
മിണ്ടാതിരിക്കുന്നത് പേടിച്ചിട്ടല്ല; തുറന്നുപറഞ്ഞ് നടന്‍ ബാല, ഒരുപാട് പ്രതിസന്ധിയിലൂടെ യാത്ര...
നടന്‍ ബാലയുടെ രണ്ടാം വിവാഹവും അതേ തുടര്‍ന്നുള്ള ചര്‍ച്ചകളുമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍. വിവാഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകള്‍ താരം പങ്കുവയ്ക്കുന്ന എഫ്ബി പോസ്റ്റുകള്‍ക്ക് താഴെ പ്രത്യക്ഷപ്പെട്ടു. പലതിനും ആരാധകര്‍ തന്നെ കൃത്യമായ മറുപടിയും നല്‍കി. ഇപ്പോള്‍ ബാല പുതിയ വീഡിയോ പങ്കുവച്ചിരിക്കുകയാണ്.
അതിനൊപ്പമുള്ള കുറിപ്പ് പലര്‍ക്കുമുള്ള മറുപടിയായി വിലയിരുത്തുന്നു. മൗനം പാലിക്കുന്നത് കൊണ്ട് ഞാന്‍ പേടിച്ചിരിക്കുകയാണ് എന്ന് ആരും കരുതേണ്ടതില്ല എന്നാണ് ബാല സൂചിപ്പിക്കുന്നത്. പ്രതിസന്ധികളില്‍ നിന്ന് ദൈവം തന്നെ രക്ഷിച്ചുവെന്നും ബാല പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...
സൗദിയില്‍ നിന്ന് സന്തോഷ വാര്‍ത്ത; പ്രവാസികള്‍ക്ക് നേരിട്ട് മടങ്ങാം, പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ...

വൈകാതെ ബാലയുടെ വിവാഹമുണ്ടാകുമെന്നും സെപ്തംബറില്‍ അദ്ദേഹം അത് പരസ്യമാക്കുമെന്നുമായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. അതിനിടെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് ക്രിക്കറ്റ് താരം ശ്രീശാന്ത് ബാലയുമൊത്തുള്ള വീഡയോ പങ്കുവച്ചത്. അതില്‍ ബാലയ്‌ക്കൊപ്പമുള്ള ഭാര്യയെ ശ്രീശാന്ത് പരിചയപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് വിവാഹ ചര്‍ച്ച വീണ്ടും ചൂടുപിച്ചത്.

ശ്രീശാന്തിനൊപ്പമുള്ള വീഡിയോ പുറത്ത് വന്നതോടെയാണ് ബാല വിവാഹിതനായി എന്ന് ആരാധകര്‍ ഉറപ്പിച്ചത്. ഡോക്ടറാണ് ബാലയുടെ ഭാര്യ എലിസബത്ത്. ഇരുവരും നേരത്തെ പരിചയമുള്ളവരാണ്. നല്ല സുഹൃത്തുക്കളായിരുന്നു. ഈ ബന്ധമാണ് വിവാഹത്തിലേക്ക് എത്തിയത്. ബാലക്കൊപ്പമുള്ള ഫോട്ടോകളില്‍ നേരത്തെയും എലിസബത്ത് പ്രത്യക്ഷപ്പെട്ടിരുന്നു.

തൊട്ടുപിന്നാലെ എലിസബത്തിനൊപ്പം ഓണം ആഘോഷിക്കുന്ന വീഡിയോ ബാല പങ്കുവച്ചിരുന്നു. പുതിയ ജീവതത്തിലേക്ക് കടന്ന ശേഷമുള്ള ആദ്യ ഓണമായിരുന്നു ഇത്തവണ. എലിസബത്തിനും കുടുംബത്തിനുമൊപ്പം ഓണസദ്യ കഴിക്കുന്ന വീഡിയോ ആണ് താരം പങ്കുവച്ചത്. കൂടെ ഓണാശംസകളും അദ്ദേഹം പങ്കുവച്ചിരുന്നു. ബാലയ്ക്ക് സദ്യ വിളമ്പുള്ള എലിസബത്തിനെയും വീഡിയോയില്‍ കാണാം.
ഓണം ആഘോഷിച്ച് ദിലീപിന്റെ മക്കള്‍ മീനാക്ഷിയും മഹാലക്ഷ്മിയും; ഫോട്ടോ വൈറല്‍, അല്‍പ്പം വൈകി

ബാല പങ്കുവച്ച വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒട്ടേറെ പേര്‍ ബാലയുടെ പുതു ജീവിതത്തിന് ആശംസ നേര്‍ന്നു. എന്നാല്‍ ചിലര്‍ അദ്ദേഹത്തെ പരിഹസിക്കുകയാണ് ചെയ്തത്. ആദ്യ ഭാര്യ അമൃത സുരേഷിനെയും എലിസബത്തിനെയും താരതമ്യം ചെയ്തും ചിലര്‍ കമന്റിട്ടു. ഇവരില്‍ പലര്‍ക്കും ബാലയുടെ ആരാധകര്‍ തന്നെ മറുപടി നല്‍കുകയും ചെയ്തു.
Recommended Video

ഒരു വിദ്യാര്‍ഥിനിക്ക് മൊബൈല്‍ സമ്മാനമായി നല്‍കുന്ന വീഡിയോ ആണ് ബാല ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. കുട്ടിയോട് നന്നായി പഠിക്കണമെന്നും മറ്റും ഉപദേശിക്കുന്ന താരം വീഡിയോക്ക് ഒപ്പം കുറിച്ച വാക്കുകള്‍ വളരെ അര്‍ഥമുള്ളതായിരുന്നു. കടുത്ത ദൈവ വിശ്വാസിയാണ് ബാല. പ്രതിസന്ധി നാളുകളിലൂടെ കടന്നു പോയി എന്നും എന്നാല്‍ ദൈവം തന്നെ രക്ഷിച്ചുവെന്നും ബാല പറയുന്നു.

ദൈവത്തിന് നന്ദി. ഭീരുക്കള്‍ ഒരുപാട് കാണിച്ചുകൂട്ടും. എന്നാല്‍ നിശബ്ദരായിരിക്കുന്നവര്‍ അവരുടെ പ്രവര്‍ത്തികളിലൂടെയാണ് എല്ലാം ചെയ്തു കാണിക്കുക. ഞാന്‍ മൗനം പാലിക്കുന്നതിന് ഭയപ്പെട്ടിരിക്കുന്നു എന്നര്‍ഥമില്ല. എന്റെ ജീവിതത്തിലെ യഥാര്‍ഥ യാത്ര ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബാല പറയുന്നു. അദ്ദേഹം കഴിഞ്ഞ കുറച്ചു കാലമായി നേരിട്ട പ്രതിസന്ധികളും ബാല സൂചിപ്പിച്ചു.

ശരിയാണ്, ഞാന്‍ അടുത്തിടെ ഒരുപാട് പ്രശ്‌നങ്ങളിലൂടെ കടന്നുപോയി. എന്നാല്‍ ദൈവം അവന്റെ കവചം കൊണ്ട് എന്നെ രക്ഷിച്ചു. എന്റെ നല്ല പ്രവര്‍ത്തികള്‍ തടയാന്‍ ആര്‍ക്കും അവകാശമില്ല. ദൈവം എന്നോടൊപ്പമുണ്ട്. എല്ലാവര്‍ക്കും നന്ദി, ബാല-ഇങ്ങനെയാണ് താരത്തിന്റെ കുറിപ്പ് അവസാനിക്കുന്നത്. ഗായിക അമൃത സുരേഷ് ആയിരുന്നു ബാലയുടെ ആദ്യ ഭാര്യ. പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹം 2010ലായിരുന്നു. രണ്ടു വര്‍ഷം മുമ്പ് വേര്‍പ്പിരിഞ്ഞു.