വോയ്സ് ക്ലിപ്പ് അയച്ചത് ബാല തന്നെ: അമൃത സുരേഷിനോട് യൂട്യൂബ് ചാനലിന്റെ വെളിപ്പെടുത്തൽ
മലയാളി പ്രേക്ഷകരുടെ മനസ്സിടം നേടിയ താരങ്ങളാണ് നടൻ ബാലയും ഗായിക അമൃത സുരേഷും. നേരത്തെ ഇരുവരും തമ്മിലുള്ള വിവാഹമോചനമടക്കം വാർത്തയായെങ്കിലും ഇപ്പോൾ വാർത്തകളിൽ നിറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് അമൃത സുരേഷും മുൻ ഭർത്താവ് ബാലയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവരുന്നത്. ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി അമൃത സുരേഷും രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച കൂടുതൽ തെളിവുകളും പുറത്തുവിട്ടിട്ടുണ്ട്.

ശബ്ദരേഖാ വിവാദം
ഫോൺ സംഭാഷണത്തിന്റെ ചില ഭാഗങ്ങളാണ് യൂട്യൂബിലൂടേയും സോഷ്യൽ മീഡിയയിലുടെയും പ്രചരിച്ചത്. അതേ സമയം തന്നെ മകൾക്ക് കൊവിഡ് ബാധിച്ചെന്നും കാണാൻ അനുവദിക്കുന്നില്ലെന്നും വാർത്ത നൽകിയ യൂട്യൂബ് ചാനലിനെതിരെയും രംഗത്തെത്തിയിരുന്നു. ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അമൃത വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ പുതിയ വഴിത്തിരിവുണ്ടായിട്ടുണ്ട്. വോയ്സ് ക്ലിപ്പ് പുറത്തുവിട്ട യൂട്യൂബ് ചാനൽ തന്നെയാണ് സംഭവത്തിന് വിശദീകരണം നൽകിയിട്ടുള്ളത്.

ബാലയിൽ നിന്ന്
വാർത്ത ആദ്യം പ്രസിദ്ധീകരിച്ചത് തങ്ങളല്ലെന്നും യൂട്യൂബിൽ വാർത്ത കണ്ടത് അനുസരിച്ചാണ് തങ്ങൾ വാർത്ത നൽകിയതെന്നും യുട്യൂബ് ചാനൽ വിശദീകരിക്കുന്നുണ്ട്. വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ നടൻ ബാലയുമായി തങ്ങളുടെ പ്രതിനിധി ബന്ധപ്പെടുകയും ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്ത ശേഷമാണ് വാർത്ത നൽകിയതെന്നും മറ്റൊരു യൂട്യൂബ് ചാനലിനെയും ഉദ്ധരിച്ചല്ല വാർത്ത നൽകിയതെന്നും ഉവർ വ്യക്തമാക്കുന്നുണ്ട്.

രാവിലെ മുതൽ ശ്രമം
തന്റെ മകൾക്ക് കൊവിഡ് ആണെന്നും മകളെ കാണാൻ തന്നെ അനുവദിക്കുന്നില്ലെന്നും ഇതോടെ പറഞ്ഞുവെന്നുമാണ് ചാനൽ വിശദീകരിക്കുന്നത്. രാവിലെ മുതൽ വൈകിട്ട് വരെ താൻ മകളെ കാണുന്നതിനായി ശ്രമിക്കുന്നുണ്ടെന്നും അതിന് സാധിച്ചില്ലെന്നും ബാല തങ്ങളോട് പറഞ്ഞെന്നും ചാനൽ വ്യക്തമാക്കുന്നു. ബാലയുടെ വാക്കുകളുടെ ബാല തന്ന വോയ്സ് റെക്കോർഡും ഉദ്ധരിച്ചാണ് വാർത്ത നൽകിയതെന്നും ഇതോടെ വ്യക്തമാക്കിയിട്ടുണ്ട്.

നേരിട്ട് സ്ഥിരീകരിച്ചു
തന്റെ അമ്മയ്കക് സുഖമില്ലാത്തതിനാൽ താൻ ചെന്നൈയിലാണെന്നും ബാല വ്യക്തമാക്കിയിട്ടുണ്ട്. ബാലയിൽ നിന്ന് നേരിട്ടാണ് ഇക്കാര്യം ഞങ്ങൾ സ്ഥിരീകരിച്ചിട്ടുള്ളതെന്നും ചാനൽ കൂട്ടിച്ചേർക്കുന്നുണ്ട്. അമൃത ഇൻസ്റ്റഗ്രാം- ഫേസ്ബുക്ക് വീഡിയോയിൽ ഉന്നയിച്ചിട്ടുള്ള രണ്ട് ചോദ്യങ്ങൾക്കുള്ള മറുപടിയായിട്ടാണ് യൂട്യൂബ് ചാനൽ മറുപടി നൽകിയിട്ടുള്ളത്. ഇതിൽ ആദ്യത്തേത് ആരാണ് ഇക്കാര്യം പറഞ്ഞതെന്നായിരുന്നു. പുറത്തുവന്ന വാർത്തയ്ക്കുള്ള തെളിവ് ആവശ്യപ്പെട്ടതോടെയാണ് വോയ്സ് ക്ലിപ്പ് തങ്ങൾക്ക് ബാല തന്നെ അയച്ചു തന്നതെന്നും യൂട്യൂബ് ചാനൽ വ്യക്തമാക്കിയിട്ടുള്ളത്.

പ്രതികരിച്ച് അമൃത
യൂട്യൂബ് ചാനൽ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്ന പ്രതികരണവുമായി അമൃത സുരേഷ് രംഗത്തെത്തിയിരുന്നു. പാപ്പുവിന് സ്ഥിരീകരിച്ചത് ബാല തന്നെയാണ് എന്നറിഞ്ഞപ്പോൾ വലിയ വിഷമമുണ്ടാക്കി. കാരണം സ്വന്തം അച്ഛൻ തന്നെ ഇക്കാര്യം പറയുമ്പോൾ വിശ്വസിച്ചുപോകുമല്ലോ എന്നും അമൃത പ്രതികരിക്കുന്നുണ്ട്. ഇക്കാര്യത്തിലെ സത്യാവസ്ഥയറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അമൃത കൂട്ടിച്ചേർത്തു.

തള്ളിക്കളഞ്ഞ് അമൃത
തന്റെ മകൾക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന വാർത്ത തള്ളിക്കളഞ്ഞ് കഴിഞ്ഞ ദിവസമാണ് ഗായിക അമൃത സുരേഷ് രംഗത്തെത്തിയ്. തന്റെ മകൾ അവന്തികയ്ക്ക് കൊവിഡ് ബാധിച്ചിട്ടില്ലെന്നും അവൾ ആരോഗ്യവതിയായിരിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കിയിരുന്നു. മകൾക്ക് കൊവിഡ് ബാധിച്ചെന്ന് ഒരു ഓൺലൈൻ മാധ്യമം വാർത്ത നൽകിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഫേസ്ബുക്ക് ലൈവിലെത്തി അമൃത സത്യാവസ്ഥ വ്യക്തമാക്കിയത്. ആദ്യമായാണ് അമൃത ഇത്തരത്തിൽ കുടുംബകാര്യങ്ങൾ ഫേസ്ബുക്ക് ലൈവിലെത്തി വിശദീകരിക്കുന്നത്.

ക്വാറന്റൈനിൽ
കൊവിഡ് ബാധിച്ച് ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന താൻ അവസാനം നടത്തിയ കൊവിഡ് പരിശോധനയുടെ റിസൽട്ട് വരുന്നതിന് വേണ്ടിയാണ് കാത്തിരുന്നത്. ബാല വിളിക്കുമ്പോൾ അവസാനത്തെ പരിശോധനയുടെ ഫലം വാങ്ങുന്നതിനായി കാത്തുനിൽക്കുകയായിരുന്നു. ഫലം ലഭിക്കാതെ വീട്ടിലേക്ക് പോകാൻ സാധിക്കില്ലെന്നും അതുകൊണ്ടാണ് ഇത്തരത്തിൽ മറുപടി നൽകിയതെന്നും അമൃത വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് നെഗറ്റീവായതോടെ താൻ ക്വാറന്റൈൻ അവസാനിപ്പിച്ച് വീട്ടിലേക്ക് തന്നെ മടങ്ങിയെത്തിയെന്നും ഇനിയുള്ള സമയം മകൾക്കൊപ്പം ചെലവഴിക്കുമെന്നും അമൃത ഫേസ്ബുക്ക് ലൈവിൽ വ്യക്തമാക്കിയിരുന്നു.
രേഖ വേദവ്യാസയുടെ പുതിയ ചിത്രങ്ങള്‍ കാണാം
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications