• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രതീക്ഷയുടെ തിരുന്നാൾ; ഈസ്റ്റർ ആഘോഷത്തിന് ഒരുങ്ങി ക്രൈസ്തവർ

മനുഷ്യകുലത്തിന്റെ മുഴുവൻ പാപഭാരങ്ങൾക്കും പരിഹാരമായി കുരിശിൽ മരിച്ച യേശുവിന്റെ ഉയർത്തെഴുന്നേൽപ്പിനുള്ള കാത്തിരിപ്പിലാണ് ക്രൈസ്തവ വിശ്വാസികൾ. ലോകചരിത്രത്തെ തന്നെ രണ്ടായി മുറിച്ച ക്രിസ്തു കുരിശു മരണത്തിനു ശേഷം മൂന്നാം നാള്‍ യേശുദേവന്‍ കല്ലറയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണ പുതുക്കലാണ് ഈസ്റ്റർ.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചരണം, ചിത്രങ്ങള്‍ കാണാം

നവജീവിതം

നവജീവിതം

ക്രിസ്ത്യൻ ആരാധന ക്രമത്തിലെ ഏറ്റവും സുപ്രധാനമായ തിരുന്നാളാണ് ഉയിർപ്പ്. പുത്തൻ തിരിയും പുത്തൻ വെള്ളവും സ്വീകരിച്ച് നവജീവിതത്തിന് ഇന്ന് തുടക്കം കുറിക്കുന്നു. ദേവാലയങ്ങളിൽ ശനിയാഴ്ച സുര്യനസ്തമിക്കുന്നത് മുതൽ ചടങ്ങുകൾക്ക് തുടക്കമാകും. പീഢാനുഭവത്തിനും കുരിശുമരണത്തിനും ശേഷം കല്ലറയിൽ സംസ്ക്കരിക്കപ്പെട്ട ക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പ് മാനവകുലത്തിന് പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും അടായാളമാണ്.

പാസ്ക്ക

പാസ്ക്ക

ക്രിസ്തുവിന്റെ മരണ ശേഷം ആദ്യ വർഷങ്ങളിൽ പാസ്ക്ക എന്ന പേരിലാണ് ഈസ്റ്റർ ആഘോഷിക്കപ്പെട്ടിരുന്നത്. പാസ്ക്ക എന്ന പദം യഹൂദരുടെ പെസഹാ ആചരണത്തിൽ നിന്നാണ് ഉരുവായത്. ഈ പാസ്ക്ക പെരുന്നാൾ പീഡാനുഭവും മരണവും ഉയിർപ്പും ചേർന്ന ഒരു സമഗ്ര ആഘോഷമായിരുന്നു. പിന്നീടാണ് പെസഹ മുതൽ ദുഃഖ ശനി വരെയുള്ള ദിവസങ്ങൾ പെസഹ ത്രിദിനമായും ഉയിർപ്പ് തിരുന്നാൾ പ്രത്യേകമായും ആചരിക്കാൻ തുടങ്ങിയത്.

ഈയോസ്റ്ററേ ദേവത

ഈയോസ്റ്ററേ ദേവത

ഇംഗ്ലണ്ടിലെ ആംഗ്ലോ-സാക്സോണിയന്മാർ ഈയോസ്റ്ററേ എന്ന ദേവതയെ ആരാധിച്ചിരുന്നു. ഈയോസ്റ്ററേ ദേവതയുടെ പ്രീതിക്കായുള്ള യാഗങ്ങൾ ഏറെയും നടന്നിരുന്ന മാസത്തെ ഈസ്റ്റർ മാസം എന്നാണറിയപ്പെട്ടിരുന്നത്. പിന്നീട് ക്രിസ്തുമതം അവിടെ പ്രചരിച്ചപ്പോൾ ഈസ്റ്റർ മാസത്തിൽതന്നെ ആചരിച്ചിരുന്ന ക്രിസ്തുവിന്റെ പുനരുത്ഥാനപ്പെരുന്നാളിനെ ഈസ്റ്റർ എന്നു വിളിച്ചു തുടങ്ങുകയും പിന്നീടത് സാർവത്രികപ്രചാരം നേടുകയും ചെയ്തു. സുറിയാനി പാരമ്പര്യത്തിലുള്ള സഭകൾക്കിടയിൽ ഇപ്പോഴും ഈസ്റ്ററിനെ ഉയിർപ്പ് പെരുന്നാൾ എന്നർത്ഥമുള്ള ക്യംതാ പെരുന്നാൾ എന്ന് വിളിക്കുന്ന പഴയ പതിവും നിലനിൽക്കുന്നു.

വിശുദ്ധ വാരത്തിനും സമാപനം

വിശുദ്ധ വാരത്തിനും സമാപനം

അന്‍പതു ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഓശാന ഞായറിനാരംഭിച്ച വിശുദ്ധ വാരത്തിന് ഈസ്റ്ററോടെ സമാപനമാകും. ദുഃഖ വെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ്‌ ഈസ്റ്റർ ആയി ആഘോഷിക്കപ്പെടുന്നത്. ഉയിര്‍പ്പുതിരുനാള്‍ ആചരിക്കുമ്പോള്‍ പാപത്തെ കീഴടക്കി പുതിയ മനുഷ്യനായി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസമാണ് ക്രൈസ്തവര്‍ക്കുള്ളത്.

ഈസ്റ്റർ ആശംസകൾ

ഈസ്റ്റർ ആശംസകൾ

ദൈവ പുത്രനായ യേശുക്രിസ്തുവിലൂടെ ഏറ്റവും വലിയ ത്യാഗം ആഘോഷിക്കുമ്പോൾ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഈസ്റ്റർ ആശംസകൾ. അനുഗ്രഹീതമായ ഈസ്റ്റർ ആശംസിക്കുന്നു.

പീഢാനുഭവങ്ങൾ ഉള്ളവർക്കെല്ലാം ഉയർത്തെഴുന്നേൽപ്പ് ഉറപ്പായിരിക്കും. ഈസ്റ്റർ അതിജീവനത്തിന്റെ, പ്രത്യാശയുടെ പ്രതീകമാണ് .പ്രത്യാശ കൈവിടാതെ പ്രതിസന്ധികളെ തരണം ചെയ്യുക.

പ്രതീക്ഷയുടെ ഉയിർപ്പ് തിരുന്നാളിൽ പ്രത്യാശയുടെ പുതുജീവിതം തുടങ്ങാം

cmsvideo
  മലമ്പുഴയില്‍ തോറ്റ ചരിത്രം കേട്ടിട്ടില്ല സിപിഎം

  English summary
  Easter 2021: History, Quotes, Wishes, Significance, Images, WhatsApp Status In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X