• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തോ തകരാറുണ്ടെന്ന ഭാവം, ബ്ലെസ്ലീ അന്ന് ഉറങ്ങിയില്ല, കണ്ണ് വെട്ടിക്കാന്‍ പാടുപെട്ടു: ശാലിനി

Google Oneindia Malayalam News

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ നിന്നും തുടക്കത്തില്‍ തന്നെ പുറത്തായ താരമായിരുന്നു ശാലിനി നായർ. ഈ പുറത്താകല്‍ ഏറെ ദൌർഭാഗ്യകരമായിരുന്നുവെന്നും കൂടുതല്‍ ദിനങ്ങള്‍ ലഭിച്ചിരുന്നെങ്കില്‍ താരം മികച്ച പ്രകടനം പുറത്തെടുത്തേനെയെന്നുമാണ് പല ആരാധകരും പിന്നീട് അഭിപ്രായപ്പെട്ടിരുന്നത്. വളരെ വേഗത്തില്‍ തന്നെ ഷോയില്‍ നിന്നും പുറത്തായെങ്കിലും സീസണിലെ ഒട്ടുമിക്ക മത്സരാർത്ഥികളുമായി വലിയ ആത്മബന്ധം കാത്ത് സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് ശാലിനി.

കഴിഞ്ഞ ദിവസം അഖില്‍, സൂരജ്, അശ്വിന്‍ എന്നിവരെ കണ്ട താരം ഇപ്പോഴിതാ സുചിത്രയെ കണ്ട വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ്. അതോടൊപ്പം തന്നെ ബിഗ് പോസിലെ അനുഭവങ്ങളും താരം തുറന്ന് പറയുന്നുണ്ട്. ശാലിനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

അങ്ങനെ വഴി തെറ്റാതെ സുചിടെ അടുത്തെത്തി

അങ്ങനെ വഴി തെറ്റാതെ സുചിടെ അടുത്തെത്തി. എത്തിയ നിമിഷം മുതൽ ബിഗ്‌ബോസിലെ പഴയ വെള്ളികളും തമാശകളും പൊട്ടിച്ചിരികളും ഒന്നും വിടാതെ ഇവിടെ പങ്കു വെക്കുകയാണ്. ആ വീട്ടിൽ സുചിയായിരുന്നു എന്റെ ഫൺ പാർട്ട്‌നർ വീടിനകത്ത് ഉറക്കമില്ലാത്ത എനിക്ക് കുഞ്ഞു ഹോമിയോ ഗുളിക തന്നിട്ട് പറയും ബാക്കി പഞ്ചാര നാളെ കലക്കാം വായ് നോക്കാതെ പോയി കെടക്കാൻ നോക്ക് ന്ന്.

അടിച്ചില്ലെങ്കിലും എന്തുകൊണ്ട് വീണ്ടും ലോട്ടറി എടുക്കുന്നു: പ്രതീക്ഷ മാത്രമല്ല, ആ മനശാസ്ത്രം ഇതാണ്അടിച്ചില്ലെങ്കിലും എന്തുകൊണ്ട് വീണ്ടും ലോട്ടറി എടുക്കുന്നു: പ്രതീക്ഷ മാത്രമല്ല, ആ മനശാസ്ത്രം ഇതാണ്

 റിയാക്ട് ചെയ്യിക്കാൻ തന്ന ടാസ്ക്കിൽ സുചി

റിയാക്ട് ചെയ്യിക്കാൻ തന്ന ടാസ്ക്കിൽ സുചി എന്റെ പുറകേ നടന്ന് ചിരിപ്പിക്കാൻ നോക്കി ഒരു വിധത്തിലാണ് ഞാൻ അവളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ടത്. ഞങ്ങൾ ഒരുമിച്ചുള്ള ഓരോ നിമിഷങ്ങളിലും പറയുന്ന വെള്ളി തമാശകളും കൊണ്ടാണ് അവളെന്റെ പുറകെ വന്നത്. അത് കൃത്യമായി ലൈവിൽ എയർ ചെയ്യപ്പെടുകയും ചെയ്തു.

സമയം നാല് കഴിഞ്ഞിരുന്നു, സൂരജ് പകുതി ഉറങ്ങിപ്പോയി: ആ രാത്രിയിലെ മനോഹര അനുഭവം: ശാലിനി പറയുന്നുസമയം നാല് കഴിഞ്ഞിരുന്നു, സൂരജ് പകുതി ഉറങ്ങിപ്പോയി: ആ രാത്രിയിലെ മനോഹര അനുഭവം: ശാലിനി പറയുന്നു

സുചിയുടെ മുഖത്ത് നോക്കിയാൽ ചിരിവരും

സുചിയുടെ മുഖത്ത് നോക്കിയാൽ ചിരിവരും എന്നതുകൊണ്ട് ഒരു വിധത്തിലാണ് ഞാനാ ടാസ്കിൽ പിടിച്ചുനിന്നത്. വിഷു ദിവസമെല്ലാവരെയും കണികാണിക്കാനുള്ള സീക്രട്ട്ടാസ്ക്ക് എന്നെയും സുചിയെയും അഖിയെയും ആയിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. ബ്ലസ്സ്‌ലിയുടെ കണ്ണ് വെട്ടിച്ച് രാവിലെ എഴുന്നേറ്റ് കുളിക്കുവാൻ ഞങ്ങൾ പെട്ട പാട് ഇപ്പോഴും ഓർത്തു ചിരിക്കാറുണ്ട്.

ഈ ഭാഗത്ത് അക്വേറിയം വെച്ചാല്‍ വീട്ടില്‍ കലഹം: പിന്നെ എവിടെ വെക്കണം, വാസ്തു പറയുന്നത് കേള്‍ക്കാം

എല്ലാവർക്കും സർപ്രൈസ് ആയി വിഷുക്കണി

എല്ലാവർക്കും സർപ്രൈസ് ആയി വിഷുക്കണി കാണിക്കുവാൻ ആയിരുന്നു ടാസ്ക്. ബ്ലെസ്ലി ആണെങ്കിൽ എന്തോ എവിടെയോ തകരാറുണ്ടല്ലോ എന്ന ഭാവത്തിൽ അങ്ങനെ ഉറങ്ങാതെ കാത്തിരുന്നു. ഞാൻ പുതപ്പ് മാറ്റി നോക്കുമ്പോഴും എന്നെ തന്നെ നോക്കിയിരിക്കുകയായിരുന്നു. സുചി അപ്പുറത്ത് കിടന്നുകൊണ്ട് ചിരിയോട് ചിരി ഇതെല്ലാം ഒരുപക്ഷേ എയർ ചെയ്തിട്ട്ടുണ്ടാവില്ല. എല്ലാം നേരിട്ട് ഫീൽ ചെയ്ത ഓർമ്മകൾ ഒരിക്കൽ കൂടി ഞങ്ങൾ പങ്കുവെച്ചു.

രാത്രി മുഴുവൻ ഉറങ്ങാതെ ഞങ്ങൾ സംസാരിച്ചു

അങ്ങനെ രാത്രി മുഴുവൻ ഉറങ്ങാതെ ഞങ്ങൾ സംസാരിച്ചു. പുലർച്ചെ എഴുന്നേറ്റ് കുളിച്ച് മൂന്നുമണിയോടെ കൂടി സുചിയുടെ മഹാദേവനെ കാണാൻ പോയി. പത്മനാഭ സ്വാമി ക്ഷേത്രത്തിലും ആറ്റുകാലും പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും സുചി എന്നെ കൊണ്ടുപോയി. ഞങ്ങളോടൊപ്പം സുചിയുടെ അമ്മയും ഉണ്ടായിരുന്നു. ബ്രേക്ഫാസ്റ്റ് കഴിച്ചതിനുശേഷം ഞങ്ങൾ തിരികെ വീട്ടിലെത്തി. ഭക്ഷണത്തിന് സുചിയുണ്ടാക്കിയ വളരെ ടേസ്റ്റി ആയ പ്രോൺസ് ബിരിയാണിയും എരിവുള്ള മാങ്ങാകറിയും കൂടെ അമ്മ സ്പെഷ്യൽ മട്ടൻ കറിയും ഉണ്ടായിരുന്നു.

ചിക്കൻ മാത്രം കഴിക്കുന്ന എന്നെ കൊണ്ട് സുചി

ചിക്കൻ മാത്രം കഴിക്കുന്ന എന്നെ കൊണ്ട് സുചി മട്ടൻ കഴിപ്പിച്ചു പക്ഷേ കിടു ടേസ്റ്റ് ആയിരുന്നുട്ടോ, വാനമ്പാടിയിലെ നായിക സൂചിത്രയെ ഇഷ്ടമായിരുന്നുവെങ്കിലും ബിഗ്ഗ്‌ബോസ്സ് വീടിനുള്ളിലേക്ക് വന്നപ്പോൾ നമ്മളോടൊക്കെ കൂട്ടാവുമോ എന്ന ഒരു സംശയം ഉണ്ടായിരുന്നു. പക്ഷേ സുചിത്ര നായർ എന്ന ചന്ദു ഇന്നെന്റെ ബീസ്റ്റ് ആണ്. എന്റെ അമ്മ ആശുപത്രിയിലായ സമയത്ത് വിവരങ്ങളന്വേഷിച്ചറിഞ് ഞങ്ങളോടൊപ്പം നിന്ന എന്റെ സുചിയോടൊപ്പം

English summary
Bigg Boss Malayasam season 4 fame shalini says that night Blesslee felt there was some mistake here.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X