പ്രചരിക്കുന്നത് എല്ലാം വ്യാജവാര്‍ത്ത.. ഭാവനയുടെ വിവാഹത്തിന്റെ സത്യം ഇതാണ്!

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: നടി ഭാവനയുടെ വിവാഹം സംബന്ധിച്ച് നിരവധി വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നത്. ഭാവനയുടെ വിവാഹം മുടങ്ങിയെന്നും നീട്ടിവെച്ചു എന്നുമുള്ള തരത്തിലായിരുന്നു വാര്‍ത്തകള്‍ പരന്നത്. എന്നാല്‍ ഈ വാര്‍ത്തകളുടെ സത്യം പുറത്ത് വന്നിരിക്കുന്നു. റിപ്പോര്‍ട്ടര്‍ ചാനലാണ് ഭാവനയുടെ വിവാഹ വാര്‍ത്തകള്‍ സംബന്ധിച്ച യാഥാര്‍ത്ഥ്യം പുറത്ത് വിട്ടിരിക്കുന്നത്.

ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കും! മതംമാറ്റാൻ പോപ്പുലർ ഫ്രണ്ടിന് ഹവാല പണം? ഒളിക്യാമറയിൽ ഞെട്ടി രാജ്യം

ദിലീപ് കേസിൽ പൊട്ടിപ്പൊളിഞ്ഞ് പോലീസ് നീക്കങ്ങൾ! നടനെതിരെ മൊഴി നൽകിയ ചാർളിയും ചതിച്ചു!

നാല് വർഷത്തെ പ്രണയം

നാല് വർഷത്തെ പ്രണയം

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഭാവനയും കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീനും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവരും തമ്മില്‍ നാല് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു വിവാഹ നിശ്ചയം.

സ്വകാര്യമായ ചടങ്ങ്

സ്വകാര്യമായ ചടങ്ങ്

തൃശൂരിലെ വീട്ടില്‍ തികച്ചും സ്വകാര്യമായിട്ടായിരുന്നു വിവാഹ നിശ്ചയം നടന്നത്. ഇരുവരുടേയും വീട്ടുകാരും അടുത്ത സുഹൃത്തുക്കളും മാത്രം ചടങ്ങില്‍ പങ്കെടുത്തു. വിവാഹം എല്ലാവരേയും അറിയിച്ച് നടത്തുമെന്ന് ഭാവന പ്രതികരിക്കുകയും ചെയ്തിരുന്നു,.

വിവാഹത്തെക്കുറിച്ച് പരാതി

വിവാഹത്തെക്കുറിച്ച് പരാതി

ഒക്ടോബറില്‍ ഭാവനയുടേയും നവീന്റെയും വിവാഹമുണ്ടാകും എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വിവാഹ നിശ്ചയം കഴിഞ്ഞ് 8 മാസമായിട്ടും വിവാഹത്തീയ്യതി പ്രഖ്യാപിച്ചിരുന്നില്ല. ഇതോടെയാണ് വിവാഹത്തെക്കുറിച്ച് വാര്‍ത്തകള്‍ പരന്ന് തുടങ്ങിയത്.

ഈ വർഷം വിവാഹമില്ലെന്ന്

ഈ വർഷം വിവാഹമില്ലെന്ന്

ഭാവനയുടെ വിവാഹം ഈ വര്‍ഷം ഉണ്ടാകില്ല എ്ന്നായിരുന്നു വാര്‍ത്തകളിലൊന്ന്. ഏറ്റെടുത്ത ചില സിനിമകളുടെ തിരക്കിലാണ് ഭാവനയെന്നും അതിനാല്‍ വിവാഹം നീട്ടിവെയ്ക്കുകയാണ് എന്നുമാണ് പ്രചാരണം നടന്നത്. കന്നട സിനിമാ ഓണ്‍ലൈനാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.

വിവാഹം വേണ്ടെന്ന് നവീൻ?

വിവാഹം വേണ്ടെന്ന് നവീൻ?

അതേസമയം തിരക്ക് കൊണ്ടല്ല, മറ്റ ചില കാരണങ്ങള്‍ കൊണ്ടാണ് വിവാഹം നീണ്ടുപോകുന്നത് എന്നും വാര്‍ത്തകളുണ്ടായി. വിവാഹം ഇപ്പോള്‍ വേണ്ടെന്ന് നവീന്‍ പറഞ്ഞു എന്നു പോലും പ്രചരിപ്പിക്കപ്പെടുകയുണ്ടായി. എന്നാല്‍ ഇതെല്ലാം വ്യാജ പ്രചാരണങ്ങളായിരുന്നു.

വാർത്തകൾ ശരിയല്ല

വാർത്തകൾ ശരിയല്ല

എന്നാല്‍ ഭാവനയുടെ വിവാഹം നീട്ടി വെച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ് എന്ന് നടിയുടെ കുടുംബാംഗം അറിയിച്ചുവെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്തയില്‍ പറയുന്നു. അടുത്ത വര്‍ഷം ആദ്യത്തോടെ വിവാഹമുണ്ടാകും എന്നും പറയുന്നു.

അമ്മയുടെ മരണം

അമ്മയുടെ മരണം

നവീന്റെ അമ്മ മരിച്ച് ഒരു വര്‍ഷം തികയാന്‍ കാത്തിരുന്നതിനാലാണ് വിവാഹം നീട്ടിവെച്ചത് എന്നും കുടുംബാംഗം പറഞ്ഞതായി റിപ്പോര്‍ട്ടര്‍ വാര്‍ത്ത നല്‍കിയിരിക്കുന്നു. അത് വളരെ നേരത്തെ തന്നെ എടുത്ത തീരുമാനമായിരുന്നുവത്രേ.

ഗോസിപ്പുകൾക്ക് അറുതി

ഗോസിപ്പുകൾക്ക് അറുതി

ഇപ്പോള്‍ വിവാഹം വേണ്ടെന്ന് നവീന്‍ പറഞ്ഞു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണ് എന്നും കുടുംബാംഗം പ്രതികരിച്ചിട്ടുണ്ടത്രേ. എന്തായാലും ഭാവനയും വിവാഹം സംബന്ധിച്ച ഗോസിപ്പുകള്‍ക്കെല്ലാം ഇതോടെ അറുതി വന്നിരിക്കുകയാണ്.

English summary
This is the realty of news about actress Bhavana's wedding

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്