ദുല്‍ഖര്‍ സല്‍മാന് കുട്ടിയുണ്ടായതിന് മമ്മൂട്ടിയെന്ത് പിഴച്ചു? എല്ലാം മമ്മൂട്ടിയുടെ നെഞ്ചത്ത്...!!!

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

അങ്ങനെ അത് സംഭവിച്ചു... ദുല്‍ഖര്‍ സല്‍മാന് ഒരു പെണ്‍കുഞ്ഞ് പിറഞ്ഞു. സിനിമ ലോകം അതിന്റെ സന്തോഷത്തിലാണ്. ആശംസകള്‍ അര്‍പ്പിക്കാന്‍ ഒരുപാട് പേര് എത്തുന്നും ഉണ്ട്.

പക്ഷേ ദുല്‍ഖര്‍ സല്‍മാന് ഒരു പെണ്‍കുഞ്ഞ് പിറന്നതിന് പൊങ്കാല മുഴുവന്‍ മമ്മൂട്ടിയുടെ നെഞ്ചത്താണ്. പിന്നെ ഇത്തിരി, നിവിന്‍ പോളിയുടെ മകന്റെ മേലും.

ഒരു കുഞ്ഞുണ്ടായാല്‍ പോലും ഈ സോഷ്യല്‍ മീഡിയ വെറുതേ വിടില്ല... രണ്ട് തവണ ഇരട്ടക്കുട്ടികള്‍ ഉണ്ടായ അജു വര്‍ഗ്ഗീസിന് അന്ന് ട്രോളുകളുടെ പൊങ്കാല ആയിരുന്നു!!!

സന്തോഷമുണ്ട്... ദു:ഖവും!!!

ദുര്‍ഖര്‍ സല്‍മാന്‍ അച്ഛനായത് അറിഞ്ഞപ്പോള്‍ മമ്മൂട്ടിയ്ക്ക് നല്ല സന്തോഷം. പക്ഷേ വേറെ ഒരു കാര്യം ആലോചിച്ചപ്പോഴാ വിഷമം... താന്‍ മുത്തച്ഛനായിപ്പോയല്ലോ!!!

ഗ്രേറ്റ് ഫാദര്‍ അല്ല

മമ്മൂട്ടി ഇപ്പോള്‍ ഗ്രേറ്റ് ഫാദര്‍ മാത്രമല്ല കേട്ടോ... ഗ്രേറ്റ് ഗ്രാന്‍ഡ്ഫാദര്‍ കൂടി ആയിട്ടുണ്ട്!!!

ഇനിയിപ്പോ അങ്ങനെയാകുമോ!!!

ദുല്‍ഖറിനെ മകള്‍ വാപ്പച്ചീ എന്നാണത്രെ വിളിക്കുന്നത്. പക്ഷേ ഗ്ലാമറിന്റെ കാര്യത്തില്‍ ദുല്‍ഖറിനേക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്ന മമ്മൂട്ടിയെ ഇക്കാക്കാ എന്നാണത്രെ വിളിക്കുന്നത്!!!

ദാവീദ് പോളി

നിവിന്‍ പോളിയുടെ മകനും ആസിഫ് അലിയുടെ മകനും എന്ത് ചെയ്തിട്ടാണ്!!! ഈ ട്രോളേഴ്‌സിന്റെ ഒരു കാര്യം.....

നമ്മുടെയൊക്കെ അപ്പൂപ്പന്‍

ദുല്‍ഖര്‍ സല്‍മാന്റെ മകളുടെ അപ്പൂപ്പനെ കണ്ടില്ലേ... സാധാരണക്കാരുടെ മക്കളുടെ ഒക്കെ അപ്പൂപ്പന്‍മാരെ കണ്ടാല്‍ ദേ... ദിങ്ങനെ ഇരിക്കും!

ഇനി മാറിപ്പോകണ്ട...

അണ്ണന്‍ തമ്പിയില്‍ മമ്മൂട്ടി ഡബിള്‍ റോളില്‍ ആണല്ലോ... അതില്‍ രണ്ട് പേരേയും തിരിച്ചറിയാന്‍ സലീം കുമാര്‍ ഉപയോഗിക്കുന്ന സൂത്രം പോലെ ന്തൈങ്കിലും ദുല്‍ഖറിന്റെ വീട്ടിലും വേണ്ടി വരുമോ...

ഹെന്ത്... തട്ടം ഇട്ടില്ലേ

ദുല്‍ഖര്‍ വാപ്പ ആയതോ, മമ്മൂക്ക ഉപ്പൂപ്പ ആയതോ ഒന്നും അല്ലത്രെ ഇവിടത്തെ വിഷയം. ദുല്‍ഖറിന്റെ ഭാര്യ എന്തുകൊണ്ട് തട്ടം ഇട്ടില്ല എന്നത് മാത്രമാണത്രെ പ്രശ്‌നം!

എന്തിനാ ഇത്

നിവിന്‍ പോളിക്ക് ഒരു ആണ്‍കുട്ടിയാണ് ഉള്ളത്. അതും ദുല്‍ഖര്‍ സല്‍മാന് പെണ്‍കുട്ടി ജനിച്ചതും തമ്മില്‍ എന്താണ് ബന്ധം?

മൊത്തം ഡൈ ആണെന്നേ...

ഇനിയൊരു പത്ത് വര്‍ഷം കഴിഞ്ഞാലും മമ്മൂക്കയുടെ ഗ്ലാമറിന് ഒരു കുറവും വരില്ല. അപ്പോള്‍ പിന്നെ ഇങ്ങനെ എന്തെങ്കിലും പറഞ്ഞ് തന്നെ ദുല്‍ഖറിന് പിടിച്ച് നില്‍ക്കേണ്ടി വരും.

ങേ... ഉപ്പൂപ്പയോ!

വാപ്പച്ചിയേയും ഉമ്മച്ചിയേയും ഒക്കെ അങ്ങനെ വിളിക്കാന്‍ ദുല്‍ഖറിന്റെ മോള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. പക്ഷേ മമ്മൂട്ടിയെ ഉപ്പൂപ്പ എന്ന് വിളിക്കാന്‍ പറഞ്ഞാല്‍ ചിലപ്പോള്‍ ഞെട്ടിപ്പോകും!!!

ഭാവി നായികയോ?

സിനിമ താരങ്ങളുടെ മക്കളും സിനിമ താരങ്ങള്‍ ആകുന്നതില്‍ വലിയ പുതുമയൊന്നും അല്ല. പക്ഷേ ഇതിത്തിരി കടുപ്പമായിപ്പോയില്ലേ എന്നാണ് സംശയം.

English summary
Social Media troll Mammootty for becoming a Grandfather!!! Dulqar Salman became a father of a baby girl
Please Wait while comments are loading...