കോണാട്ട് പ്ലേസില്‍ ആണവാക്രമണം!!! പാകിസ്താനില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ വീഡിയോകള്‍ പറയുന്നതെന്ത്..
ദില്ലി: പാക് അധീന കശ്മീരില്‍ ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി ഭീകരവാദം പടര്‍ത്തി പാകിസ്താന്‍. ഫേസ്ബുക്ക് വഴി ഇന്ത്യന്‍ യുവാക്കളെ ജിഹാദി പ്രവര്‍ത്തനങ്ങളിലേയ്ക്ക് ആകര്‍ഷിക്കുന്നതിനുള്ള ശ്രമത്തിലാണ്.
ഉറി ഭീകരാക്രമണം, ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നിവയ്ക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ആന്തരിക സംഘര്‍ഷങ്ങള്‍ വര്‍ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍.

ഭീകരവാദം
പാകിസ്താനില്‍ നിന്നും പാക് അധീന കശ്മീരില്‍ നിന്നും ഭീകരവാദം വളര്‍ത്തുന്നതും പിന്തുണയ്ക്കുന്നതുമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ അപ് ലോഡ് ചെയ്യുന്നതായി കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തി.

വീഡിയോകള്‍
പാകിസ്താനില്‍ നിന്നും പാക് അധീന കശ്മീരില്‍ നിന്നുമായി ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള വീഡിയോകള്‍ പാക് അധീന കശ്മീരില്‍ നിന്ന് പോസ്റ്റ് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവര്‍ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.

പരിശീലനം
ദില്ലിയിലെ കോണാട്ട് പ്ലേസില്‍ ആണവാക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കുന്നതും പാക് അധീന കശ്മീരിലെ ഭീകരക്യാമ്പുകളിലെ പരിശീലനവും വീഡിയോകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നവരും കാണുന്നവരുമായവരെ ഇന്റലിദജന്‍സ് ഏജന്‍സികള്‍ കൃത്യമായി നിരീക്ഷിച്ചുവരികയാണ്.

ജിഹാദി
ഉറി ഭീകരാക്രമണത്തിന് ശേഷം സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ നിന്നായി ഇന്ത്യക്കാരൈ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. ജിഹാദി പ്രവര്‍ത്തനങ്ങളിലേക്ക് യുവാക്കളെ ആകര്‍ഷിക്കാനുള്ള ശ്രമമാണ് ഈ വീഡിയോകള്‍ക്ക് പിന്നിലുള്ളത്.

ആണവാക്രമണം
ഫേസ്ബുക്കിലെ സല്‍മാന്‍ ചൗധരി എന്ന അക്കൗണ്ടില്‍ നിന്നാണ് ഇന്ത്യക്കെതിരെ പാകിസ്താന്‍ ആണവാക്രമണം നടത്തുമെന്നുള്ള സംസാരങ്ങളും പുറത്തുവരുന്നത്. 2014 മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അക്കൗണ് പാക് അധീന കശ്മീരില്‍ നിന്നാണ് നിയന്ത്രിക്കുന്നതെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യന്‍ സൈന്യത്തിന്
പാക് അധീന കശ്മീരില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്ന ഇന്ത്യയുടെ വാദം വ്യാജമാണെന്നാണ് ചില വീഡിയോകള്‍ അവകാശവാദം ഉന്നയിക്കുന്നു. ഇന്ത്യന്‍ സൈന്യത്തിന് അപമാനം വരുത്താനുള്ളശ്രമമാണ് ഇന്ത്യയില്‍ നിന്നുണ്ടായ

പകതീര്‍ക്കാനായി
ഉറിയിലുണ്ടായ ഭീകരാക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടതോടെ പകതീര്‍ക്കാനായി ഇരു രാജ്യങ്ങളിലേയും ഹാക്കര്‍മാര്‍ സജീവമാണെന്നും വിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുന്നു.












Click it and Unblock the Notifications