കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഉണ്ണി അടുത്ത സുഹൃത്ത്, പ്രതിഫലം വേണ്ടെന്ന് ബാല പറഞ്ഞു': പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് വിനോദ് മംഗലത്ത്

Google Oneindia Malayalam News

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍ നിര്‍മ്മിച്ച ഏറ്റവും പുതിയ ചിത്രം ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയിലെ മിക്ക അഭിനേതാക്കള്‍ക്കും പ്രതിഫലം നല്‍കിയിട്ടില്ലെന്ന നടന്‍ ബാലയുടെ ആരോപണം വലിയ ചര്‍ച്ചയായിരുന്നു. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാല ഇതേ കുറിച്ച് പ്രതികരിച്ചത്. സിനിമയില്‍ അഭിനയിച്ച 24 പേര്‍ക്ക് ന്യായമായ പ്രതിഫലം നല്‍കാന്‍ ഉണ്ണി മുകുന്ദന്‍ തയ്യാറായിട്ടില്ലെന്നാണ് ബാല ആരോപിച്ചത്. താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയോട് ഇക്കാര്യത്തില്‍ പരാതി പറഞ്ഞിട്ടുണ്ടെന്നും ബാല ആരോപിക്കുന്നു.

1

എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് മംഗലത്ത്. ബാല സിനിമയിലേക്ക് വരുന്നത് ഉണ്ണി മുകുന്ദന്‍ നിര്‍ദ്ദേശിച്ചിട്ടാണെന്ന് വിനോദ് മംഗലത്ത് വണ്‍ ഇന്ത്യ മലയാളത്തോട് പറഞ്ഞു. ചിത്രത്തിന്റെ ആദ്യത്തെ കാസ്റ്റിംഗില്‍ ബാല ഇല്ലായിരുന്നു. ആദ്യം ബാല ചെയ്ത കഥാപാത്രം മനോജ് കെ ജയനായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

2

ഷൂട്ട് തുടങ്ങുന്ന സമയത്ത് മനോജ് കെ ജയന്‍ യു കെയിലായിരുന്നു. പെട്ടെന്ന് ഷൂട്ട് തുടങ്ങേണ്ടത് കൊണ്ട് ബാലയെ ഉണ്ണി മുകുന്ദന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഉണ്ണി മുകുന്ദന്‍ അല്ല ചിത്രത്തിന്റെ പ്രാഡ്യൂസര്‍, അദ്ദേത്തന്റെ പിതാവാണ് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍. സിനിമ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ ബാലയുടെ പ്രതിഫലത്തെ കുറിച്ച് ഉണ്ണി മുകുന്ദനോട് ചോദിച്ചിരുന്നു.

3

എന്നാല്‍ സുഹൃത്താണെന്നും പ്രതിഫലം വേണ്ടി വരില്ല, അതേ കുറിച്ച് പിന്നീട് സംസാരിക്കാമെന്നാണ് ഉണ്ണി പറഞ്ഞത്. മേപ്പടിയാന്‍ സിനിമയുടെ വിജയ ആഘോഷത്തന് ബാല എത്തിയിരുന്നു. അന്ന് സിനിമയെ കുറിച്ച് ചോദിച്ചപ്പോള്‍ ഉണ്ണി മുകുന്ദന്‍ പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രത്തില്‍ എനിക്ക് പ്രതിഫലം വേണ്ടെന്നാണ് പറഞ്ഞത്. എന്റെ ഫാമിലി സിനിമയാണെന്നും ബാല പറഞ്ഞിരുന്നു.

4

ബാല പ്രൊഡ്യൂസ് ചെയ്ത ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ പ്രതിഫലം വാങ്ങാതെ അഭിനയിച്ച ചരിത്രമുണ്ട്. അതുകൊണ്ട് ഞാന്‍ ഉണ്ണിക്ക് ചെയ്യുന്ന ഒരു ഉപകാരമാണിതെന്ന് പറഞ്ഞു. എനിക്ക് ശമ്പളം വേണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം ഈ സിനിമയില്‍ അഭിനയിച്ചത്. സിനിമയില്‍ എല്ലാ ആര്‍ട്ടിസ്റ്റുമാരുടെയും എഗ്രിമെന്റ് നമ്മള്‍ തയ്യാറാക്കാറുണ്ട്. എന്നാല്‍ ബാലയുമായി ഒരു എഗ്രിമെന്റും ഒപ്പുവച്ചിട്ടില്ല, പണം വേണ്ടെന്ന് പറഞ്ഞ് അഭിനയിച്ചതുകൊണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി.

5

ചിത്രത്തിന്റെ ഷൂച്ച് കഴിഞ്ഞ ഡബ്ബിംഗിന് എത്തിയപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നു പ്രതിഫലം എത്രയാണെന്ന്, എന്നാല്‍ എനിക്ക് പ്രതിഫലം വേണ്ട, ഇത് ഉണ്ണിയുടെ സിനിമയാണെന്ന് പറഞ്ഞ് കാര്യങ്ങള്‍ കടന്നുപോയി. എന്നാല്‍ ഇപ്പോള്‍ സിനിമ നന്നായി ഓടി ഈ ഒരു അവസരത്തിലാണ് അദ്ദേഹം ഇങ്ങനെ പറയുന്നതെന്ന് വിനോദ് മംഗലത്ത്.

6

അതേസമയം, ചിത്രത്തിലെ ക്യാമറമാന് പ്രതിഫലം ലഭിച്ചില്ലെന്ന ബാലയുടെ ആരോപണത്തിലും അദ്ദേഹം മറുപടി പറഞ്ഞു, ചിത്രത്തിന്റെ ക്യാമറാമാന് 35 ദിവസത്തെ ഷെഡ്യൂളിന് 8 ലക്ഷം രൂപയാണ് പ്രതിഫലം പറഞ്ഞത്. എന്നാല്‍ 25 ദിവസം കൊണ്ട് ഷൂട്ട് കഴിഞ്ഞു. ഇതിനിടെ ക്യാമറമാനുമായി നടത്തിയ ചര്‍ച്ചയില്‍ ഇടനിലക്കാരനായി നിന്നത് ഡയറക്ടര്‍ തന്നെയാണ്. ക്യാമറാമാന് ഏഴ് ലക്ഷം രൂപ ബാങ്ക് വഴി ട്രാന്‍സ്ഫര്‍ ചെ്‌യതെന്ന് വിനോദ് മംഗലത്ത് പറഞ്ഞു.

7

ഈ സിനിമയില്‍ സ്ത്രീകള്‍ മാത്രമല്ല, അഭിനയിച്ചത്. ദിവ്യ പിള്ള, ആത്മീയ രാജന്‍ എന്നിങ്ങനെയുള്ള നിരവധി താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. അവര്‍ക്കെല്ലാം പേയ്‌മെന്റ് കൊടുത്തിട്ടുണ്ട്. അവരെയെല്ലാം വിളിച്ചു നോക്കാമെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തില്‍ അഭിനയിച്ച എല്ലാ പുരുഷ ആര്‍ട്ടിസ്റ്റുകള്‍ക്കും പേയ്‌മെന്റ് കൊടുത്തെന്നും അദ്ദേഹം പറയുന്നു.

8

ബാലയെ സംബന്ധിച്ച് ഇപ്പോള്‍ ഒരു പബ്ലിസിറ്റി ആവശ്യമാണ്. അതിന് വേണ്ടി ഉണ്ടാക്കിയ ഒരു സ്റ്റണ്ട് എന്ന് മാത്രമായാണ് ഞാന്‍ ഇതിനെ കാണുന്നത്. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ റിലീസിന് മുമ്പ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി കൊടുക്കാമായിരുന്നില്ലേ എന്നും വിനോദ് മംഗലത്ത് വണ്‍ ഇന്ത്യ മലയാളത്തോട് പറഞ്ഞു.

English summary
Vinod Manglath Says Actor Bala acted in Shefeekkinte Santhosham saying he did not want to be paid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X