കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുഗോപിനാഥിന്‍റെ സ്വപ്നം സഫലമാകുന്നു

  • By Staff
Google Oneindia Malayalam News

Dance Museum Model
കേരളനടനത്തിന്റെ ആചാര്യനും പ്രശസ്ത നര്‍ത്തകനുമായ ഗുരു ഗോപിനാഥിന്റെ 'ദേശീയ നൃത്ത മ്യൂസിയം" എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവുന്നു.

തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവില്‍ ഗുരുഗോപിനാഥിന്റെ ചിരസ്‌മരണയ്‌കായി കേരള സര്‍ക്കാര്‍ സ്ഥാപിച്ച ഗുരുഗോപിനാഥ്‌ നടനഗ്രാമത്തിലാണ്‌ മ്യൂസിയം നിര്‍മ്മിക്കുക.

ഇന്ത്യയിലെ നൃത്തൃ-നാട്യകലകളെ സമഗ്രമായി ഉള്‍ക്കൊള്ളുന്ന നൃത്തമ്യൂസിയം പദ്ധതിയ്ക്ക് കേന്ദ്രസാംസ്‌കാരിക മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു.7കോടിരൂപയാണ് മ്യൂസിയം നിര്‍മ്മാണത്തിന്‍റെ ചെലവ് കണക്കാക്കിയിരിക്കുന്നത്.

ഒരു കോടി നടനഗ്രാമത്തിന്റെ വകയായി നല്‍കും. മ്യൂസിയം സ്ഥാപിക്കുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ആറുകോടിരൂപ ഗ്രാന്റിന്റെ ആദ്യ ഗഡു 75 ലക്ഷം രൂപ ലഭിച്ചു. ഓണക്കാലത്ത്‌ മ്യൂസിയം നിര്‍മ്മാണം തുടങ്ങാനാണ്‌ തീരുമാനം. നടനഗ്രാമത്തിന്റെ 2.3ഏക്കര്‍ സ്ഥലത്ത്‌ 25,000 ചതുരശ്ര അടിയില്‍ നാലുനില മന്ദിരമാണ്‌ മ്യൂസിയത്തിനായി രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌.

ഇവിടെ നടനകലകളുടെ തുടക്കവും വികാസവും വളര്‍ച്ചയും ദേശീയവും പ്രാദേശികവുമായ നൃത്തരൂപങ്ങളും വേഷവൈവിധ്യവുമെല്ലാം വിവിധ ഗാലറികളില്‍ പ്രദര്‍ശിപ്പിക്കും. ഓരോ നാട്ടിലെയും നൃത്തരൂപങ്ങള്‍ അറിയാന്‍ പാകത്തില്‍ ഓഡിയോവിഷ്വല്‍ ഉപകരണങ്ങളും ഇവിടെ സജ്ജീകരിക്കും.

വെളിച്ചവും ശബ്ദവും ദൃശ്യങ്ങളുമെല്ലാംകൊണ്ട്‌ ഓരോ നൃത്തത്തിന്റെയും മൗലികത കണ്ടറിയാവുന്ന തലത്തിലായിരിക്കും ഇന്ത്യയിലെ ആദ്യത്തെ ഈ ദേശീയ നൃത്ത മ്യൂസിയം. വിശ്വപ്രസിദ്ധനായ നര്‍ത്തകന്‍ ഗുരുഗോപിനാഥിന്റെ സ്വപ്‌നമായിരുന്നു ദേശീയ നൃത്തമ്യൂസിയം.

മ്യൂസിയത്തിന്റെ ഓരോ ഗാലറിയിലെയും പ്രദര്‍ശനവസ്‌തുക്കള്‍ പ്രശസ്‌തരായ ഗുരുക്കന്മാരും നര്‍ത്തകരുമാണ്‌ നല്‍കുന്നത്‌. ഗുരു വാല്‍മീകി ബാനര്‍ജി, ഗുരു ഗോപാലകൃഷ്‌ണന്‍, വിപി ധനഞ്‌ജയന്‍, കമലഹാസന്‍, കെപി ഭാസ്‌കര്‍, ഡോക്ടര്‍ പത്മാസുബ്രഹ്മണ്യം, യാമിനി കൃഷ്‌ണമൂര്‍ത്തി, രാജാറെഡ്ഡി, സ്വപ്‌നസുന്ദരി, ശോഭന, ദക്ഷാസേത്ത്‌ തുടങ്ങിയ നൃത്തരംഗത്തെ പ്രതിഭകള്‍ സ്വകാര്യശേഖരത്തിലുള്ള കലാശേഖരങ്ങള്‍ മ്യൂസിയത്തിന്‌ കൈമാറാന്‍ സന്നദ്ധരാണെന്ന്‌ അറിയിച്ചിട്ടുണ്ട്‌.

കലാനിരൂപകനും നര്‍ത്തകനുമായ മോഹന്‍ കോക്കര്‍ ശേഖരിച്ച നൃത്തസംബന്ധിയായ രേഖകളും വസ്‌തുക്കളും മ്യൂസിയത്തിന്‌ നല്‍കും.

മ്യൂസിയത്തിനുള്ളില്‍ സെമിനാര്‍ ഹാള്‍, മിനി തിയേറ്റര്‍, ഗിഫ്‌റ്റഷോപ്പ്‌, നടനകലയില്‍ പഠന-ഗവേഷ കേന്ദ്രം, ഗവേഷണ ലൈബ്രറി, മൊബൈല്‍ മ്യൂസിയം എന്നിവയുണ്ടാകും ഒപ്പം ഇവിടെ ഹ്രസ്വകാല കോഴ്‌സുകളും നടത്തും.

കല-മ്യൂസിയം-ആര്‍ക്കിയോളജി മേഖലകളില്‍ ദേശീയ തലത്തില്‍ പ്രഗത്ഭരായ വ്യക്തികള്‍ ഉള്‍പ്പെടുന്ന വിദഗ്‌ധ സമിതിയുടെ മേല്‍നോട്ടത്തിലായിരിക്കും മ്യൂസിയം നിര്‍മ്മിക്കുക.

ഈ സമിതിയ്‌ക്കു കീഴില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ചുമതലക്കാരും വര്‍ക്കിങ്‌ ഗ്രൂപ്പും പ്രവര്‍ത്തിക്കും. 2010 ഡിസംബറില്‍ ദേശീയ നൃത്തമ്യൂസിയം പരിപൂര്‍ണ സജ്ജമാകുംവിധത്തിലാണ്‌ കര്‍മ്മപദ്ധതി തയ്യാറാക്കിയിരിക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X