അണലിക്ക് ഇഴഞ്ഞെത്താന്‍ രണ്ടര മണിക്കൂര്‍, സൂരജ് പിടിക്കപ്പെട്ടത് ഇങ്ങനെ, വെളിപ്പെടുത്തി വാവ സുരേഷ്
കുറ്റാന്വേഷണ ചരിത്രത്തില്‍ തന്നെ ഏറ്റവും നിര്‍ണായക കേസായിരുന്നു ഉത്ര വധക്കേസ്. പോലീസ് ആത്മഹത്യയാണെന്ന് കരുതി ക്ലോസ് ചെയ്യേണ്ടിയിരുന്ന ഒരു കേസില്‍ വഴിത്തിരിവുണ്ടാക്കിയത് വാവ സുരേഷായിരുന്നു. അണലിയെ കൊണ്ട് കടിപ്പിച്ചതാണെന്ന വാവയുടെ നിരീക്ഷണമാണ് ഇരട്ട ജീവപര്യന്തമടക്കമുള്ള കഠിന ശിക്ഷ പ്രതി സൂരജിന് ലഭിക്കാന്‍ കാരണമായത്.
ഇപ്പോഴിതാ ആ കേസിനെ കുറിച്ചും, തന്നെ പലരും ഒതുക്കാനും മാറ്റിനിര്‍ത്താനും ശ്രമിക്കുന്നതിനെ കുറിച്ചുമെല്ലാം വാവ സുരേഷ് തുറന്ന് പറയുകയാണ്. ബിഹൈന്‍ഡ് വുഡ്സ് ഐസില്‍ മേജര്‍ രവിയുമായുള്ള അഭിമുഖത്തിലാണ് വാവ ഉത്ര വധക്കേസിലെ ആരുമറിയാത്ത കാര്യങ്ങള്‍ സംസാരിച്ചത്.

ഉത്രയെ അണലിയെ കൊണ്ട് കടിപ്പിച്ച കേസില്‍ വിസ്താരം വന്നിട്ടില്ലെന്ന് വാവ സുരേഷ് പറഞ്ഞു. കാരണം അങ്ങനൊരു കേസ് ഇതുവരെ ലോകത്തൊരിടത്തും ഉണ്ടായിട്ടില്ല. താന്‍ ആലപ്പുഴയില്‍ നാല് ദിവസം മുമ്പ് ഒരു സ്ത്രീ പാമ്പുകടിയേറ്റ് മരിച്ചിരുന്നു. ഉള്ളങ്കൈയ്യിലായിരുന്നു കടിയേറ്റത്. ഞാന്‍ ആ വീട്ടില്‍ ചെന്ന് പരിശോധിച്ചു. വീടിന്റെ പരിസരം ചവിട്ടി നശിപ്പിക്കരുതെന്നും പറഞ്ഞിരുന്നു. പിന്നീട് പാമ്പ് വീട്ടിലേക്ക് ഇഴഞ്ഞ് വന്നതും പുറത്തേക്ക് പോയതുമായ കാര്യങ്ങള്‍ കണ്ടെത്തി. ഇത് ഫോണില്‍ പകര്‍ത്തി. പാമ്പ് ഇരുന്ന സ്ഥലം കണ്ടെത്തുകയും ചെയ്തു. പിന്നീട് ലോക്കല്‍ സ്റ്റേഷനിലെത്തി ഇത് സ്വാഭാവിക മരണമാണെന്ന് അറിയിച്ചു. ഉത്രയുടെ കേസില്‍ പക്ഷേ ഇതൊന്നും സംഭവിച്ചിട്ടില്ലായിരുന്നു. കൃത്യമായ കൊലപാതകം തന്നെയായിരുന്നു.

പല കാര്യങ്ങളെ കുറിച്ചും ഞാന്‍ പഠിക്കാന്‍ ശ്രമിക്കാറുണ്ട്. 20 വര്‍ഷം മുമ്പ് നടന്ന ഒരു കൊലപാതകത്തില്‍ മുമ്പ് സാക്ഷിയായത് ഇതേ പോലുള്ള സംശയം കൊണ്ടായിരുന്നു. ഒരാളെ കുത്തിക്കൊന്നതില്‍ എനിക്ക് അറിയാവുന്നയാളെ സംശയമുണ്ടായിരുന്നു. ചില പ്രത്യേക സാഹചര്യത്തില്‍ അയാളെ ആ മേഖലയില്‍ കണ്ടെന്ന് എനിക്ക് തോന്നി. അതാണ് കൊലയാണെന്ന് എനിക്ക് പറയാനുള്ള കാരണമായത്. ഇവനും മറ്റ് രണ്ട് പേരും ചേര്‍ന്നാണ് ആ വ്യക്തിയെ കൊലപ്പെടുത്തിയതെന്ന് എനിക്ക് മനസ്സിലായി. പാമ്പിന്റെ കാര്യത്തിലും ഇത്തരം സംശയങ്ങള്‍ ഉണ്ടാവാറുണ്ട്. ഈ പാമ്പ് എങ്ങനെ വീടിനുള്ളില്‍ വന്നു. ഏതൊക്കെ വഴി വരാം. തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാറുണ്ട്.

60000ത്തോളം പാമ്പുകളെ ഞാന്‍ പിടിച്ചിട്ടുണ്ട്. അത്രയും പരിചയമുള്ള എനിക്ക് വീടിന്റെ രണ്ടാം നിലയില്‍ നിന്ന് ഇന്നുവരെ അണലിയെ കണ്ടുകിട്ടിയിട്ടില്ല. ഉത്രയ്ക്ക് കടിയേറ്റ രണ്ട് വീടും നല്ല ടൈല്‍ ഇട്ട വീടാണ്. അണലി ഇതിലൂടെ എളുപ്പത്തില്‍ ഇഴഞ്ഞ് നീങ്ങാന്‍ സാധിക്കില്ല. നേരെ മറിച്ച് മൂര്‍ഖനോ ചേരയോ ഒക്കെ ആയിരുന്നെങ്കില്‍ വേഗത്തില്‍ നീങ്ങാന്‍ സാധിക്കും. അണലി മുകള്‍ നിലയില്‍ എത്തണമെങ്കില്‍ തന്നെ രണ്ടര മണിക്കൂറോളം എടുക്കും. കട്ടിലില്‍ കയറിയാണ് മുട്ടിന്റെ താഴെ ഉത്രയെ കടിച്ചിരിക്കുന്നത്. ഇതൊന്നും പെട്ടെന്ന് സംഭവിക്കാന്‍ സാധ്യതയില്ലാത്ത കാര്യമാണ്. സൂരജ് ഒന്നിലേറെ തവണ കടിപ്പിച്ച് നോക്കിയിട്ടുണ്ടാവാനാണ് സാധ്യത. സ്ലോ പോയിസനും ഉപയോഗിച്ചിട്ടുണ്ടാവാം. ചെറിയ ഡോസുകള്‍ നേരത്തെ നല്കിയിട്ടുണ്ടാവാം. അതിന് ശേഷമായിരിക്കും ഇത്ര വലിയൊരു കാര്യം നടത്തിയത്.

ഉറക്കത്തില്‍ കൊതുക് കടിച്ചാല്‍ നമ്മള് അറിയും. ഇവിടെ ഉത്രയ്ക്ക് ഒന്നര ഇഞ്ച് നീളമുള്ള പല്ല് ഉപയോഗിച്ച് അണലി കടിച്ചിട്ട് ഉറക്കത്തില്‍ അറിഞ്ഞില്ല. ലോകത്തെ ഏറ്റവും നീളമേറിയ പല്ലാണിത്. ഇത് തന്നെ കൊലപാതകമാണെന്ന് ഉറപ്പിക്കാവുന്ന കാര്യമാണ്. അണലി കടിച്ചാല്‍ പല്ല ശരീരത്തില്‍ ഉറച്ച് നില്ക്കും. അത് വലിച്ചെടുക്കാന്‍ സമയമെടുക്കും. നല്ല വേദന നമുക്കുണ്ടാവും. അത്രയും നേരം വിഷം ശരീരത്തില്‍ കയറും. പുരുഷന്മാരെ പോലെയല്ല സ്ത്രീകള്‍. വേദന വന്നാല്‍ പെട്ടെന്ന് പ്രതികരിക്കും. ആ പെണ്‍കുട്ടി ഇതൊന്നും അറിഞ്ഞില്ല എന്നത് തന്നെ സംശയം ജനിപ്പിക്കുന്നതാണ്. അന്ന് മുതല്‍ തന്നെ എനിക്ക് മനസ്സിലായി. ഇത് കൊലപാതക ശ്രമമാണെന്ന് ആദ്യ ദിനം തന്നെ ഞാന്‍ പറഞ്ഞിരുന്നു.

ആ വീട്ടിലെ ആരോ ഒരാള്‍ ഉത്രയെ കൊലപ്പെടുത്താന്‍ നോക്കുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ സൂരജാണെന്ന് ഞാന്‍ പറഞ്ഞിരുന്നില്ല. പാമ്പുപിടുത്തക്കാരനായ ഒരാള്‍ ഇതിന് പിന്നിലുണ്ടെന്നും പറഞ്ഞിരുന്നു. കാരണം ഒരു വിദഗ്ധനില്ലാതെ ഇത് നടക്കില്ല. ഇതൊരു കൊലപാതകമാണെന്ന് ഞാന്‍ ഉത്രയുടെ വീടിന് അടുത്തുള്ള എല്ലാവരോടും പറഞ്ഞിരുന്നു. അയല്‍ക്കാരോട് പറഞ്ഞപ്പോള്‍, അവര്‍ ഇക്കാര്യം പോലീസില്‍ പറഞ്ഞില്ല. അവരുടെ ബന്ധുക്കളാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. ഇതോടെ ഞാന്‍ അവരുടെ വീടും പരിസരവും നിരീക്ഷിക്കാന്‍ തുടങ്ങി. സമീപത്തുള്ളവരെല്ലാം ഒരുപോലെ പറഞ്ഞത് ഈ അടുത്തൊന്നും അണലിയെ അവര്‍ കണ്ടിട്ടുപോലുമില്ലെന്നാണ്.

എല്ലാവരും സ്വാഭാവികമായ പാമ്പുകടിയെന്നായിരുന്നു പറഞ്ഞിരുന്നത്. അവരുടെ വീടിന്റെ ചുമരില്‍ കൂടി മണ്ണിര പോലും ഇഴഞ്ഞുപോയിട്ടില്ല. അവിടെ പൊടി അതേ പോലെ കിടപ്പുണ്ടായിരുന്നു. ജനലിന്റെ കമ്പിയില്‍ പോലും പാമ്പ് ഇഴഞ്ഞ പാടില്ലായിരുന്നു. അവിടെ ടാര്‍പോളിന്‍ വഴി വരാമെന്നായിരുന്നു പിന്നീട് പറഞ്ഞത്. എന്നാല്‍ യാതൊരു ബലവുമില്ലാതെ നില്ക്കുന്ന ആ ടാര്‍പോളിനില്‍ ആരെങ്കിലും പാമ്പിനെ കൊണ്ടിട്ടാല്‍ മാത്രമേ റൂമിലേക്ക് വരാന്‍ സാധിക്കൂ. അതും വളരെ അയഞ്ഞ രീതിയില്‍ കെട്ടിയിരിക്കുന്ന ടാര്‍പോളിനില്‍ നിന്ന് പാമ്പിന് ഇഴഞ്ഞ് പോവുക അസാധ്യമാണ്. ഡ്രെയിനേജ് അടക്കം പരിശോധിച്ചു. ഒരിടത്തും പാമ്പ് വന്നതിന്റെ അടയാളം പോലുമില്ലായിരുന്നു.

പാമ്പിന്റെ പക എന്ന് കേള്‍ക്കുമ്പോള്‍ ചിരി വരും. പാമ്പ് ലോകത്തില്‍ പകയുള്ള ജീവിയാണോ? പക വീട്ടണമെങ്കില്‍ 30000 പാമ്പുകള്‍ എന്റെ വീട്ടില്‍ വന്ന് പക വീട്ടുമായിരുന്നു. പല ജില്ലകളില്‍ നിന്നുമുള്ള പാമ്പുകളെ ഞാന്‍ ഗവിയില്‍ കൊണ്ടുപോയി വിട്ടിട്ടുണ്ട്. പാമ്പിന് ഓര്മ വളരെ കുറവാണ്. കേള്വിയില്ലാത്തതാണ് വേറൊരു കാര്യം. പിന്നെ ഇത്രയും ദൂരം ഇഴഞ്ഞെത്തുക എന്നത് സാധിക്കാത്ത കാര്യമാണ്. അതുകൊണ്ട് പാമ്പിന്റെ പക എന്നത് അസംബന്ധമാണ്. നമ്മുടെ പൂര്‍വികര്‍ പറഞ്ഞ കഥയാണ്. ഭൂമിയില്‍ വിശ്വസിക്കാന്‍ കഴിയുന്ന ഒരേയൊരു ജീവി പാമ്പ് മാത്രമാണ്. ശ്രീക്കുട്ടി എന്ന പെണ്‍കുട്ടിയെ 13 തവണ പാമ്പുകടിച്ചു. ഇത് പക കൊണ്ടല്ല. മറിച്ച് പെട്ടെന്ന് തണുക്കുകയും പെട്ടെന്ന് ചൂടാവുകയും ചെയ്യുന്ന കാലുകളാണ് കുട്ടിക്കുള്ളത്. ഇത് ഭക്ഷണമാണെന്ന് കരുതി പാമ്പ് കടിക്കുന്നതാണ്.

പാമ്പിന്റെ ശരീരത്തില്‍ ഇറേഡിയം ഉണ്ടെന്നാണ് ചിലരൊക്കെ വിശ്വസിക്കുന്നത്. ഇവര്‍ എന്ത് മണ്ടന്മാരാണ് എന്നാണ് എനിക്ക് പറയാനുള്ളത്. ഉത്രയുടെ കേസ് പറയുകയാണെങ്കില്‍ സൂരജ് പറഞ്ഞ കാര്യം കുറ്റപത്രത്തിലുണ്ട്. ഞാനൊരിക്കലും പിടിക്കപ്പെടുമെന്ന് കരുതിയില്ല എന്നാണ്. വാവ സുരേഷേട്ടന് ഇത് പറഞ്ഞത് മുതല്‍ എന്റെ നെഞ്ചിടി തുടങ്ങിയെന്നാണ് അവന് പോലീസിനോട് പറഞ്ഞത്. അത് ഫോറസ്റ്റിന്റെ കേസ് വരുമ്പോ അറിയാം. ജഡ്ജി ചോദിച്ച കാര്യങ്ങളെല്ലാം ഞാന്‍ കൃത്യമായി ബോധ്യപ്പെടുത്തി. പക്ഷേ ഉത്രയുടെ കേസ് വന്ന ശേഷം കേരളത്തിനകത്ത് നിന്ന് വളരെ മോശം സമീപനമാണ് എനിക്ക് നേരിട്ട് കൊണ്ടിരിക്കുന്നത്. മാനസികമായി പീഡിപ്പിക്കാനാണ് ശ്രമിച്ചത്. പലരും വാവ സുരേഷിനെ വിളിക്കരുതെന്ന് വരെ പറഞ്ഞവരുണ്ട്. ഇതൊക്കെ വലിയ വിഷമമുണ്ടാക്കിയിട്ടുണ്ടെന്നും വാവ സുരേഷ് പറഞ്ഞു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications