Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖില്‍ മാരാറെ ഇനി ഒരിക്കലും സ്നേഹത്തോടെ കാണാന്‍ പറ്റില്ല: പുതിയ വെളിപ്പെടുത്തലുമായി ഗോപിക

ഒരു പ്ലാനുമില്ലാതെ ബിഗ് ബോസ് വീട്ടിലേക്ക് പോയ മത്സരാർത്ഥിയാണ് താനെന്ന് ഗോപിക. ഒരു പ്ലാന്‍ ഉണ്ടാക്കാനുള്ള സമയമൊന്നും എനിക്ക് കിട്ടിയിരുന്നില്ല. രണ്ട് ദിവസം മുമ്പ് മാത്രമാണ് സെലക്ട് ആയി എന്ന വിവരം അറിയുന്നത്. ഒന്നും അറിയാതെയാണ് അവിടെ എത്തിയതെന്നും ഗോപിക പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ആദ്യമായിട്ടാണ് ക്യാമറയുടെ മുന്നില്‍ എത്തുന്നത്. ചില വാക്കുകള്‍ പറയുമ്പോള്‍ തെറ്റിപ്പോവും ചിലപ്പോള്‍ കിട്ടില്ല, അങ്ങനെ കുറച്ച് പ്രശ്നങ്ങള്‍ ഉണ്ട്. അതുകൊണ്ട് തന്നെ പല തരത്തിലുള്ള കളിയാക്കളുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ടാസ്കിലെല്ലാം ഞാന്‍ മുന്നില്‍ നില്‍ക്കുമെങ്കിലും ഞാന്‍ മാറി നില്‍ക്കുന്നു എന്നായിരുന്നു ആരോപണമെന്നും ഗോപിക പറയുന്നു.

 gopika

എല്ലാരും തന്നെ എന്നെ കോർണർ ചെയ്യുന്ന രീതിയിലാണ് പെരുമാറിയത്. എന്നിട്ടും ഞാന്‍ വിട്ടുകൊടുത്തില്ല. അത് എന്റെ ഓവർ കോണ്‍ഫിഡന്‍സ് ആണോന്ന് ചോദിച്ചാല്‍ അല്ല. അങ്ങനെ ചെയ്താല്‍ മാത്രമേ എനിക്ക് അവിടെ നില്‍ക്കാന്‍ സാധിക്കുകയുള്ളു. സാധാരണക്കാരിയാണെങ്കിലും എന്തെങ്കിലും ചെയ്യുന്നവർക്ക് മാത്രമേ ജനം വോട്ട് ചെയ്യുള്ളു.

നോമിനേഷന്‍ അത്ര നീണ്ട് പോയത് എന്നെ ബാധിച്ചതായി തോന്നുന്നുണ്ട്. പുതിയ നോമിനേഷന്‍ വെച്ചിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും ആ ഷോയില്‍ നിന്നും പുറത്താവുമായിരുന്നില്ല. വേറെ ഒരു പുതിയ നോമിനേഷന്‍ വരികയായിരുന്നെങ്കില്‍ സേഫ് ഗെയിം കളിക്കുന്ന ചിലർ പുറത്തായേനെ. അവരാണ് ശരിക്കും പുറത്താവേണ്ടത്. ഒരു ഗെയിം ഷോയാണ് ബിഗ് ബോസ്. അതിനെ ആ തരത്തില്‍ കാണണമെന്നും ഗോപിക പറയുന്നു.

Vastu Tips: ഉറങ്ങുമ്പോള്‍ സ്വർണം തലയിണക്ക് അടിയിലാണോ വെക്കാറുള്ളത്: വെള്ളം അടുത്ത് വെക്കുന്നതും അപകടം

ആഞ്ചലീനയുമായി എനിക്ക് അത്ര വലിയ പ്രശ്നം ഉണ്ടായിട്ടില്ല. തുടക്കത്തിലെ പ്രശ്നങ്ങള്‍ പിന്നീട് തുറന്ന് പറഞ്ഞതോടെ ഒരു വിധം മാറിയിട്ടുണ്ട്. അവളുടെ വിഷമ ഘട്ടങ്ങളിലൊക്കെ കൂടെ നിന്നിട്ടുണ്ട്. പിന്നെ അതിന്റെ ഇടയിലൊക്കെ നടന്ന വഴക്കുകളൊക്കെ അവിടെ കളഞ്ഞിട്ട് വരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ കാര്യം പറയുകയാണെങ്കില്‍ തുടക്കത്തില്‍ ഞാനും വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു. എന്നാല്‍ പിന്നീട് അത് പതിയെ പതിയെ മാറി വരുന്നുണ്ടായിരുന്നു.

rinoshgeroge

ഫേക്ക് എന്ന് അല്ല, സ്വന്തം നിലപാട് പറയാതെ ഒരു പാവത്തിനെ പോലെ ഇരിക്കുന്നവർ റിനോഷും അളിയനുമൊക്കെയാണ്. അവരൊക്കെ ഫേക്ക് ആണെന്ന് അല്ല പറയുന്നത്. അവർ സ്വന്തം അഭിപ്രായം തുറന്ന് പറയാന്‍ തയ്യാറാവുന്നില്ല. ഏറ്റവും ഒർജിനലായി കളിക്കുന്നത് ആരാണെന്ന് ചോദിച്ചാല്‍ അത് റെനീഷയാണെന്ന് പറയുന്നത്. പലർക്കും എന്നെ അവിടെ ഇഷ്ടമല്ല, എന്നാല്‍ അവള്‍ മാത്രമാണ് എന്നോട് അത് മുഖത്ത് നോക്കി പറഞ്ഞത്. മാറി നിന്ന് കുറ്റം പറയുന്നതിനേക്കാള്‍ നല്ലത് മുഖത്ത് നോക്കി പറയുന്നതാണ്.

ബിഗ് ബോസിലെ ഗ്രൂപ്പിസം ഒരിക്കലും തെറ്റ് അല്ല, ഗ്രൂപ്പിസം ഇല്ലെങ്കില്‍ നമ്മുടെ പെർഫോമന്‍സിനെയൊക്കെ ബാധിക്കും. കുറച്ചൊക്കെ ഗ്രൂപ്പിസം നല്ലതാണ്. ഞാനും സാഗറും ജുനൈസും ഒരു അമ്പത് ദിവസമൊക്കെ അങ്ങനെ പോവണമെന്ന് തീരുമാനിച്ചിരുന്നു. ജുനൈസും സാഗറും തമ്മില്‍ അവസാന നിമിഷം ഉണ്ടായ വിഷയം എന്നെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. ചോറ് വാരി തന്നത് അടക്കം ഗെയിം പ്ലാന്‍ ആണെന്ന് പറഞ്ഞപ്പോഴാണ് എന്റെ പിടിവിട്ട് പോയത്.

ആ സമയത്ത് തന്നെ എന്നോട് പുറത്തേക്ക് വരാനും പറഞ്ഞു. അപ്പോള്‍ അവരുമായി ഞാന്‍ ഒട്ടും ഓക്കെ ആയിരുന്നില്ല. പിന്നെ പുറത്തിറങ്ങി പഴയ വീഡിയോ ഒക്കെ കണ്ടപ്പോള്‍ അതെല്ലാം മാറി. അല്ലെങ്കിലും അതികം സമയം ഒന്നും എന്റെ ദേഷ്യം നിലനില്‍ക്കില്ല. അവർ നന്നായി കളിക്കുന്ന ആളാണ്. അതുകൊണ്ട് തന്നെ ഞാന്‍ കാരണം അവർ വിഷമിക്കേണ്ട എന്ന് കരുതിയെന്നും ഗോപിക പറയുന്നു.

 akhil-1

പോസിറ്റീവുകള്‍ ഉണ്ടെങ്കിലും അഖില്‍ മാരാറെ എനിക്ക് ഒരിക്കലും ഇനി സ്നേഹത്തോടെ കാണാന്‍ പറ്റില്ല. ആദ്യ ദിവസം തന്നെ ഞങ്ങള്‍ ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ആ ആള്‍ പറഞ്ഞ ഒരു ഡയലോഗ് ഉണ്ട്. അത് ഇപ്പോഴും എന്റെ മനസ്സിലൂണ്ട്. ഭാര്യ ഗർഭിണി ആയിരുന്നപ്പോള്‍ തല്ലിയിട്ടുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആ ഒരു സിറ്റുവേഷനിലൂടെ കടന്ന് വന്ന ആളായതുകൊണ്ട് തന്നെ അത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല.

അവിടെയുള്ള പലരും അത് കേട്ടുകൊണ്ടിരിക്കുകയല്ലാതെ അതില്‍ പ്രതികരിച്ചില്ല. അപ്പോഴാണ് ഞാന്‍ എഴുന്നേറ്റ് നിന്ന് ഇനി ഞാന്‍ ഇവിടെ നിന്നാല്‍ നിങ്ങളെ തല്ലും എന്ന് പറഞ്ഞ് എഴുന്നേറ്റ് പോരുന്നത്. ആ ഡയലോഗ് എനിക്ക് ഒരിക്കലും അംഗീകരിക്കാനാവുന്നില്ല. അങ്ങനെ ഉള്ള ഒരാളെ എനിക്ക് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഗോപിക കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+