ദി ഗ്രേറ്റ് ഫാദർ മികച്ച ചിത്രം, മമ്മൂട്ടി നടൻ, മഞ്ജു വാര്യർ നടി.. 2017ലെ ഫിൽമിബീറ്റ് സിനിമാ അവാര്‍ഡ്

  • Written By:
Subscribe to Oneindia Malayalam

ബെംഗളൂരു: മലയാളത്തിലെ മുൻനിര സിനിമാ പോർട്ടലുകളിലൊന്നായ ഫിൽമിബീറ്റിന്റെ 2017 ലെ അവാർഡുകൾ പ്രഖ്യാപിച്ചു. മുൻ വര്‍ഷങ്ങളിലേത് പോലെ ഓൺലൈൻ വോട്ടിങ് മാത്രമാണ് അവാർഡിന് ആധാരം. 2017 ഡിസംബറിൽ തുടങ്ങിയ ഓൺലൈന്‍ പോൾ കഴിഞ്ഞ ദിവസം അവസാനിച്ചു. ആയിരക്കണക്കിന് സിനിമാ പ്രേമികൾ ആവേശത്തോടെ വോട്ടിങ്ങിൽ പങ്കെടുത്തു.

വിവാഹപൂർവ്വ സെക്‌സിൽ എന്താണ് പ്രശ്‌നമെന്ന് ഗായത്രി സുരേഷ്; അതൊരു കുറ്റമല്ല, പക്ഷേ....

തൊണ്ടിമുതലും ദൃക്സാക്ഷിയും, രക്ഷാധികാരി ബൈജു തുടങ്ങിയ ചിത്രങ്ങളെല്ലാം വോട്ടിങിന് ഉണ്ടായിരുന്നു. എന്നാൽ മികച്ച ചിത്രത്തിന്റെ കാര്യത്തിൽ രസകരമായ ഒരു തിരഞ്ഞെടുപ്പാണ് പ്രേക്ഷകർ നടത്തിയത്. താരരാജാവായ മമ്മൂട്ടി മികച്ച നടനായപ്പോൾ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ മികച്ച നടിയായി. സൗബിനും ലെനയും സിദ്ദിഖുമെല്ലാം അവാർഡ് ജേതാക്കളായി.

മികച്ച ചിത്രം - ദി ഗ്രേറ്റ് ഫാദർ

മികച്ച ചിത്രം - ദി ഗ്രേറ്റ് ഫാദർ

ഹനീഫ് അദേനി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഫാദറാണ് പ്രേക്ഷകർ ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുത്തത്. മമ്മൂട്ടി വ്യത്യസ്തമായ ഗെറ്റപ്പിലെത്തിയ ചിത്രം തരക്കേടില്ലാത്ത സാമ്പത്തിക വിജയവും നേടിയിരുന്നു. മുന്തിരിവള്ളികൾ തളിര്‍ക്കുമ്പോൾ എന്ന മോഹൻലാൽ ചിത്രമാണ് വോട്ടിങിൽ രണ്ടാമതെത്തിയത്.

മികച്ച നടൻ - മമ്മൂട്ടി

മികച്ച നടൻ - മമ്മൂട്ടി

ദി ഗ്രേറ്റ് ഫാദറിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനായും തിരഞ‍്ഞെടുക്കപ്പെട്ടു. ഒരു ലക്ഷത്തോളം വോട്ടുകളാണ് മമ്മൂട്ടി ഈ കാറ്റഗറിയിൽ നേടിയത്. മുന്തിരിവള്ളികൾ തളിര്‍ക്കുമ്പോൾ എന്ന ചിത്രത്തിലെ പ്രകടനവുമായി മോഹന്‍ലാല്‍ രണ്ടാമതെത്തി.

മികച്ച നടി - മഞ്ജു വാര്യർ

മികച്ച നടി - മഞ്ജു വാര്യർ

ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരെയാണ് 2017 ലെ മികച്ച നടിയായി പ്രേക്ഷകർ തിരഞ്ഞെടുത്തത്. ഉദാഹരണം സുജാത എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിനാണ് ഇത്. കെയർ ഓഫ് സൈറാ ബാനുവാണ് മഞ്ജുവിൻറെ 2017ലെ മറ്റൊരു ശ്രദ്ധേയമായ ചിത്രം.

മികച്ച സംവിധായകൻ - ഹനീഫ് അദേനി

മികച്ച സംവിധായകൻ - ഹനീഫ് അദേനി

മികച്ച ചിത്രമായ ഗ്രേറ്റ് ഫാദർ സംവിധാനം ചെയ്ത ഹനീഫ് അദേനി തന്നെയാണ് മികച്ച സവിധായകനും. അദേനിയുടെ ആദ്യചിത്രമാണ് ഇത്. പറവ സംവിധായകനായ സൗബിനായിരുന്നു അദേനിക്ക് വലിയ വെല്ലുവിളി ഉയർത്തിയത്.

നെഗറ്റീവ് റോൾ - സൗബിൻ

നെഗറ്റീവ് റോൾ - സൗബിൻ

പറവയുടെ സംവിധാനം നിർഹവഹിച്ച സൗബിൻ ഷാഹിറിന് ആ അവാർഡ് പൊടിക്ക് നഷ്ടപ്പെട്ടെങ്കിലും നെഗറ്റീവ് കാരക്ടറിനുള്ള അവാർഡ് സൗബിനാണ്. പറവയിലെ റോളിനാണ് ഇത്.

സഹനടൻ - സിദ്ദിഖ്

സഹനടൻ - സിദ്ദിഖ്

2017ലെ മികച്ച സഹനടൻ സിദ്ദിഖാണ്. രാമലീലയിലെ ചന്ദ്രഭാനു എന്ന വ്യത്യസ്തനായ കഥാപാത്രമാണ് സിദ്ദിഖിനെ ഈ അവാര്‍ഡിന് അര്‍ഹനാക്കിയത്.

മികച്ച സഹനടി -ലെന

മികച്ച സഹനടി -ലെന

ആദം ജോണിലെ ചെറിയൊരു നെഗറ്റീവ് ടച്ചുള്ള കഥാപാത്രവുമായെത്തിയ ലെനയാണ് പോയ വർഷത്തെ മികച്ച സഹനടി.

English summary
Mammootty & Manju Warrier are the winners of cinema awards 2017

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്