ബെംഗളൂരു: വിക്കി ഡാറ്റ പഠനശിബിരം സമാപിച്ചു

  • Posted By:
Subscribe to Oneindia Malayalam

ബെംഗളൂരു: സൗത്ത് ഇന്ത്യന്‍ ഭാഷകളിലെ വിക്കിഡാറ്റ പഠനശിബിരം സമാപിച്ചു. ജൂൺ 10, 11 ദിവസങ്ങളിലായി ബാംഗ്ലൂരിലെ ഡൊംലൂരില്‍ സ്ഥിതിചെയ്യുന്ന സെന്റെര്‍ ഫോര്‍ ഇന്റെര്‍നെറ്റ് ആന്‍ഡ് സൊസൈറ്റിയിലായിരുന്നു പഠനശിബിരം സംഘടിപ്പിച്ചത്. സൗത്ത് ഇന്ത്യന്‍ ഭാഷകളിലെ തെരഞ്ഞെടുക്കപ്പെട്ട വിക്കിപീഡിയരാണ് പരിപാടിയിൽ പങ്കെടുത്തത്. ആന്ധ്രപ്രദേശ്, തെലുങ്കാന, കര്‍ണാടക, കേരളം, തമിഴ് നാട്, തുളു ഭാഷ, ഹിന്ദിഭാഷ എന്നിവയില്‍ നിന്നുള്ള വിക്കിപീഡിയരാണ് പരിപാടിയിൽ സംബന്ധിച്ചത്.

സ്വതന്ത്രവിജ്ഞാനകോശമായ വിക്കിപീഡിയയുടേയും മറ്റ് വിക്കിമീഡിയ സംരംഭങ്ങളായ വിക്കിവോയേജ്, വിക്കിസോഴ്‌സ്, വിക്കിഡിക്ഷ്ണറി തുടങ്ങിയവയുടേയും വിജ്ഞാനശകലങ്ങള്‍ സ്വന്തമായും വിക്കിപീഡിയരിലൂടെയും തിരുത്തല്‍ വരുത്തി വരുന്ന ഒരു മാധ്യമമാണ് വിക്കിഡാറ്റ. മറ്റു വിക്കിമീഡിയ ഉത്പന്നങ്ങളേക്കാള്‍ കൂടുതല്‍ സഹായങ്ങള്‍ വിവിധ കാര്യങ്ങള്‍ക്കായി പൊതുവായി വിതരണം ചെയ്യുന്നൊരു ഓണ്‍ലൈന്‍ ഉത്പന്നം കൂടിയാണിത്. വിക്കിഡാറ്റയുടേയും വിവരങ്ങള്‍ മറ്റു വിക്കിമീഡിയ സംരംഭങ്ങളെ പോലെ തീര്‍ത്തും സ്വതന്ത്രമാണ്.

wiki-12-1497252131.jpg -Properties

ജൂണ്‍ 10 ശനിയാഴ്ച് രാവിലെ 10 മണിക്ക് ആരംഭിച്ച ക്‌ളാസ് 11 ന് വൈകുന്നേരം 6 മണിക്ക് അവസാനിച്ചു. വിവിധ വിക്കിപീഡിയർ പരസ്പരം പരിചയപ്പെടുത്തുന്ന ചടങ്ങായിരുന്നു ആദ്യം. സെന്റെര്‍ ഫോര്‍ ഇന്റെര്‍നെറ്റ് ആന്‍ഡ് സൊസൈറ്റിയിലെ ടിറ്റൊ ദത്തയുടെ നേതൃത്വത്തിലായിരുന്നു വിക്കിഡാറ്റയെക്കുറിച്ചുള്ള ക്ലാസ്. ഇതിന് പുറമേ ആന്ധ്ര പ്രദേശ് ആസ്ഥാനമായുള്ള സി ഐ എസ് പ്രതിനിധിയായ പവൻ, ബാംഗ്ലൂര്‍ സിഐഎസ് സ്റ്റാഫ് തന്‍വീർ എന്നിവരും വിക്കിഡാറ്റയെ കുറിച്ച് ചര്‍ച്ച ചെയ്യുകയുണ്ടായി. വിക്കിമീഡിയ ഡാറ്റാബെയ്സ് വിക്കിമീഡിയ സംരഭങ്ങളിൽ എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ച് വ്യക്തമാക്കുന്ന ക്ലാസ്സുകളായിരുന്നു ഞായറാഴ്ച നടന്നത്.

 photo-

മീഡിയ വിക്കിയുമായി ബന്ധപ്പെട്ട പഠനശിബിരങ്ങള്‍ വീണ്ടും സംഘടിപ്പിക്കാനുള്ള തീരുമാനത്തോടെ ശനിയാഴ്ച്ച വൈകുന്നേരം പരിപാടിക്ക് സമാപനമായി. സി ഐഎസിലെ പ്രോഗ്രാം അസ്സോസിയേറ്റായ ആനന്ദ് സുബ്‌റായി നന്ദി പ്രകാശിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്ക് രണ്ട് ദിവസത്തേക്കുള്ള താമസ സൗകര്യവും ഭക്ഷണവും സിഐഎസ് ഒരുക്കിയിരുന്നു.

English summary
A workshop on Wikidata has been conducted for the south indian wikipedia members at CIS on May 10th and 11th at CIS Bangalore
Please Wait while comments are loading...