കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്റെ ശരീരത്തിനെതിരെ അറ്റാക്ക് ഉണ്ടായിട്ടില്ല, കരിയർ തുടങ്ങിയത് 100 രൂപയ്ക്ക്'; തുറന്നുപറഞ്ഞ് താരങ്ങള്‍

Google Oneindia Malayalam News

വനിത സിനിമ പ്രവര്‍ത്തകര്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങളെ നിസാരവത്കരിച്ച് നടി സ്വാസിക ഒരു അഭിമുഖത്തില്‍ നടത്തിയ പ്രസ്താവന വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. അതിജീവിതമാരെ അപമാനിക്കുന്ന പരാമര്‍ശമാണ് സ്വാസിക നടത്തിയതെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം. മലയാള സിനിമ സുരക്ഷിതമായ ഇടമാണെന്നും നോ പറയേണ്ടിടത്ത് നോ പറഞ്ഞാല്‍ ഒരാളും നമ്മുടെ അടുത്തേക്ക് വന്ന് ബലമായി ഒന്നും ചെയ്യാന്‍ ആവശ്യപ്പെടില്ലെന്നും ഈ ഇന്‍ഡസ്ട്രിയില്‍ ആരും ആരെയും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ലെന്നുമാണ് സ്വാസിക പറഞ്ഞത്.

1

സ്വാസികയുടെ പരാമര്‍ശത്തില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ സ്വാസികയുടെ ഈ പരാമര്‍ശവുമായി ബന്ധപ്പെട്ട് നടി ഹണി റോസും അവതാരക ലക്ഷ്മി നക്ഷത്രയും നടത്തിയ പ്രസ്താവനകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഒരു ഉദ്ഘാടന വേളയില്‍ സംബന്ധിക്കവെയാണ് ഇരുവരും തങ്ങളുടെ അഭിപ്രായം പങ്കുവച്ചത്.

2

'മഞ്ജു വാര്യരുടെ പേരില്‍ കള്ള പരാതി, എന്റെ അറസ്റ്റ്, എല്ലാം അതിന്റെ തുടര്‍ച്ചയായിരുന്നു'; സനല്‍ കുമാര്‍'മഞ്ജു വാര്യരുടെ പേരില്‍ കള്ള പരാതി, എന്റെ അറസ്റ്റ്, എല്ലാം അതിന്റെ തുടര്‍ച്ചയായിരുന്നു'; സനല്‍ കുമാര്‍

നടി സ്വാസികയുടെ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് എന്റെ ശരീരത്തിനെതിരെ ഒരു അറ്റാക്കും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ഹണി റോസ് പറഞ്ഞത്. നമ്മള്‍ നില്‍ക്കേണ്ട പോലെ നിന്നാല്‍ ഏത് മേഖലയും സേഫ് ആണെന്നാണ് ലക്ഷ്മി നക്ഷത്ര പറഞ്ഞത്. ഇരുവരുടെയും വാക്കുകളിലേക്ക്.

3

ഒരോരുത്തര്‍ക്കും ഓരോ രീതിയിലുള്ള അനുഭവമായിരിക്കും. എല്ലാവരുടെയും സേഫ്റ്റിയെ കുറിച്ച് പറയാന്‍ തനിക്ക് അറിയില്ലെന്ന് ഹണി റോസ് പറയുന്നു. എനിക്ക് എന്റെ കാര്യം മാത്രമേ പറയാന്‍ സാധിക്കൂ. എന്നെ സംബന്ധിച്ച് എന്റെ ശരീരം ലക്ഷ്യം വച്ചുള്ള അതിക്രമം ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ട് സിനിമ മേഖല സേഫ് ആയിട്ടാണ് ഫീല്‍ ചെയ്യുന്നതെന്ന് ഹണി റോസ് പറഞ്ഞു.

4

എന്നാല്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമായ അനുഭവമായിരിക്കും. എല്ലാവരും സേഫാണോ കംഫര്‍ട്ട് ആണോ എന്ന് എനിക്ക് പറയാന്‍ കഴിയില്ലെന്ന് ഹ ണി റോസ് പറഞ്ഞു. നില്‍ക്കേണ്ട പോലെ നിന്നാല്‍ ഏതൊരു മേഖലയും സേഫാണെന്നാണ് ലക്ഷ്മി പറയുന്നത്. നമ്മള്‍ ദിവസവും ജോലിക്ക് പോകുന്നു. പഞ്ച് ചെയ്യുന്നില്ല എന്ന ഒറ്റ കാര്യം മാത്രമേ ഉള്ളൂ. എന്നെ സംബന്ധിച്ച് ഞാന്‍ ടെലിവിഷനിലും ആര്‍ ജെ ആയിട്ടും ജോലി ചെയ്തിട്ടുള്ള ആളാണെന്ന് ലക്ഷ്മി പറയുന്നു.

5

100 രൂപയ്ക്കാണ് കരിയര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നത്. ഒരുപാട് ഹാര്‍ഡ് വര്‍ക്ക് ചെയ്തിട്ടാണ് ഈ നിലയില്‍ എത്തുന്നതെന്നും ലക്ഷ്മി നക്ഷത്ര പറഞ്ഞു. അതേസമയം, സ്വാസികയുടെ അഭിപ്രായം ശരിവയ്ക്കുന്ന രീതിയിലാണ് ലക്ഷ്മി നക്ഷത്രയുടെ അഭിപ്രായം. സ്വാസികയുടെ അഭിപ്രായം വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായത്.

6

അഭിമുഖത്തില്‍ സ്വാസിക ഡബ്ല്യു സി സിയെയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇത്തരം ഒരു സംഘടന മലയാള സിനിമയില്‍ ആവശ്യമില്ലെന്നാണ് സ്വാസിക പറഞ്ഞത്. സിനിമ സെറ്റില്‍ ഇഷ്ടപ്പെടാത്ത ഒരു സംഭവമുണ്ടായാല്‍ വനിത സംഘടനയായ ഡബ്ല്യു സി സിയെ പോലുള്ളവരെ സമീപിക്കാതെ പൊലീസിനെയും വനിത കമ്മിഷനെയും സമീപിക്കണമെന്നുമാണ് നടി പറഞ്ഞത്.

7

യുപിയില്‍ 9 മാസം കൊണ്ട് മണ്ഡലം പിടിച്ച് എസ്പി സഖ്യം; രാംപൂരിലെ ക്ഷീണം മറന്നത് ഇങ്ങനെയുപിയില്‍ 9 മാസം കൊണ്ട് മണ്ഡലം പിടിച്ച് എസ്പി സഖ്യം; രാംപൂരിലെ ക്ഷീണം മറന്നത് ഇങ്ങനെ

ഒരു സിനിമ സെറ്റില്‍ നിന്ന് മോശമായി ഒരു അനുഭവമുണ്ടായി കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ അവിടെ നിന്ന് പ്രതികരിച്ച്, എനിക്ക് ഈ ജോലി വേണ്ടായെന്ന് പറഞ്ഞ് ഇറങ്ങി വരുകയാണ് ചെയ്യുകയെന്നും നമ്മള്‍ സ്ത്രീകള്‍ അതാണ് ആദ്യം പഠിപ്പിച്ചു കൊടുക്കേണ്ടതെന്നുമാണ് സ്വാസിക പറഞ്ഞിരുന്നു.

8

'തീർത്തും അപലപനീയം , ചെയ്തത് തന്റെ അറിവോ സമ്മതമോ ഇല്ലാതെ'; ബാലയ്ക്കെതിരെ ക്യാമറാമാൻ'തീർത്തും അപലപനീയം , ചെയ്തത് തന്റെ അറിവോ സമ്മതമോ ഇല്ലാതെ'; ബാലയ്ക്കെതിരെ ക്യാമറാമാൻ

ഒരു സ്ത്രീക്ക് ഏതൊരു ജോലി സ്ഥലത്ത് നിന്നിറങ്ങി വരാനും ജോലി വേണ്ടാന്ന് വയ്കാകനും രണ്ട് വര്‍ത്തമാനം മുഖത്ത് നോക്കി പറയാനുള്ള ഒരു ധൈര്യം ഉണ്ടാവണം. അതിനൊരു സംഘടനയുടെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ലെന്നും സ്വാസിക പറഞ്ഞിരുന്നു.

English summary
Honey Rose and Lakshmi Nakshatra reaction Goes Viral to Swasika Vijay's comments On An interview
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X