കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സ്ത്രീവിഷയങ്ങളില്‍ ഇടപെടുന്ന എമ്പോക്കി': കമലിനെ സര്‍ക്കാര്‍ പുറത്താക്കണമെന്ന് ശാന്തിവിള ദിനേശ്

Google Oneindia Malayalam News

ചലച്ചിത്ര അക്കാദമി ചെയര്‍മാനും സിനിമാ സംവിധായകനുമായ കമല്‍ എഴുതി നല്‍കിയെന്ന് പറയപ്പെടുന്ന ഒരു കത്ത് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 2019 ഏപ്രില്‍ 30ന് കമല്‍ 'സ്വന്തം' കൈപ്പടയില്‍ എഴുതി നല്‍കിയ കത്തായിരുന്നു പരാതിക്കാരി പുറത്ത് വിട്ടത്. പീഡനപരാതി പുറത്ത് വരാതിരിക്കുന്നതിനായി അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കുകയായിരുന്നു.

പോസ്റ്റ് റിമൂവ് ചെയ്യണമെന്ന് ഭീഷണി എന്നോട് വേണ്ട! ചെയ്യില്ല, എന്ന കുറിപ്പോടെയായിരുന്നു കത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ കമലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനായ ശാന്തിവിള ദിനേശ്.

നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്

മുഖ്യമന്ത്രിയോട്

കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനോടും സിപിഎം ആക്ടിങ് സെക്രട്ടറിയായ എ വിജയരാഘവനോട് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞാണ് ദിനേശ് ശാന്തിവിള കമല്‍ വിഷയത്തിലേക്ക് കടക്കുന്നത്. താനിപ്പോള്‍ നിരന്തരം സൈബര്‍ കേസുകളാല്‍ വേട്ടയാടപ്പെടുകയാണെന്നും അത്തരത്തില്‍ കമല്‍ നല്‍കിയ ഒരു പരാതിയില്‍ നാളെ കഴക്കൂട്ടം സ്റ്റേഷനില്‍ മൊഴി കൊടുക്കാന്‍ പോവേണ്ടതുണ്ടെന്നും ശന്തിവിള ദിനേശ് പറയുന്നു.

പരാതി

ചലച്ചിത്ര അക്കാദമയില്‍ നിന്നും മഹേഷ് പഞ്ചുവെന്ന വ്യക്തിയെ പുറത്താക്കിയപ്പോള്‍ പനോരമ ചാനലില്‍ സംസാരിച്ചതാണ് കമലിന്റെ പരാതിക്ക് ഇടയാക്കിയത്. ചലച്ചിത്ര അക്കാദമി ചെയര്‍മാനെ അവഹേളിച്ചെന്ന് പറഞ്ഞാണ് പരാതി. പഞ്ചുവിനെ പുറത്താക്കിയ സംഭവത്തില്‍ കമല്‍ എന്ന് പറയുന്ന ആളുടെ കള്ളത്തരങ്ങള്‍ പൊളിച്ചടുക്കി കൊണ്ടായിരുന്നു ഞാന്‍ സംസാരിച്ചതെന്നും അദ്ദേഹം പറയുന്നു.

കമലിന്റെ പരാതി

കമലിന്റെ പരാതിയില്‍ ഏതായാലും നാളെ മൊഴികൊടുക്കാന്‍ പോവുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി ഞാന്‍ പറയും. അതൊരു ചരിത്രത്തിന്റെ ഭാഗമായി അവിടെ കിടക്കട്ടെ. അക്കാദമി ചെയര്‍മാനായിരിക്കെ, സര്‍ക്കാര്‍ കൊടുത്ത ഫ്ലാറ്റില്‍ ഒരു പെണ്‍കുട്ടിക്ക് അവസരം നല്‍കാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി അവളുടെ ചാരിത്രം കവര്‍ന്നെടുത്തതിനെ കുറിച്ച് ഒരു പരാതിയുണ്ടില്ലോ. കഴക്കൂട്ടം പൊലിസ് മൊഴിയെടുക്കുമ്പോള്‍ അതിനെ കുറിച്ചും ഞാന്‍ പറയും.

കത്ത്

മഞ്ജുവാര്യര്‍ ടൊവിനോ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വേഷം നല്‍കാമെന്ന് പറഞ്ഞുകൊണ്ട് കമല്‍ നല്‍കിയ കത്ത് പുറത്ത് വന്നിട്ടുണ്ട്. ഈ കത്തടക്കം താന്‍ പൊലീസിന് കൈമാറും. കമല്‍ എന്ന കപട കമ്മ്യൂണിസ്റ്റുകാരന്‍ ദിനവും കാണിക്കുന്ന തെമ്മാടിത്തരത്തെ കുറിച്ച് പത്തോ ഇരുപതോ വര്‍ഷം കഴിഞ്ഞ് ആളുകള്‍ പരിശോധിക്കുമ്പോള്‍ അറിയാമല്ലോയെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ചലച്ചിത്ര അക്കാദമി

ചലച്ചിത്ര അക്കാദമിയിലെ കൊള്ളരുതായ്മകള്‍ക്ക് കൂട്ട് നിന്നില്ല എന്ന കാരണത്താല്‍ മഹേഷ് പഞ്ചുവെന്ന തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനെ പുകച്ച് പുറത്ത് ചാടിയ ആത്മരോഷം കൊണ്ടാണ് പനോരമ ചാനലില്‍ ഞാന്‍ ആ പ്രോഗ്രാം ചെയ്തത്. എന്നാല്‍ ആ പ്രോഗ്രാം കണ്ടിട്ട് കേരളത്തിലെ ഒരൊറ്റ കമ്മ്യൂണിസ്റ്റ് നേതാക്കളും കമലിനോട് ഒരൊറ്റ വാക്ക് പോലും ആരും ചോദിച്ചില്ലെന്നും അദ്ദേഹം പറയുന്നു.

താനും കമലും

താനും കമലും തമ്മില്‍ തുടക്ക കാലത്ത് നല്ല ആത്മബന്ധമായിരുന്നു. എന്നാല്‍ ഹരികുമാര്‍ കഥമോഷ്ടിച്ചെന്ന് ആരോപിച്ച് നജീം കോയ നല്‍കിയ പരാതിയില്‍ ശരി നജീം കോയയുടെ പക്ഷത്തായിരുന്നിട്ടും കമല്‍ ഉള്‍പ്പടെ ഹരികുമാറിന്‍റെ ഭാഗത്ത് നിന്നു. എന്നോട് ആ നിലപാട് സ്വീകരിക്കാന്‍ പറഞ്ഞപ്പോള്‍ അതിന് കഴിയില്ലെന്ന് പരസ്യമായി തുറന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് താനും കമലും തെറ്റുന്നത്.

മനസാക്ഷി

പുറത്ത് വന്ന കത്ത് ആര്‍ക്കാണ് എഴുതിയതെന്ന് തെളിയിക്കപ്പെടാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ കോടതിയില്‍ തെളിയിക്കപ്പെടാതിരിക്കാം. എന്നാല്‍ മനസാക്ഷിയുടെ ഒരു കോടതിയുണ്ടല്ലോ. നേരത്തെ തന്നെ ഈ പരാതി ഉയര്‍ന്നിരുന്നു. ഇപ്പോഴാണ് കത്ത് പുറത്ത് വരുന്നത്. എന്നിട്ടും കമല്‍ ഇപ്പോഴും ചലച്ചിത്ര അക്കാദമി അധ്യക്ഷ പദവിയില്‍ തുടരുകയാണ്.

ശാന്തിവിള ദിനേശ്

മുഖ്യമന്ത്രി പിണറായി, സജി ചെറിയാന്‍, പി രാജീവ് എന്നിവരൊന്നും ഇത് കാണുന്നില്ലേയെന്നും ശാന്തി വിള ദിനേശ് ചോദിക്കുന്നു. പാര്‍ട്ടിക്കാരനാണെന്ന് വീമ്പ് പറഞ്ഞ് പാര്‍ട്ടിയെ വിറ്റ് തിന്നുകയാണ്. ഇതുപോലുള്ള സ്ത്രീവിഷയങ്ങളില്‍ ഇടപെടുന്ന എമ്പോക്കികളോട് കടക്ക് പുറത്ത് എന്ന് പറയാന്‍ മുഖ്യമന്ത്രി ആര്‍ജവം കാട്ടണമെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ആരാധകര്‍ നിലത്ത് നിര്‍ത്തിയില്ല: ഒടുവില്‍ മണിക്കുട്ടനേയും ഉള്‍പ്പെടുത്തി നവരസയുടെ ട്രെയ്‍ലര്‍

Recommended Video

cmsvideo
മോഹൻലാൽ തന്നെ നമ്പർ വൺ | Santhivila Dinesh Interview

പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍

English summary
santhivila dinesh wants director Kamal expelled from kerala state chalachitra academy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X