ഷെയിം ഓണ്‍ യു പെട്ര ലാസ്ലോ, കാണൂ ഒരു നോണ്‍ മലയാളി പൊങ്കാല!
പൊങ്കാല ഫേസ്ബുക്ക് മലയാളികളുട ദേശീയ വിനോദമാണ് എന്നാണ് വെപ്പ്. മലയാളി ആയാലും അല്ലെങ്കിലും വിമര്‍ശിക്കാനുള്ളവരെ ഫേസ്ബുക്ക് മലയാളികള്‍ മലയാളത്തില്‍ തന്നെ വിമര്‍ശിക്കും. സച്ചിന്‍ തെണ്ടുല്‍ക്കറെ അറിയില്ല എന്ന് പറഞ്ഞ മരിയ ഷറപ്പോവ മുതല്‍ പാക് സൈന്യം വരെയുള്ളവര്‍ ഇത്തരത്തില്‍ മലയാളികളുടെ പൊങ്കാലയുടെ രുചി അറിഞ്ഞവരാണ്.
പോലീസുകാരില്‍ നിന്നും രക്ഷപ്പട്ടോടുന്ന അഭയാര്‍ത്ഥിയെയും കുട്ടിയെയും കാലുവെച്ച് തട്ടിവീഴ്ത്തിയ ഹംഗേറിയന്‍ ജേര്‍ണലിസ്റ്റാണ് ഇപ്പോള്‍ ഫേസ്ബുക്ക് പൊങ്കാലയുടെ ഇര. നിന്ദ്യമെന്നും നാണംകെട്ടത് എന്നും പറഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ ഉള്ളവര്‍ പെട്ര ലാസ്ലോയുടെ പേജില്‍ വിമര്‍ശിക്കുന്നത്. എന്നാല്‍ പെട്ര ലാസ്ലോയുടെ പേജിലെത്തി വിമര്‍ശിക്കുന്നവരില്‍ അധികം മലയാളികളെ കാണാനില്ല എന്നതാണ് രസം.

മാപ്പ് ചോദിച്ചു
സിറിയന്‍ അഭയാര്‍ഥികളോട് മാപ്പ് ചോദിച്ച് പെട്ര തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ പോസ്റ്റിന് താഴെയും പെട്രയുടെ പ്രവൃത്തിയെ അപലപിക്കുകയാണ് ആളുകള്‍.

ഷെയിം ഓണ്‍ യു പെട്ര
നിന്നെ ഓര്‍ത്ത് നാണക്കേട് തോന്നുന്നു. നീ മനുഷ്യവംശത്തിന് തന്നെ അപമാനമാണ് എന്നൊക്കെയാണ് ആളുകള്‍ പെട്രയുടെ പേജില്‍ എഴുതുന്നത്.

ലേഡി ഹിറ്റ്‌ലര്‍
അഭയാര്‍ത്ഥികളെ തൊഴിച്ച ചാനല്‍ പ്രവര്‍ത്തകയെ വനിതാ ഹിറ്റ്‌ലര്‍ എന്ന് വരെ വിളിക്കുന്നുണ്ട്. ഓരോ ദിവസവും നിന്റെ മരണത്തിന് വേണ്ടി ഞങ്ങള്‍ പ്രാര്‍ഥിക്കും എന്നാണ് മറ്റ് ചിലര്‍ പെട്രയുടെ പേജില്‍ പറയുന്നത്.

മാപ്പ് പറഞ്ഞിട്ടും കാര്യമില്ല
മാപ്പ് പറഞ്ഞ പെട്രയെ വീണ്ടും ആക്രമിക്കരുത് എന്ന് ചിലര്‍ പറയുന്നു. എന്നാല്‍ ഇവര്‍ മാപ്പ് പറഞ്ഞിട്ടും കാര്യമില്ല എന്നാണ് മറുപക്ഷത്തിന്റെ വാദം.

ഇതൊന്നും പോര
ഇപ്പോള്‍ ആളുകള്‍ കുറ്റം പറയുന്നതിലും കൂടുതലാണ് നീ ചെയ്തത് എന്നും പറയുന്നവരുണ്ട്. ലോകം മൊത്തം നിന്നെ വെറുക്കുന്നു

ഐ ലവ് മൈ കണ്‍ട്രി
ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു എന്ന് പറഞ്ഞ് പെട്രെ കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ അതിന് താഴെയും ഇവര്‍ക്ക് കിട്ടുന്നത് വിമര്‍ശനങ്ങളും ചീത്തവിളിയും തന്നെ

പെട്ര ലാസ്ലോ ചെയ്തത്
ഹംഗറിയിലെ അഭയാര്‍ത്ഥി പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് എന്‍1 ചാനലിന്റെ ജേര്‍ണലിസ്റ്റായ പെട്ര ലാസ്ലോ അഭയാര്‍ത്ഥികളെ തൊഴിച്ചത്.

ജോലിയും പോയി
പെട്രോയുടെ നടപടി വിവാദമായതോടെ ചാനല്‍ ഇവരെ പിരിച്ചുവിട്ടു. കുഞ്ഞിനേയും എടുത്തുകൊണ്ട് ഓടുന്ന ഒരു യുവാവിനെ ഇവര്‍ ചവിട്ടി വീഴ്ത്തുന്നതും വീഡിയോയിലൂടെ ലക്ഷക്കണക്കിന് ആളുകള്‍ കണ്ടു.












Click it and Unblock the Notifications