അടിവസ്ത്രമിട്ട് വാർത്ത വായിക്കാൻ പറഞ്ഞ മൗലവിക്ക് ഈ വനിതാ ജേർണലിസ്റ്റ് കൊടുത്ത മറുപടി!!!

  • By: Kishor
Subscribe to Oneindia Malayalam

സജീവ മാധ്യമപ്രവര്‍ത്തനത്തിലേക്ക് തിരിച്ചെത്തിയ നികേഷ് കുമാര്‍ അവതരിപ്പിക്കുന്ന പരിപാടിയാണ് ന്യൂസ് നൈറ്റ് : നികേഷ് കുമാര്‍ ഷോ. ഈ പരിപാടിക്കിടെ ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണനോട് നികേഷ് കുമാർ നിയന്ത്രണം വിട്ട് പൊട്ടിത്തെറിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ബി ഗോപാലകൃഷ്ണനെ പോലെ ഒരു സാധാരണ നേതാവിനോട് പോലും നിയന്ത്രണം വിടാതെ നികേഷിന് സംസാരിക്കാൻ പറ്റില്ലേ എന്നാണ് ചോദ്യം.

മോഹൻലാലിന് ജയസൂര്യയും ഭാര്യയും ഫുക്രി കുർത്ത 'വിറ്റ'പ്പോൾ.. സൊയമ്പൻ മാർക്കറ്റിങ് തന്നെ ജയസൂര്യേ!!

ഏതാണ്ട് ഇതേ സമയത്ത് തന്നെയാണ് മിറർ നൗവിലെ ഫയേ ഡിസൂസയുടെ ഒരു പ്രതികരണവും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട ഒരു ചർച്ചയ്ക്കിടെ, മിറർ നൗ അവതാരക ഫയേ ഡിസൂസയോട് ചര്‍ച്ചയിൽ പങ്കെടുത്ത മൗലവി അടിവസ്ത്രമിട്ട് വന്ന് വാർത്ത വായിക്കുമോ എന്ന് ചോദിച്ചത്. ഫയേ ഡിസൂസ പ്രതികരിച്ചത് എങ്ങനെ എന്നു നോക്കൂ....

പ്രകോപിപ്പിക്കുന്ന ചോദ്യം

പ്രകോപിപ്പിക്കുന്ന ചോദ്യം

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ വസ്ത്രവിവാദത്തിന് പിന്നാലെ, ദംഗൽ നടി സന ഫാത്തിമയുടെ വസ്ത്രധാരണം സബന്ധിച്ച വിവാദം ചർച്ച ചെയ്യുകയായിരുന്നു ന്യൂസ് മിറർ ഷോയിൽ. സന ഫാത്തിമയെ പിന്തുണച്ച് സംസാരിച്ച അവതാരക ഫയേ ഡിസൂസയോട് പാനലിൽ ഉണ്ടായിരുന്ന മൗലാനാ യാസൂബ് അബ്ബാസ് ചോദിച്ചത് ഇങ്ങനെ - അടിവസ്ത്രം ധരിച്ചുവന്ന് ജോലി ചെയ്തുകൂടെ. എങ്കിൽ സ്ത്രീകളും പുരുഷന്മാരും സമന്മാർ ആകുമല്ലോ.

മനോഹരമായ മറുപടി

മനോഹരമായ മറുപടി

ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം ഫയേ ഡിസൂസ മൗലാനാ യാസൂബ് അബ്ബാസിന് മറുപടി നൽകി. ദേഷ്യപ്പെട്ടില്ല, പൊട്ടിത്തെറിച്ചില്ല. പക്ഷേ നല്ല കിണ്ണം കാച്ചിയ മറുപടി. തങ്ങളെന്ത് ധരിക്കണം എന്നത് തങ്ങളുടെ സ്വാതന്ത്ര്യമാണ്. അത് കൊണ്ട് അരിശം കൊള്ളുന്നവരാണ് ഇങ്ങനത്തെ ചീപ്പ് ചോദ്യങ്ങൾ ചോദിച്ച് സ്ത്രീകളെ നിശബ്ദരാക്കാൻ ശ്രമിക്കുന്നത്.

ഇതൊന്നും നടക്കില്ല

ഇതൊന്നും നടക്കില്ല

എന്നാൽ ഇത്തരത്തിലുള്ള ചോദ്യങ്ങളൊന്നും ഇനി നടക്കില്ല. സിനിമയിൽ അഭിനയിക്കുന്നവർ, കളിക്കുന്നവർ, വാർ‌ത്ത വായിക്കുന്നവർ - എല്ലാവരും ഈ ആൺ മേൽക്കോയ്മക്കാരുടെ സ്ലട്ട് ഷെയിം കേട്ട് അടുക്കളയിലേക്ക് ഓടുമെന്നും മൂടിപ്പൊതിഞ്ഞ് ഇരിക്കുമെന്നും നിങ്ങൾ കരുതുന്നു. അങ്ങനെ നിങ്ങൾക്ക് ലോകം പിടിച്ചെടുക്കാം. എന്നാൽ ഇനി അത് ഉണ്ടാകില്ല.

 ഞാനെടുക്കുന്നത് എന്റെ പണി

ഞാനെടുക്കുന്നത് എന്റെ പണി

എന്നെ പ്രകോപിപ്പിക്കാം എന്നും ആശയക്കുഴപ്പത്തിലാക്കാം എന്നും ഉത്തരം മുട്ടിക്കാം എന്നുമൊക്കെ കരുതിയാകും താങ്കൾ ഇങ്ങനെ വിലകുറഞ്ഞ ഒരു കാര്യം പറഞ്ഞത്. എന്നാൽ അതൊന്നും ഇവിടെ നടക്കില്ല, ഞാൻ ചെയ്യുന്നത് എൻറെ പണിയാണ്. നിങ്ങളെുപ്പോലുള്ള ഒരുപാട് പേരെ ഞാൻ കണ്ടിട്ടുണ്ട്. നിങ്ങളെ എനിക്ക് ഒരു പേടിയും ഇല്ല.

നികേഷ് കുമാർ ചെയ്തത്

നികേഷ് കുമാർ ചെയ്തത്

തന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണനോട് റിപ്പോര്‍ട്ടര്‍ ചാനലിലെ ഷോയില്‍ അവതാരകനായ നികേഷ് കുമാര്‍ നിയന്ത്രണം വിട്ട് സംസാരിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന മറ്റൊരു വിഷയം. അർണാബ് ഗോസ്വാമിയാകാനാണ് നികേഷ് കുമാറിന്റെ ശ്രമം എന്നാൽ അത് നടക്കുന്നില്ല എന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയുന്നവരുണ്ട്.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

അമിത് ഷായെ ന്യായീകരിച്ച് ചര്‍ച്ചയില്‍ സംസാരിച്ച ബിജെപി നേതാവ് ഇടയ്ക്ക് നികേഷ് ഇലക്ഷനിൽ മത്സരിച്ച കാര്യവും എടുത്തിട്ടു. സിപിഎം സ്ഥാനാര്‍ത്ഥിയായ മത്സരിച്ച നികേഷിന്റെ മനസാക്ഷിയെക്കുറിച്ച് ചോദിച്ച ഗോപാലകൃഷ്ണനോട്, നികേഷ് ഇത് തന്റെ ഷോ ആണെന്നാണ് മറുപടി പറഞ്ഞത്. സിപിഎം സ്ഥാനാര്‍ത്ഥിയായി അഴീക്കോട് മണ്ഡലത്തില്‍ മത്സരിച്ച നികേഷ് തോറ്റിരുന്നു.

അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല

അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല

തന്റെ രാഷ്ട്രീയം പരിപാടിയില്‍ കടന്നു വരുന്നുണ്ടെങ്കില്‍ താങ്കള്‍ക്കത് ചൂണ്ടിക്കാണിക്കാമെന്നും നികേഷ് വ്യക്തമാക്കി. പേടിപ്പിക്കാൻ നോക്കല്ലേ പേടിപ്പിക്കാൻ നോക്കല്ലേ പക്ഷേ സിപിഎമ്മിന് വേണ്ടി മത്സരിച്ചു എന്നത് പോലുള്ള കാര്യങ്ങളൊന്നും പറഞ്ഞ് തന്നെ പേടിപ്പിക്കാനോ പരിഭ്രമിക്കാനോ നോക്കണ്ടെന്നും നികേഷ് പറയുകയുണ്ടായി. അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല എന്നും നികേഷ് പറഞ്ഞു.

English summary
I am not rattled - Female news anchor slays Maulana asking her come to work in her bikini.
Please Wait while comments are loading...