Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉണ്ണി മുകുന്ദൻ കേസ് കൊടുത്താൽ റോബിനെതിരെ ദൃക്സാക്ഷിയെ കൊടുക്കാം; അഖിൽ മാരാർ

സിനിമാ മേഖലയിൽ നിന്നുള്ളവരാണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയതെന്നായിരുന്നു ടിവിയിൽ നടന്ന ചർച്ചയ്ക്കിടെ അഖിൽ ആരോപിച്ചത്.

Robin Bigg Boss

കൊച്ചി: ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണൻ നടൻ ഉണ്ണി മുകുന്ദനെതിരെ കൂവിക്കാൻ പണം നൽകിയെന്ന് സംവിധായകൻ അഖിൽ മാരാർ ആരോപിച്ചിരുന്നു. സിനിമാ മേഖലയിൽ നിന്നുള്ളവരാണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയതെന്നായിരുന്നു ജനം ടിവിയിൽ നടന്ന ചർച്ചയ്ക്കിടെ അഖിൽ ആരോപിച്ചത്. ഇപ്പോഴിതാ ഇത് സംബന്ധിച്ച് കൂടുതൽ പ്രതികരിക്കുകയാണ് അഖിൽ. ചാനൽ കേരള ബോക്സ് ഓഫീസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

റോബിന്റെ പേര് പറയരുതെന്നാണ്

'റോബിന്റെ പേര് പറയരുതെന്നാണ് ആദ്യം കരുതിയത്. അതുകൊണ്ടാണ് അലറൽ വീരൻ എന്ന് പറഞ്ഞത്. വേദിയിൽ കയറുന്ന റോബിൻ കാണികളോട് ചോദിക്കുന്നത് ഞാൻ അലറണോയെന്നാണ്. ഇന്നിപ്പോ അലറണ്ട എന്ന് വിചാരിച്ചതാണ് പക്ഷേ നിങ്ങൾ പറഞ്ഞത് കൊണ്ട് അലറാം എന്ന് പറഞ്ഞ് സ്വയം അങ്ങ് അലറൽ വീരൻ ആണെന്ന് കാണിക്കുകയാണ്.

 ദിലീപേട്ടന്റെ വിഷയമായാൽ പോലും

വെറുതെ ഒരു ആരോപണം ആയി പറഞ്ഞതല്ല. ഉണ്ണിയേട്ടനെക്കാൾ വലിയ ആള് കളിക്കാൻ വേണ്ടി റോബിൻ ഇങ്ങനെയൊരു നാറിയ കളി കളിക്കുന്നുണ്ടെന്ന് റോബിന് ഒപ്പം ഉള്ളവർ തന്നെയാണ് അന്ന് വിളിച്ച് പറഞ്ഞത്. ഇത്തരം കാര്യങ്ങൾക്ക് തെളിവൊന്നും എടുത്ത് വെയ്ക്കാൻ പറ്റില്ല. ഇപ്പോൾ ഏറ്റവും വലിയ ഗൂഢാലോചന വിവാദമായ ദിലീപേട്ടന്റെ വിഷയമായാൽ പോലും അദ്ദേഹത്തിനെതിരെ യാതൊരു തെളിവ് പോലും പോലീസിന് കിട്ടിയിട്ടില്ല.
കിട്ടാണ്ട് ആണ് ദിലീപിനെ പിടിച്ച് പോലീസ് അകത്തിട്ടത്.

ഉണ്ണി മുകുന്ദൻ ഒരു കേസ് കൊടുക്കുകയാണെങ്കിൽ

എന്റെ ആരോപണത്തിൽ ഉണ്ണി മുകുന്ദൻ ഒരു കേസ് കൊടുക്കുകയാണ് എന്ന് കരുതൂ, അങ്ങനെയാണെങ്കിൽ ദൃക്സാക്ഷിയെ ഞാൻ കൊണ്ടുകൊടുക്കാം. ഫോൺ റെക്കോഡിംഗ് എന്റെ കൈയ്യിൽ ഉണ്ട്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് കൂവാൻ വേണ്ടി ആള് പോയിട്ടുണ്ട്. വിളിച്ച് പറഞ്ഞ് വിടുകയാണ്. 30,000 വും 40,000 വും കൊടുത്ത് പി ആർ ടീമിനെ ഉണ്ടാക്കി വെച്ചിട്ടുണ്ട്. ഇവർ കുറെ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി വെച്ചിട്ടുണ്ട്.ഇവർക്കെതിരെ ആര് എന്ത് പറഞ്ഞാലും ഇവൻമാർ പോയി തെറി വിളിക്കുകയാണ്', അഖിൽ പറഞ്ഞു.

ബിഗ് ബോസിൽ കയറിപ്പറ്റാൻ

ബിഗ് ബോസിൽ കയറിപ്പറ്റാനാണ് ഇത്തരമൊരു വിവാദം അഖിൽ ഉണ്ടാക്കിയതെന്ന വിമർശനങ്ങളോടുള്ള മറുപടി ഇങ്ങനെ-ഇത്രയും പുച്ഛമുള്ള മറ്റൊരു പരിപാടിയില്ല. അഞ്ച് മിനിറ്റ് തികച്ച കാണാൻ കഴിയില്ല. രജത് കുമാർ എന്ന വ്യക്തി ഇതിനേക്കാൾ വൈറലായിട്ടില്ലേ. റോബിനെ ഇപ്പോഴല്ലേ ആളുകൾ അറിഞ്ഞ് തുടങ്ങിയത്. അവർക്ക് എന്നെ അറിയില്ലെന്ന് കരുതി എന്നെ ആർക്കും അറിയില്ല എന്നല്ലല്ലോ.

ബിഗ് ബോസ് ലിസ്റ്റിൽ ഉണ്ടായിരുന്നു

കഴിഞ്ഞ തവണത്തെ ബിഗ് ബോസ് ലിസ്റ്റിൽ ഞാൻ ഉണ്ടായിരുന്നുവെന്ന് പലരും പറഞ്ഞതാ. വിളിച്ചിട്ടൊന്നും ഇല്ല. ഇനി വിളിച്ചാൽ പോകാനാണ് എല്ലാരും പറയുന്നത്. ഇതൊന്നും ഒന്നുമല്ലെന്ന് കാണിച്ച് കൊടുക്കണം. ഇനി പോയാൽ തന്നെ നാലിന്റെ അന്ന് ഞാൻ പുറത്താകും. ഇവൻമാർക്ക് പിആർ ഒക്കെ ഉണ്ടല്ലോ, വോട്ടൊക്കെ വേണമല്ലോ'.

സിനിമക്കെതിരായ വിമർശനം

കിട്ടാത്ത മുന്തിരി പുളിക്കുമെന്നോ, വിമർശനത്തിൽ സ്വയം ആനന്ദം കണ്ടെത്തുന്നവരൊക്കെയോ ആണ് സിനിമയെ ഈ രീതിക്ക് വിമർശിക്കുന്നവർ. ഇവർക്ക് നട്ടെല്ല് ഉണ്ടെങ്കിൽ രാഷ്ട്രീയക്കാർക്കെതിരെ പ്രതികരിക്ക്. നാട്ടിൽ മാറ്റം വരുത്തണമെങ്കിൽ അതാണല്ലോ വേണ്ടത്. ഇനി മലയാള സിനിമയിൽ മാറ്റം ഉണ്ടാക്കാനൊന്നുമില്ല'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+