ഇന്ത്യയിലെ വാര്‍ത്ത വായിക്കുന്ന സുന്ദരിമാരെ കാണൂ
സിനിമയിലെ സുന്ദരിമാരെയും സ്‌പോര്‍ട്‌സിലെ സുന്ദരിമാരെയും ഒക്കെ ഒത്തിരി തവണ വാര്‍ത്തകളിലൂടെ പരിചയപ്പെട്ടില്ലേ. ഇതില്‍ ഒന്നും പെടാത്ത ചില സുന്ദരിമാര്‍ കൂടി നമുക്കിടയിലുണ്ട്. വാര്‍ത്ത വായിക്കുന്ന സുന്ദരിമാര്‍. ഇന്ത്യന്‍ മാധ്യമലോകത്തെ ഈ ഗ്ളാമര്‍ പെണ്‍കൊടികളെ പരിചയപ്പെടാന്‍ അവസരമിതാ..
ഇന്ത്യയിലെ പ്രമുഖ വാര്‍ത്താ ചാനലുകളിലെയും അച്ചടിമാധ്യമങ്ങളിലെയും ഗഌമറസായ മാധ്യമപ്രവര്‍ത്തകരെയാണ് വായനക്കാര്‍ക്കായി പരിചയപ്പെടുത്തുന്നത്. കണ്ട് നോക്കൂ നിങ്ങളുടെ പ്രിയപ്പെട്ട വാര്‍ത്ത അവതാരക ഇക്കൂട്ടത്തിലുണ്ടോ എന്നറിയേണ്ടേ....

മായന്തി ലാംഗര്‍
ടെലിവിഷന്‍ രംഗത്തെ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റുകളില്‍ പ്രമുഖയാണ് മയന്തി. ഇസ്പിഎന്നിലെ അവതാരകയാണിവര്‍. അമേരിയ്ക്കയില്‍ ആയിരുന്നപ്പോള്‍ ഫുട്‌ബോളിനോട് തോന്നിയ കമ്പമാണ് ഇവരെ സ്‌പോര്‍ട് ജേര്‍ണലിസത്തിലേയ്ക്ക് അടുപ്പിച്ചത്.

ശ്വേത സിംഗ്
ആജ് തക് ചാനലില വാര്‍ത്ത അവതാരകയും ഡെപ്യൂട്ടി എഡിറ്ററുമാണ് ശ്വേത സിംഗ്. ടൈംസ് ഓഫ് ഇന്ത്യയില്‍ നിന്നായിരുന്നു മാധ്യമപ്രവര്‍ത്തന രംഗത്തേയക്ക് എ്ത്തിയത്. സീ ന്യൂസ് സഹാറ എന്നിവയില്‍ ജോലി ചെയ്തിട്ടുണ്ട്. ഒട്ടേറെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

ഷെരീന്‍ ഭാന്‍
കാശ്മീരിലെ ഒരു പണ്ഡിറ്റ് കുടംബത്തിലെ അഗംമായ ഷെറീന്‍ വാര്‍ത്ത വായിക്കുന്ന സുന്ദരിമാരില്‍ മുന്നിലാണ്. സിഎന്‍ബിസി-ടിവി 18 ഹെഡും ദില്ലി ബ്യൂറോ ചീഫുമാണ് ഈ സുന്ദരി. യങ് ടര്‍ക്ക്, ഇന്ത്യ ബിസിനസ് അവര്‍, ദ നാഷന്‍സ് ബിസിനസ് എന്നിങ്ങനെ ഒ്‌ട്ടേറെ വാര്‍ത്താധിഷ്ഠിത പരിപാടികളിലൂടെയാണ് ഇവര്‍ സുപരിചിതയാകുന്നത്

ഹരിശ്രീ മെഹ്ത്ത
ടൈംസ് നൗ ചാനലിലെ ഏറ്റവും പരിചിതരായ അവതാരകരുടെ കൂട്ടത്തിലാണ് ഹരിശ്രീ. ചാര്‍ട്ടേട് അക്കൗണ്ടന്റാണ് ഹരിശ്രീ, വിപണി, സ്മ്പത്തിക നയങ്ങള്‍ എന്നിവയിലെല്ലം മികച്ച രീതിയിലുള്ള വാര്‍ത്താ അവതരണം കാഴ്ച വയ്ക്കാറുണ്ട്.

മിനി മേനോന്‍
മികച്ച രാഷ്ട്രീയ, ബിസിനസ് വാര്‍ത്ത അവതാരകമാരില്‍ ഒരാളാണ് മിനി മേനോന്‍. ബഌംബര്‍ഗ് ടിവി ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററാണ് മിനി. 1996 ലെ ഫെമിന മിസ് ഇന്ത്യ വിജയി കൂടിയാണിവര്‍

നിധി റസ്ദാന്‍
ഇന്ത്യന്‍ മാധ്യമരംഗത്തെ വാര്‍ത്ത അവതാരകരില്‍ ഏറെ പരിചിതമായ ഒരു മുഖമാണ് നിധിയുടേത്. 1999 ലാണ് ഇവര്‍ എന്‍ഡിടിവിയില്‍ ചേരുന്നത്. ചാനലിന്റെ പ്രധാന വാര്‍ത്ത അവതാരകമാരില്‍ ഒരാളാണ് ഇവര്‍

അര്‍ച്ചന വിജയ
ചാനല്‍ വി അവതാരകയായ അര്‍ച്ചനയും ഗഌമറസായ അവതാരകമാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു

അജ്ഞന ഓം കശ്യപ്
ആജ് തക് ചാനലിലെ വാര്‍ത്ത അവതാരകയാണ് അജ്ഞന. ചാനലിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ കൂടിയാണിവര്‍. 2003 ല്‍ സീ ന്യൂസിലൂടെയാണ് മാധ്യമപ്രവര്‍ത്തന രംഗത്തേയ്ക്ക് എത്തുന്നത്.

ഷൈലി ചോപ്ര
ദൃശ്യമാധ്യമ രംഗത്തെ പരിചിതമായ മുഖമാണ് ഷൈലി ചോപ്രയുടേത്. മികച്ച ബിസിനസ് വാര്‍ത്ത അവതാരക, റിപ്പോര്‍ട്ടര്‍, കോളമിസ്റ്റ് എന്നീ നിലകളില്‍ ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഇടി നൗ വിലെ വാര്‍ത്ത അവതാരികയും സീനിയര്‍ എഡിറ്ററുമാണ് ഷൈലി

സാഗരിക
സുന്ദരിമാരായ വാര്‍ത്ത അവതാരകമാരുടെ പട്ടികയില്‍ പത്താമത് പിടിയ്ക്കുന്ന ഒരു പേരാണ് സാഗരികയുടേത്. സിഎന്‍എന്‍-ഐബിഎന്‍ ലെ ഡെപ്യൂട്ടി എഡിറ്ററും വാര്‍ത്ത അവതാരകയുമാണ് സാഗരിക. 1991 മുതലാണ് മാധ്യമപ്രവര്‍ത്തന രംഗത്തേയ്ക്ക് കടക്കുന്നത്. ബിബിസിയിലെ ക്വസ്റ്റിന്‍ ടൈം ഇന്ത്യ എന്ന പരിപാടി അവതരിപ്പിയ്ക്കാന്‍ ക്ഷണം ലഭിയ്ക്കുന്ന ആദ്യ ഇന്ത്യന്‍ വാര്‍ത്ത അവതാരകയാണ് സാഗരിക. ടൈംസ് ഓഫ് ഇന്ത്യ, ഔട്ട് ലുക്ക് മാഗസിന്‍, ഇന്ത്യന്‍ എക്‌സ്പ്രസ് എന്നിവയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തന രംഗത്തെ ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.












Click it and Unblock the Notifications