കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താന്‍കോട്ട് വീരമൃത്യു വരിച്ച നിരഞ്ജനെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്!

  • By Kishor
Google Oneindia Malayalam News

അങ്ങനെ ഒരു ശല്യം കുറഞ്ഞുകിട്ടി - പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ നിരഞ്ജനെക്കുറിച്ച് ഒരാള്‍ സോഷ്യല്‍ മീഡിയ സൈറ്റായ ഫേസ്ബുക്കില്‍ എഴുതിയതാണിത്. ഭീകരവാദികളെ നേരിടുന്നതിനിടെ കൊല്ലപ്പെട്ട ജവാനെയാണ് ശല്യം കുറഞ്ഞുകിട്ടി എന്ന് അന്‍വര്‍ സാദിഖ് എന്നയാള്‍ വിശേഷിപ്പിച്ചത്.

കഴിഞ്ഞില്ല, ഇനി ഓന്റെ കെട്ടിയോള്‍ക്ക് ജോലിയും പൈസയും കൊടുക്കും എന്നും സാധാരണക്കാരന് ഇവിടെ ഒന്നും കിട്ടില്ല എന്നും ഇയാള്‍ എഴുതുന്നു. ഇന്ത്യന്‍ ജനാധിപത്യത്തെ കൂടി അസഭ്യം പറഞ്ഞുകൊണ്ടാണ് ഇയാള്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഇതിനെതിരെ ഫേസ്ബുക്കില്‍തന്നെ ആളുകള്‍ നിശിത വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്.

ഞെട്ടിപ്പിച്ച് നിരഞ്ജന്റെ മരണം

ഞെട്ടിപ്പിച്ച് നിരഞ്ജന്റെ മരണം

ലഫ്റ്റനന്റ് കേണലായി പ്രമോഷന്‍ കിട്ടി മാസങ്ങള്‍ക്കകമാണ് മലയാളിയായ നിരഞ്ജന്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം ഇത്തരത്തില്‍ പോസ്റ്റ് വായിക്കേണ്ടിവന്നത് സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ്

വിമര്‍ശിച്ച് ആളുകള്‍

വിമര്‍ശിച്ച് ആളുകള്‍

പോസ്റ്റിട്ടയാളുടെ ഉള്ളിലിരിപ്പ് കാണുമ്പോള്‍ സങ്കടമുണ്ട് എന്നാണ് കമന്റ് ബോക്‌സില്‍ ആളുകള്‍ പറയുന്നത്. പട്ടാളക്കാര്‍ക്കും അച്ഛനും അമ്മയും കുടുംബവും ഉണ്ടെന്നാണ് പ്രതികരണങ്ങള്‍.

വീട്ടുകാര്‍ പോലും അറിഞ്ഞില്ല

വീട്ടുകാര്‍ പോലും അറിഞ്ഞില്ല

പത്താന്‍കോട്ടില്‍ ഭീകരാക്രമണം നടക്കുന്ന വിവരം അറിഞ്ഞിരുന്നെങ്കിലും നിരഞ്ജന്‍ അവിടേക്ക് പോയ കാര്യം തങ്ങള്‍ക്ക് അറിയുമായിരുന്നില്ല എന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. തികച്ചും അപ്രതീക്ഷിതമായാണ് നിരഞ്ജന്റെ വിയോഗവാര്‍ത്ത കുടുംബത്തെ തേടിയെത്തിയത്.

നിരഞ്ജന്‍ ധീരരക്തസാക്ഷി

നിരഞ്ജന്‍ ധീരരക്തസാക്ഷി

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നിരഞ്ജന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ ഒരുപാട് പേര്‍ പ്രാര്‍ഥനകളുമായി രംഗത്തുണ്ട്. ഭാര്യയും രണ്ടുവയസ്സുകാരിയായ മകളുമുണ്ട് നിരഞ്ജന്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Social media post against Lt Colonel Niranjan, who killed in Pathankot terror attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X