
'ആ പണം കൊണ്ട് നീ അരിമണി പോലും സ്വന്തമാക്കില്ല, ഒരുകാലത്തും ഗതിപിടിക്കില്ല'; പൊട്ടിത്തെറിച്ച് കാര്‍ത്തിക്
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട വ്ളോഗറാണ് കാര്‍ത്തിക് സൂര്യ. മഴവില്‍ മനോരമയില്‍ ഒരു ചിരി ബമ്പര്‍ ചിരിയില്‍ അവതാരകാനായെത്തിയതോടെ കാര്‍ത്തിക് സൂര്യയുടെ ജനപ്രീതി വര്‍ദ്ധിച്ചിരുന്നു. ഡെലിവറി ബോയിക്കും വഴിയരികിലെ മുത്തശിക്കും പണം ടിപ്പായി നല്കിയ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നുയ ഇത്തരം വ്യത്യസ്തമായ വീഡിയോയാണ് കാര്‍ത്തിക്കിനെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാകാന്‍ കാരണമായത്. എന്നാല്‍ ഇപ്പോഴിതാ തന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് തുറന്നുപറയുകയാണ് കാര്‍ത്തിക് സൂര്യ.

തന്റെ പേരും പറഞ്ഞ് ഫോളോവേഴ്സിനോട് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെയാണ് ഇപ്പോള്‍ കാര്‍ത്തിക് സൂര്യ രംഗത്തെത്തിയിരിക്കുന്നത്. തന്റെ പേരും പറഞ്ഞ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തി കാശുണ്ടാക്കുന്നവര്‍ ഒരു കാലത്തും ഗതിപിടിക്കില്ലെന്ന് കാര്‍ത്തിക് വീഡിയോയില്‍ പറഞ്ഞു. കാര്‍ത്തിക്കിന്റെ വാക്കുകളിലേക്ക്....

ഉറങ്ങാന്‍ കിടന്നപ്പോഴാണ് തനിക്കൊരു മെസേജ് വന്നത്. അളിയാ നമ്മള് വലിയൊരു തട്ടിപ്പില്‍ അകപ്പെട്ടിരിക്കുന്നു എന്നാണ് മെസേജ്. ഇതോടൊപ്പം ഒരു മെയിലും ഫോര്‍വേര്‍ഡ് ചെയ്തു തന്നു. കാര്‍ത്തിക് സൂര്യ വ്ളോഗ്സ് എന്ന ഓഫീഷ്യല്‍ മെയിലിലേക്ക് വന്ന മെയിലായിരുന്നു അത്. ഒരു കുട്ടിയായിരുന്നു ആ മെയില്‍ അയച്ചത്.

ആ കുട്ടി എന്റെ വീഡിയോയ്ക്ക് കമന്റിട്ടിരുന്നു. ആ കമന്റിന് താഴെ കാര്‍ത്തിക് സൂര്യ ഓഫീഷ്യല്‍ എന്ന ഐ ഡിയില്‍ ഒരാള്‍ വന്നുകമന്റിട്ടു. ഡി എം ചെയ്യാനാണ് അയാള്‍ ആവശ്യപ്പെട്ടത്. ഒരു ഗിവ് എവേയില്‍ വിന്നറായിട്ടുണ്ടെന്നും ഐ ഫോണ്‍ സമ്മാനമായി ലഭിക്കുമെന്നാണ് അറിയിച്ചത്. ടെലഗ്രാമിലൂടെയാണ് ചാറ്റ് ചെയ്തത്.

ഇത് കേട്ടതോടെ കുട്ടി ഭയങ്കര സന്തോഷവാനായി. ഐ ഫോണ്‍ പ്രോ മാക്സ് ഫോണ്‍ സമ്മാനമായി കിട്ടുന്നതിന് ഡെലിവറി ചാര്‍ജായി 2000 രൂപ അടയ്ക്കണമെന്നാണ് പറഞ്ഞത്. ഇത്രയും വലിയ ഫോണിന് 2000 രൂപ ഡെലിവറി ചാര്‍ജ് നല്‍കേണ്ടിവരുമെന്ന് വിശ്വസിച്ച് കാശില്ലാത്ത കുട്ടി കമ്മലൂരി പണം വച്ച് കാശുണ്ടാക്കി.

പണം അയച്ചുകൊടുക്കുന്നതിന് മുമ്പ് ഒന്നുകൂടെ കണ്‍ഫോം ചെയ്യുന്നതിന് വേണ്ടിയാണ് മെയില്‍ അയച്ചത്. എന്നാല്‍ താന്‍ അത്തരമൊരു ഗിവ് എവേ നടത്തുന്നില്ലെന്നാണ് കാര്‍ത്തിക് സൂര്യ വ്യക്തമാക്കിയത്. അങ്ങനെ ഒന്ന് നടത്തുന്നുണ്ടെന്ന് അത് പരസ്യമായി പറയുമെന്നും ഇത് ഏതോ ഭൂലോക ഫ്രോഡ് ചെയ്യുന്നതാണെന്നും കാര്‍ത്തിക് പറഞ്ഞു.

എന്റെ വീഡിയോ കണ്ട് ഒരാള്‍ ആത്മഹത്യയില്‍ നിന്നും മടങ്ങി; അതിലും വലുതായി എന്ത് വേണം: കാര്‍ത്തിക് സൂര്യ
പണം അയച്ചുകൊടുക്കുന്നതിന് മുമ്പ് ഒന്നുകൂടെ കണ്‍ഫോം ചെയ്യുന്നതിന് വേണ്ടിയാണ് മെയില്‍ അയച്ചത്. എന്നാല്‍ താന്‍ അത്തരമൊരു ഗിവ് എവേ നടത്തുന്നില്ലെന്നാണ് കാര്‍ത്തിക് സൂര്യ വ്യക്തമാക്കിയത്. അങ്ങനെ ഒന്ന് നടത്തുന്നുണ്ടെന്ന് അത് പരസ്യമായി പറയുമെന്നും ഇത് ഏതോ ഭൂലോക ഫ്രോഡ് ചെയ്യുന്നതാണെന്നും കാര്‍ത്തിക് പറഞ്ഞു.

അതേസമയം, തട്ടിപ്പ് നടത്തിയ ആളുടെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് കാര്‍ത്തിക് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. സൈബര്‍ അധികൃതര്‍ ആരെങ്കിലും ഇത് കാണുകയാണെങ്കില്‍ ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കാര്‍ത്തിക് പറഞ്ഞു. കാര്‍ത്തിക് പങ്കുവച്ച ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

തലയുടെ പിൻ ഭാഗത്ത് മുഴ, ബോണ്‍ ട്യൂമർ: റോബിന്റെ വെളിപ്പെടുത്തല്‍, ഞെട്ടലില്‍ ആരാധക
അതേസമയം, മറ്റുള്ളവര്‍ ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്താണ് അദ്ദേഹം ശ്രദ്ധേയനായത്. അതുകൊണ്ട് തന്നെ അനുകൂലിക്കുന്നവര്‍ക്കൊപ്പം വിമര്‍ശകരും നിരവധിയാണ്. എന്നാല്‍ വിമര്‍ശനങ്ങള്‍ കാര്യമാക്കാതെ തന്റേതായ വഴി വെട്ടിത്തുറന്ന് മുന്നോട്ട് പോകുന്ന കാര്‍ത്തിക സൂര്യ ഇന്ന് മഴവില്‍ മനോരമയിലെ 'ഒരു ചിരി ഇരു ചിരി ബംപര്‍ ചിരി' എന്ന ഷോയുടെ അവതാരകനാണ്.
ഡോളറിനെതിരെ മൂക്കുകുത്തി രൂപ, കോളടിച്ചത് പ്രവാസികള്‍ക്ക്..; കാരണമെന്തെന്നറിയാമോ?