണെങ്കില്‍ രണ്ട് പേരുടേയും കയ്യില്‍ അത്യാവശ്യം തിരികിട കളികളുണ്ട്. ചതുരശ്ര അടിക്ക് 1300 എന്ന രൂപയില്‍ മീഡിയം ക്വാളിറ്റിയില്‍ പണി ചെയ്യാനാണ് കരാറെന്നാണ് കരാറുകാരന്‍ പറയുന്നത്.

തറകെട്ടിയതിന് ശേഷമുള്ള വർക്ക് മൊത്തം എടുത്തത് ഞാനാണെന്നാണ് കരാറുകാരന്‍ പറയുന്നത്. എന്നാല്‍ സജ്നയും ഫിറോസും പറയുന്നത് വളരെ തുച്ഛമായ പണികള്‍ മാത്രമാണെന്നാണ്. ബാക്കി ആ വീട്ടിലെ പണികള്‍ വേറെ വ്യക്തികളും അവർ സ്വയവുമാണ് ചെയ്തതെന്നും അവർ പറയുന്നു. ഇതൊക്കെ പറയുമ്പോഴും 18.5 ലക്ഷം രൂപ കൊടുത്തെന്നും ഇനി ചോദിച്ച മൂന്ന് ലക്ഷവും മറ്റൊരു ഒന്നര ലക്ഷവും കൊടുക്കാമെന്നും പറയുന്നുണ്ട്. ഇയാള്‍ അധികം പണിയെടുത്തില്ലെങ്കില്‍ പിന്നെ ഇതെങ്ങനെ സാധിക്കുന്നുവെന്നും സായി ചോദിക്കുന്നു.

1500 ചതുരശ്ര അടിയെന്ന വീട് പിന്നീട് 1900 അടിയിലേറെയായി. ഇത് പലയിടത്തും സാധാരണയായി സംഭവിക്കുന്ന കാര്യമാണ്. വേറെ എവിടെയെങ്കിലും കണ്ട മോഡലൊക്കെ ഈ വീട്ടിലേക്കും കൊണ്ടു വന്നിട്ടുണ്ടാകും. ടൈലൊക്കെ ഇവർ സ്വന്തം എടുത്തിട്ടുണ്ടെന്നാണ് പറയുന്നത്. അങ്ങനെ ചെയ്യാതെ കരാറുകാരനൊക്കൊണ്ട് തന്നെ പണി പൂർത്തിയാക്കണമായിരുന്നു. എന്തെങ്കിലും ഉഡായിപ്പുകള്‍ കാണിക്കുമ്പോഴോ മെറ്റിരിയല്‍ വിലയിലെ ഏറ്റക്കുറിച്ചിലുകള്‍ ഉള്ളപ്പോഴോ ആണ് ഇടപെടേണ്ടത്.

ഈ സംഭവം മൊത്തത്തില്‍ കൈവിട്ട് പോയത്, ഇവർ തമ്മിലുള്ള കമ്യൂണിക്കേഷന്‍ മൊത്തത്തില്‍ ഇല്ലാതെ പോയപ്പോഴാണ്. തമ്മില്‍ ഒന്നും രണ്ടും പറഞ്ഞ് ഒടക്കി. മൂന്നും നാലും ലക്ഷം രൂപ കിട്ടാനുള്ളപ്പോള്‍ കരാറുകാരന്‍ ആ ഉടക്കിന് നില്‍ക്കില്ല. പിന്നീട് വീട് നമ്പർ കിട്ടാന്‍ വേണ്ടി വാതിലും ജനലും ബാത്ത് റൂമും ഫിറോസ് ആവശ്യപ്പെട്ടത് പ്രകാരം വെച്ചുകൊടുക്കാന്‍ അദ്ദേഹം തയ്യാറായിരുന്നു. എന്നാല്‍ അദ്ദേഹം സ്ഥലത്തില്ലാത്ത സമയത്ത് ഫിറോസും സജ്നയും ഒറ്റക്ക് ഇതെല്ലാം ചെയ്തിട്ട് കരാർ അവസാനിപ്പിക്കുന്നതും പൈസ കൊടുക്കാതിരിക്കുന്നത് ശരിയാണോയെന്ന് നിങ്ങള്‍ പറയൂ എന്നും പ്രേക്ഷകരോടായി സായി പറയുന്നു.












Click it and Unblock the Notifications