കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികളെ സദാചാരം പഠിപ്പിച്ച വൈദികനെ വലിച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ!

  • By Muralidharan
Google Oneindia Malayalam News

ആണ്‍കുട്ടികളിടുന്ന ജീന്‍സും പാന്റ്‌സും ഷര്‍ട്ടും ബനിയനുമിടാന്‍ കത്തോലിക്കാ സഭ നിനക്കനുവാദം തരുന്നുണ്ടോ? ഉണ്ടോ? - ശാലോം ടി വിയില്‍ പ്രത്യക്ഷപ്പെട്ട ഒരു വൈദികന്റെ പ്രഭാഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. വിശ്വാസികളായ പെണ്‍കുട്ടികള്‍ ജീന്‍സും ബനിയനും ടീ ഷര്‍ട്ടും മറ്റും ധരിക്കുന്നതിനെയാണ് ഈ വൈദികന്‍ തന്റെ പ്രസംഗത്തില്‍ ഉടനീളം വിമര്‍ശിക്കുന്നത്.

''ചില പള്ളികളിലൊക്കെ ധ്യാനിപ്പിക്കാന്‍ വേണ്ടി ചെല്ലുമ്പോള്‍, ചില പെണ്‍കുട്ടികള്‍ വന്ന് നില്‍ക്കുന്നത് കാണുമ്പോള്‍ കുര്‍ബാന കൊടുക്കാനും തോന്നാറില്ല. അതുങ്ങളെ പള്ളിയില്‍ നിര്‍ത്താനും തോന്നാറില്ല. കാരണം മറ്റൊന്നുമല്ല, ഒന്നുകില്‍ ഒരു ജീന്‍സ്, അല്ലെങ്കില്‍ ഒരു പാന്റ്. ഷര്‍ട്ട്, ബനിയന്‍...കയ്യില്‍ ഒരു മൊബൈലും കാണും ഒരു ടവ്വലും കാണും. അതങ്ങനെ വീശിക്കൊണ്ടിരിക്കും. ആ തലമുടി എന്ന് കെട്ടി വെക്കുമോ അത് പോലും ഇല്ല.''

father

എന്തിനാ ആ സാധനം പള്ളിയില്‍ വന്നേക്കുന്നത് എന്നെനിക്ക് അറിഞ്ഞുകൂടാ എന്നാണ് ഈ വൈദികന്‍ പ്രസംഗിക്കുന്നത്. ഈ ഉദാഹരണം പറഞ്ഞുകഴിഞ്ഞ ശേഷമാണ് ജീന്‍സും പാന്റ്‌സും ഷര്‍ട്ടും ബനിയനുമിടാന്‍ കത്തോലിക്കാ സഭ നിനക്കനുവാദം തരുന്നുണ്ടോ എന്ന് ചോദിക്കുന്നത്. അങ്ങനെ ചെയ്യുന്നവര്‍ ദൈവത്തിന് നിന്ദ്യനാകും എന്ന് പുസ്തകം ഉദ്ധരിച്ച് ഇദ്ദേഹം പറയുന്നു.

ധ്യാനത്തിന് പോകുന്ന ആണ്‍കുട്ടികളെ ഇത്തരക്കാര്‍ വഴി തെറ്റിക്കുന്നു എന്നാണ് മറ്റൊരു വാദം. ദുഷ്‌പ്രേരണ ഉണ്ടാക്കുന്നവരെ കഴുത്തില്‍ തിരികല്ല് കെട്ടി കടലിന്റെ ആഴത്തില്‍ തള്ളണമെന്നാണ് ബൈബിള്‍ പറയുന്നതെന്നും അച്ചന്‍ പറയുന്നു. ജീന്‍സ് മാത്രമല്ല, ചുരിദാറും ലെഗിന്‍സുമെല്ലാം മോശം വസ്ത്രങ്ങളാണ് എന്നാണ് പറയുന്നത്. പെണ്‍കുട്ടികളെ വസ്ത്രത്തിന്റെ സദാചാരം പഠിപ്പിക്കുന്ന വൈദികനെ കളിയാക്കി കൊല്ലുകയാണ് സോഷ്യല്‍ മീഡിയ. വൈദികന്റെ പ്രസംഗം കേട്ടുനോക്കൂ...

"ആൺകുട്ടികളിടുന്ന ജീൻസും പാന്റ്സും ഷർട്ടും ബനിയനുമിടാൻ കത്തോലിക്കാ സഭ നിനക്കനുവാദം തരുന്നുണ്ടോ? ഉണ്ടോ?"തെക്കേയിന്ത്യയിലെ കത്തോലിക്കർ നാഗരിക വേഷം ധരിച്ച് പള്ളിയിൽ വരുന്ന സ്ത്രീകളെ എത്രയെളുപ്പമാണ് വിധിക്കുന്നത് എന്ന് മുംബൈയിലെ ഒരു കത്തോലിക്കാ ഇടവകയിൽ യൂത്ത് മിനിസ്റ്റ്രി നയിക്കുന്ന ഒരു മുംബൈക്കാരി സുഹൃത്ത് പണ്ടൊരിക്കൽ ഫേസ്ബുക്കിൽ എഴുതിയത് ഓർക്കുന്നു. ഔദ്യോഗിക ചാനലിലൂടെ സഭ തന്നെ ഇതിനൊക്കെ വളം വക്കുന്നു എന്നതാണ് ഖേദകരം. 'കഴുത്തിൽ തിരികല്ല് കെട്ടി കടലിന്റെ ആഴത്തിൽ തള്ളണമെന്നാണ്' ബൈബിൾ ക്വോട്ട് ചെയ്ത് അച്ചൻ കണ്ടെത്തുന്ന പരിഹാരം.

Posted by Joseph Thomas on Monday, March 21, 2016

English summary
Controversial speech made by a Christian priest irks social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X