Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോനെ ദയവ് ചെയ്ത് കള്ളം പറയരുത്, അവർ അതിനെക്കുറിച്ച് അന്വേഷിക്കും'; മിഥുന് മോഹൻലാലിന്റെ മുന്നറിയിപ്പ്

ബിഗ്‌ബോസ് മലയാളം സീസൺ 5 ഗ്രാന്റ്ഫിനാലയിലേക്ക് എത്താൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. പത്ത് മത്സരാർത്ഥികളാണ് ഇപ്പോൾ ബിഗ്‌ബോസ് വീട്ടിൽ ഉള്ളത്. ഇന്ന് മോഹൻലാൽ എത്തുന്ന എപ്പിസോഡായിരുന്നു. പ്രധാനപ്പെട്ട പല സംഭവങ്ങളും ഇന്ന് ബിഗ്‌ബോസ് വീട്ടിനകത്ത് നടന്നു.

നേരത്തെ ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോയിൽ സൂചിപ്പിച്ചത് പോലെത്തന്നെ അനുഭവങ്ങൾ പാളിച്ചകൾ എന്ന ടാസ്‌ക്കിൽ മിഥുൻ പറഞ്ഞ പ്രണയകഥ കള്ളമാണോ എന്ന ചോദ്യം മോഹൻലാൽ മിഥുനോട് ചോദിച്ചു. മിഥുനോട് ഇക്കാര്യത്തെക്കുറിച്ച് മോഹൻലാൽ ചോദിക്കണമെന്ന് പ്രേക്ഷകർ അഭ്യർത്ഥിച്ചിരുന്നു.

BB

മിഥുനെതിരെ സോഷ്യൽമീഡിയയിൽ രൂക്ഷവിമർശനമായിരുന്നു ഉയർന്നുവന്നത്. ഇതിന് പിന്നാലെയാണ് സംഭവത്തെക്കുറിച്ച് മോഹൻലാൽ ചോദിക്കുന്നത്. അനിയന്റെ കഥ കറക്റ്റ് ആണോ എന്നാണ് മോഹൻലാൽ ചോദിക്കുന്നത്. എന്നാൽ സത്യമാണെന്നാണ് മിഥുൻ പറയുന്നത്. എന്നാൽ ഇന്നുവരെ ഇന്ത്യൻ ആർമിയിൽ പാരോകമാന്റോയിൽ ഒരു ലേഡി പോയിട്ടില്ലെന്ന് മിഥുനോട് മോഹൻലാൽ പറയുന്നു.

നിങ്ങൾ പറയുന്നത് വളരെ തെറ്റാണെന്നും മോഹൻലാൽ പറയുന്നു. നിങ്ങൾ നന്നായി ഹിന്ദി പറയുന്ന ആളാണോ എന്നും മോഹൻലാൽ ചോദിക്കുന്നു. ഇല്ലാ എന്നാണ് അനിയൻ മിഥുൻ പറയുന്നത്. ഇംഗ്ലീഷും ഹിന്ദിയും മിക്‌സ് ചെയ്താണ് സംസാരിക്കുന്നതെന്നാണ് മിഥുൻ പറയുന്നു. നിങ്ങൾ എന്തൊക്കെയാണ് പറയുന്നത് നിങ്ങൾ അവരുടെ താമസിക്കുന്ന സ്ഥലത്തു ചെന്നുവെന്നൊക്കെയാണ് പറയുന്നത്.

അതിന്റെ അകത്തൊന്നും പോകാൻ പറ്റില്ല. എത്രയോ സെക്യൂരിറ്റി കഴിഞ്ഞേ പോകാൻ പറ്റൂ മോഹൻലാൽ പറഞ്ഞു. തുടർന്ന് മോഹൻലാൽ സംസാരിക്കുന്നതിനിടെ മിഥുന് അസ്വസ്ഥത തോന്നുകയും ബോധം പോകുന്ന അവസ്ഥയിൽ എത്തുകയും ചെയ്യുന്നുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷമാണ് പിന്നീട് മോഹൻലാൽ ബാക്കി കാര്യങ്ങൾ സംസാരിക്കുന്നത്.

അവര്‍ ബോര്‍ഡറിലാണ്, അവിടെ ഉള്ളവര്‍ക്ക് ഒരു ലീവ് പോലും കിട്ടില്ല, പിന്നെ എങ്ങനെയാണ് ഇന്ത്യന്‍ മുഴുവന്‍ കറങ്ങിനടക്കുന്നതെന്ന് പറയുന്നത്, മോഹന്‍ലാല്‍ ചോദിച്ചു. ' എനിക്ക് വളരെ സങ്കടകരമായി തോന്നിയത് മേശപ്പുറത്ത് എന്തൊക്കയോ പുതിയ ഗണ്ണുകള്‍ ഇട്ടിരിക്കുന്നത്. ഇയാളാര് ഗണ്ണിനെക്കുറിച്ച് പറയാന്‍,'' മോഹന്‍ലാല്‍ ചോദിച്ചു.

' അനിയന്‍.. ഞാന്‍ അവസാനമായി ചോദിക്കുന്നു.. ഇത് നിങ്ങള്‍ പറഞ്ഞത് സത്യമാണെങ്കില്‍ ഞങ്ങള്‍ക്ക് അന്വേഷിക്കേണ്ടി വരും' എന്നും മോഹന്‍ലാല്‍ പറയുന്നു. ആര്‍മിയില്‍ അങ്ങനൊരു ലേഡി ഓഫീസര്‍ ഇല്ലെന്നും അദ്ദേഹം പറയുന്നു. ഇത് വളരെ ശ്രദ്ധിച്ച് പറയണമെന്നും മോഹന്‍ലാല്‍ പറയുന്നു. വിംഗിന്റെ പേരില്‍ താന്‍ ഉറച്ചുനില്‍ക്കുന്നില്ലെന്നും നെറ്റിയല്‍ വെടി കൊണ്ട് മരിച്ചെന്നും മിഥുൻ പറയുന്നു.

'മോനെ ദയവ് ചെയ്ത് കള്ളം പറയരുത്, അവര്‍ അതിനെക്കുറിച്ച് അന്വേഷിക്കും' എന്നും മോഹന്‍ലാല്‍ പറയുന്നു. എനിക്കോ ബിഗ്‌ബോസിനോ സംഘടകര്‍ക്കോ ഇതില്‍ ബന്ധമില്ലെന്നും മോഹന്‍ലാല്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+