ഒറാംഗ് ഉട്ടാന് ഗര്‍ഭിണികളെ ഇഷ്ടമാണ്; കാരണം ഇതാ ഇതുതന്നെ- വീഡിയോ

  • By: Sandra
Subscribe to Oneindia Malayalam

ദില്ലി: മാതൃത്വം മനുഷ്യരിലും മൃഗങ്ങളിലും ഏതാണ്ട് സമാമാനമാണ് ഇത് തെളിയിക്കുന്നതാണ് യൂട്യൂബില്‍ വൈറലായ ഒറാംഗ് ഉട്ടാന്റെ വീഡിയോ. ചില മൃഗങ്ങള്‍ വൈകാരികമായി വ്യത്യസ്തത പുലര്‍ത്തുന്നതാണെന്ന വാദത്തെ ഗവേഷകരും പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന കാര്യത്തിലും ഇവ വ്യത്യസ്തത പുലര്‍ത്തുന്നു.

ഇംഗ്ലണ്ടിലെ കോള്‍ക്കെസ്റ്റര്‍ മൃഗശാലയ സന്ദര്‍ശിക്കാന്‍ ഭര്‍ത്താവിനൊപ്പമെത്തിയ ഒരു ഗര്‍ഭിണിയായ യുവതിയുടെ വയറു അടുത്തുനിന്ന് കണ്ട ഒറാംഗ് ഉട്ടാന്റെ പ്രതികരണമാണ് ഇപ്പോള്‍ യൂട്യൂബില്‍ വൈറലായിട്ടുള്ളത്.

pregnant-woman

ചില്ലിനപ്പുറത്തുള്ള ഗര്‍ഭിണിയുടെ വയറില്‍ വിരലുകൊണ്ട് സ്പര്‍ശിച്ചും ചുംബിച്ചുമുള്ള ഒറാംഗ് ഉട്ടാന്റെ ചലനങ്ങള്‍ കാഴ്ചക്കാര്‍ക്കും ഹരം പകരുന്നതാണ്. ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെയും ഭര്‍ത്താവിനെയും ഒറാംഗ് ഉട്ടാന്റെ പ്രതികരണം ഞെട്ടിച്ചുകളഞ്ഞു.

English summary
In a rare yet touching gesture, an orangutan was seen caressing the baby bump of a pregnant woman - over the glass - while visiting a local zoo along with her husband in England.
Please Wait while comments are loading...