കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചാനല്‍ യുദ്ധം' കൈവിട്ട കളിയിലേക്ക്; വിനു വി ജോണിനെ വിമര്‍ശിച്ച് പ്രമോദ് രാമൻ... വ്യക്തിഹത്യാമറുപടിയുമായി വിനു

Google Oneindia Malayalam News

കേരളത്തിലെ ചാനല്‍ യുദ്ധം മറ്റൊരു തലത്തിലേക്ക് കടക്കുകയാണിപ്പോള്‍. മുമ്പൊന്നും ഇല്ലാത്ത വിധത്തിലുള്ള പരസ്യ വിമര്‍ശനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പലകോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നെങ്കില്‍, ഇപ്പോഴത് സോഷ്യല്‍ മീഡിയ യുദ്ധമായി മാറിയിരിക്കുകയാണ്.

കാഴ്ചക്കാരെ രസംകൊള്ളിക്കുന്ന ഈ 'ചാനല്‍ അടിപിടി'! ഇങ്ങനെയൊന്ന് ഏഷ്യാനെറ്റില്‍ ഇല്ല... 24 ൽ പലതവണ!കാഴ്ചക്കാരെ രസംകൊള്ളിക്കുന്ന ഈ 'ചാനല്‍ അടിപിടി'! ഇങ്ങനെയൊന്ന് ഏഷ്യാനെറ്റില്‍ ഇല്ല... 24 ൽ പലതവണ!

കഴിഞ്ഞ ദിവസം പ്രധാന ദൃശ്യമാധ്യമങ്ങള്‍ എല്ലാം ഉത്തര്‍ പ്രദേശില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവം ചര്‍ച്ച ചെയ്തപ്പോള്‍, ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവര്‍ ചര്‍ച്ച ചെയ്തത് മോന്‍സണ്‍ മാവുങ്കലിന്റെ ശബരിമല ചെമ്പോല തിട്ടൂരം ആയിരുന്നു. ഇതിനെ വിമര്‍ശിച്ചുകൊണ്ട് മീഡിയ വണ്‍ എഡിറ്ററും മുതിര്‍ന്ന ദൃശ്യമാധ്യമ പ്രവര്‍ത്തകനും ആയ പ്രമോദ് രാമന്‍ ഫേസ്ബുക്കില്‍ ഒരു കുറിപ്പിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് അവതാരകനായ വിനു വി ജോണിനെ ലക്ഷ്യം വച്ചുള്ള ചില കടുത്ത പരാമര്‍ശങ്ങളും അതില്‍ ഉണ്ടായിരുന്നു. ഇതിനെതിരെ വിനു വി ജോണ്‍ രംഗത്ത് വന്നത് ട്വിറ്ററിലൂടെ ആയിരുന്നു. വിനു വി ജോണിന്റെ പരാമര്‍ശം വ്യക്തിഹത്യാപരമാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

1

മോന്‍സണ്‍ മാവുങ്കല്‍ വിഷയവുമായി ബന്ധപ്പെട്ടാണ് കേരളത്തില്‍ ദൃശ്യ മാധ്യമങ്ങള്‍ തമ്മിലുള്ള പോര് കനത്തത്. ഏഷ്യാനെറ്റ് ന്യൂസും ട്വന്റിഫോര്‍ ന്യൂസും തമ്മിലായിരുന്നു അത്. ഈ വിവാദത്തില്‍ ഒരു വിധത്തിലും പങ്കാളിയായിരുന്നില്ല മീഡിയ വണ്‍. എന്നാല്‍ പ്രമോദ് രാമന്റെ പോസ്‌റ്റോടെ 'ചാനല്‍ യുദ്ധം' മറ്റൊരു തലത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. യുപിയിലെ കര്‍ഷക കൊലപാതകം ചര്‍ച്ച ചെയ്യാത്തത് മാത്രമായിരുന്നില്ല പ്രമോദ് രാമന്‍ ഉയര്‍ത്തിക്കാട്ടിയത്. ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ രണ്ട് സ്ത്രീകളുടെ അഭിമാനത്തിന് നേര്‍ക്ക് അവതാരകന്‍ നടത്തിയ ആക്രമണവും അതില്‍ ഉണ്ടായിരുന്നു. പ്രമോദ് രാമന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ...

മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

1

ഇങ്ങനെയൊരു കുറിപ്പ് ഇടണമോയെന്ന് പലവട്ടം ചിന്തിച്ചു. ഇട്ടില്ലെങ്കിൽ മനസ്സിൽ ഇതിങ്ങനെ കിടന്ന് ബുദ്ധിമുട്ടാകും എന്ന് തോന്നിയതിനാൽ അതിന് മുതിരുന്നു.

ഈ കുറിപ്പ് എഴുതുമ്പോൾ യു പിയിൽ കർഷകരെ കാറുകയറ്റി കൊന്നതിനെ പറ്റിയും അവിടുത്തെ ഗവൺമെന്റ് ജനാധിപത്യം അട്ടിമറിക്കുന്നതിനെ പറ്റിയും പ്രധാനപ്പെട്ട രണ്ടു ചാനലുകളിൽ ചർച്ച നടക്കുന്നു. തലസ്ഥാനത്ത് യു പി ഭവന് മുന്നിൽ കർഷക, യുവജന നേതാക്കളെ മർദിച്ചു പോലീസ് വണ്ടിയിൽ തള്ളുന്ന ദൃശ്യങ്ങൾ കണ്ട ഏതൊരു മാധ്യമ പ്രവർത്തകനും ഇന്നത്തെ രാത്രിയിൽ അതല്ലാതെ മറ്റൊരു വിഷയം ചർച്ച ചെയ്യുന്നത് ചിന്തിക്കാൻ ആവില്ല. എന്നാലോ
എല്ലാറ്റിനും 'മുതിരുന്ന' ചിലർക്ക് മോൻസന്റെ ചെമ്പോല സൃഷ്ടിച്ച അടിയന്തരത്തിൽ കവിഞ്ഞ് ഒരു കർഷകനും അവന്റെ രക്തസാക്ഷിത്വവും ഇല്ല.

2

ഇത് പറഞ്ഞത് മാധ്യമപ്രവർത്തനം ഒരുവശത്ത് എത്തിപ്പെട്ടുകൊണ്ടിരിക്കുന്ന insensitivity യുടെ ആഴം സൂചിപ്പിക്കാൻ മാത്രം. ഒരു രാത്രിയിൽ രണ്ടു സ്ത്രീകളുടെ modesty യെ വെല്ലുവിളിക്കുന്നതിൽ നാം കണ്ട insensitivity മറ്റൊരു രാത്രിയിൽ കർഷകമനസ് കാണാതെ പോകുന്ന തരത്തിൽ നമുക്ക് മുന്നിൽ വെളിപ്പെടുന്നു. എല്ലാം ഒരേ ആഴത്തിൽ മാധ്യമപ്രവർത്തനത്തിൻ്റെ ഒരുവശത്ത് പടർന്നുകൊണ്ടിരിക്കുന്ന നിർദയത്വത്തിൻ്റെ വിഷവേരുകൾ ആണ്.

4

പകൽ മുഴുവൻ ഞങ്ങളിതാ ദൃശ്യ ജേണലിസത്തിലെ ആധികാരിക ദീപസ്തംഭം, ഇന്ത്യൻ രാഷ്ട്രീയ ഗോദയിലെ ധർമയുദ്ധത്തിൽ നാടിന്റെ നന്മയ്ക്ക് വേണ്ടി പ്രേക്ഷകരുടെ പതാകവാഹകർ എന്ന മട്ടിൽ റിപ്പോർട്ടർമാരാൽ പ്രത്യക്ഷപ്പെടുത്തുക. രാത്രി എട്ട് മണിക്ക് ചാനലിന്റെ flagship program എന്ന വിശേഷണമുള്ള പരിപാടിയിൽ (പകലന്തിയോളം moral verbalism നടത്തിയ റിപ്പോർട്ടർ സഹപ്രവർത്തകരെ വകഞ്ഞുമാറ്റി) നിലയവിദ്വാൻ ആങ്കർ വല്യ വൃന്ദവാദ്യങ്ങളോടെ പ്രത്യക്ഷപ്പെട്ട്, (പശ്ചാത്തല സംഗീതം നിലച്ചു കഴിയുന്നതോടെ) വളിച്ച മധ്യവർഗ, പുരുഷ, പിന്തിരിപ്പൻ വഷളത്തരങ്ങൾ വിളമ്പുക. അതിന് വിദൂഷകസേവയ്ക്കായി ചില നിരീക്ഷക ആഭാസന്മാരും.

5

ഇത് കാണാനും ആസ്വദിക്കാനും ഇരിക്കുന്നവർ ഒഴിച്ചുള്ളവരോട് എനിക്കൊരു അഭ്യർത്ഥന മാത്രമേ ഉള്ളൂ. ഇതേ ജോലി ചെയ്യുന്ന ഒരാളാണ് ഞാനും. ഈ നിലയിലാണ് ഞാൻ മാധ്യമപ്രവർത്തനം നടത്തുന്നത് എന്ന് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ എന്നെ കല്ലെറിയൂ. അല്ലെങ്കിൽ സമൂഹവിരുദ്ധ പ്രവൃത്തിക്ക് എന്നെ ജയിലിൽ അടയ്ക്കൂ. മാധ്യമ പ്രവർത്തനത്തിൻ്റെ ഒരുവശത്ത് വേരോടിക്കൊണ്ടിരിക്കുന്ന സമൂഹദ്രോഹത്തിൻ്റെ ഭീഷണി ഒന്നോ രണ്ടോ ദിവസം കൊണ്ട് തീരുന്നതല്ല. തലമുറകൾക്ക് മേൽ വിപൽപ്പിണറായി പതിക്കാവുന്ന ദുർബോധനം ആണത്.

6

ഇന്നേവരെ പല ആവർത്തി സ്ഥിരീകരിക്കാതെ ഒരു വാക്കുപോലും ഉച്ചരിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലാത്ത എനിക്കുപോലും എന്നെ പലപ്പോഴും സംശയമാണ്. ഈ ജോലിയിൽ ഞാൻ എന്റെ പ്രേക്ഷകരോട് നീതി കാട്ടുന്നുണ്ടോ, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളോട് ആദരവോടെ പെരുമാറുന്നുണ്ടോ, ഇന്നിപ്പോൾ Media One ന്റെ ചുമതലയിൽ ഇരുന്ന് സഹപ്രവർത്തകരിൽ കൂടി ഇതേ ഉത്തരവാദിത്ത ബോധം വളർത്തുന്നുണ്ടോ എന്നെല്ലാം എനിക്ക് തന്നെ സംശയം വരാറുണ്ട്. ആ സംശയങ്ങൾ സ്വയം ചോദിച്ച് ഉവ്വ് എന്ന മറുപടി ഉള്ളിൽ നിന്ന് സമ്പാദിച്ചു കൊണ്ട് മാത്രമേ മുന്നോട്ട് പോകാൻ കഴിയുന്നുള്ളൂ.

7

അപ്പോഴും ഞാൻ പറയും. ഞാനും എൻ്റെ സഹപ്രവർത്തകരും വിമർശിക്കപ്പെടുക തന്നെ വേണം. അവർ അംഗീകരിക്കപ്പെടുന്നുവെങ്കിൽ അതിനൊപ്പം. കാരണം വിമർശനമാണ് എന്നെയും അവരെയും തിരുത്തുക. അല്പം കൂടുതൽ നല്ല മാധ്യമപ്രവർത്തകരാക്കുക. അതേ വേണ്ടൂ. അല്ലാതെ ഭൂലോക ബോറന്മാരായി, നാടിൻ്റെ നല്ല പാരമ്പര്യത്തിനും ജേണലിസത്തിൻ്റെ ഉത്തമദൃഷ്ടാന്തങ്ങൾക്കും തീരാക്കളങ്കം വരുത്തിവെക്കുന്ന മലീമസ മനസ്കരായി, ഉളുപ്പില്ലാത്ത ഉണ്ണാക്കന്മാരായി ഞാനും അവരും മാറരുത്.

8

വ്യക്തി വിമർശനം വലിയ രീതിയിൽ പ്രമോദ് രാമന്റെ പോസ്റ്റിൽ കടന്നുവന്നിട്ടുണ്ട് എന്നത് തള്ളിക്കളയാൻ ആവില്ല. എന്നാൽ അത് വ്യക്തിഹത്യയുടെ നിലയിലേക്ക് കടന്നിട്ടുമില്ല. പ്രമോദ് രാമൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിന് വിനു വി ജോൺ മറുപടി നൽകിയത് ട്വിറ്ററിൽ ആയിരുന്നു. അതാണെങ്കിൽ വ്യക്തിഹത്യാപരം തന്നെ ആണെന്ന വിമർശനം ആണ് ഇപ്പോൾ ശക്തമായി ഉയരുന്നത്. 'രാമന്റെ ഏദൻ തോട്ടം' എന്ന സിനിമയുടെ പോസ്റ്ററും വിനു വി ജോൺ പങ്കുവച്ചിട്ടുണ്ട്. തന്റെ ട്വീറ്റ് ആരെയാണ് ലക്ഷ്യം വയ്ക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണിത്.

9

'ഷാർജ ഇന്ത്യൻ അസോ. ഹാളിൽ തീവ്ര ലഹരിയിൽ കുഴഞ്ഞുവീണ് പ്രവാസികളെ ഉദ്‌ബോധിപ്പിച്ച് മാതൃകയായ ഒരു എഡിറ്റർ മാധ്യമ സദാചാര പോസ്റ്റിട്ടിട്ടുണ്ട്. മുമ്പ് സഹപ്രവർത്തകനായിരുന്ന ടിയാന്റെ 'സാഹസ'ത്തിന് തമിഴന്മാർ കൈ അടിച്ചൊടിച്ചപ്പോൾ ഈയുള്ളവന് മദിരാശിയിലേക്ക് ഒരു സ്ഥലം മാറ്റം കിട്ടിയിരുന്നു!'- ഇതായിരുന്നു വിനു വി ജോണിന്റെ ട്വീറ്റ്.

10

ഏഷ്യാനെറ്റ് ന്യൂസിന്റെ തുടക്ക കാലത്ത്, ആ ചാനലിന്റെ മുഖമായിരുന്ന ആൾ ആയിരുന്നു പ്രമോദ് രാമൻ. ഏഷ്യാനെറ്റ് ന്യൂസിന്റെ ചരിത്രത്തിൽ നിന്ന് ഒരിക്കലും ഒഴിവാക്കാൻ ആകാത്ത ആൾ കൂടിയാണ് പ്രമോദ് രാമൻ. അത്തരത്തിലുള്ള ഒരാളെ കുറിച്ച്, ഏഷ്യാനെറ്റിന്റെ ഇപ്പോഴത്തെ മുഖമായ വിനു വി ജോൺ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ദൌർഭാഗ്യകരമെന്ന വിലയിരുത്തലാണ് പലരും പങ്കുവയ്ക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവർത്തകർക്ക് സാമൂഹ്യ മാധ്യമങ്ങളിലെ രാഷ്ട്രീയ ഇടപെടലുകൾക്ക് ഏറെ നിയന്ത്രണങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇടതുപക്ഷ അനുഭാവമുള്ളവർക്ക് മാത്രമേ ഇത്തരം നിയന്ത്രണങ്ങളുള്ളൂ എന്നും മറ്റ് ചിലർക്ക് ഒരു നിയന്ത്രണങ്ങളും ഇല്ല എന്നുള്ള ആക്ഷേപം നേരത്തേ തന്നെ ഉള്ളതാണ്.

Recommended Video

cmsvideo
മാധ്യമപ്രവർത്തകയുടെ ചങ്കൂറ്റത്തിന് മുന്നിൽ നാണംകെട്ട് പടിയിറങ്ങേണ്ടി വന്ന വേണു

English summary
Channel War in Kerala reaches new dimension; Pramod Raman's criticism makes Vinu V John react. Vinu V John's reaction is widely criticised by social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X