Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹോദരിയുടെ മുന്‍ പങ്കാളിയുമായി ചേര്‍ത്ത് അപവാദം; യൂട്യൂബര്‍ക്കെതിരെ പരാതിയുമായി അഭിരാമി

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു നടന്‍ ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള പ്രശ്‌നങ്ങള്‍. ഭാര്യഭര്‍ത്താക്കന്‍മാരായ ഇരുവരും 2019 ല്‍ ആണ് ബന്ധം വേര്‍പ്പെടുത്തിയത്. 2010 ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ഒരു കുട്ടിയുമുണ്ട്. ഇതിന് ശേഷം ബാല എലിസബത്തിനേയും അമൃത ഗോപിസുന്ദറിനേയും വിവാഹം ചെയ്തു.

ഈ വിവാഹബന്ധങ്ങളും ഇരുവരും പിന്നീട് ഉപേക്ഷിച്ചിരുന്നു. അടുത്തിടെ ബാലയുടേയും അമൃതയുടേയും മകള്‍ തന്റെ പിതാവിനെതിരെ രംഗത്തെത്തിയിരുന്നു. ബാല പറയുന്നതെല്ലാ കള്ളമാണ് എന്നും അച്ഛനൊപ്പം പോകാന്‍ താല്‍പര്യമില്ല എന്നുമായിരുന്നു കുട്ടി പറഞ്ഞിരുന്നത്. ഇതിന് മുന്‍പ് പലതവണ മകളെ തന്നെ കാണാന്‍ അനുവദിക്കാതെ അമൃതയും സഹോദരി അഭിരാമിയും പിടിച്ചുവെച്ചിരിക്കുകയായിരുന്നു എന്നായിരുന്നു ബാല പറഞ്ഞത്.

Abhirami Suresh

എന്നാല്‍ ബാലയുടെ ആരോപണം പൂര്‍ണമായി തള്ളുന്നതായിരുന്നു മകളുടെ പ്രതികരണം. പിന്നാലെ അമൃതയും അഭിരാമിയും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇതോടെ ഇരുവര്‍ക്കുമെതിരെ വലിയ സൈബര്‍ ആക്രമണങ്ങളും ഉണ്ടായി. സൈബര്‍ ആക്രമണം അതിരുവിട്ടതോടെ ഇപ്പോഴിതാ നിയമ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അഭിരാമി സുരേഷ്.

വിജിരാജ് അഞ്ചല്‍ എന്ന യൂട്യൂബര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട് എന്ന് അഭിരാമി വ്യക്തമാക്കി. വിജിരാജിന്റെ വീഡിയോയില്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ള തന്റെ അമ്മയെ ഒരു തെളിവുമില്ലാതെ അപകീര്‍ത്തിപ്പെടുത്തുന്നുണ്ട് എന്ന് അഭിരാമി പറയുന്നു. അടിസ്ഥാനരഹിതമായ ഈ അവകാശവാദങ്ങള്‍ സത്യമോ മാന്യതയോ പരിഗണിക്കാതെയുള്ളതാണ് എന്നും അഭിരാമി കൂട്ടിച്ചേര്‍ത്തു.

'വിജിരാജ് അഞ്ചല്‍ എന്റെ സഹോദരിയെക്കുറിച്ച് അപമാനകരമായി സംസാരിച്ചു. അവളുടെ ധാര്‍മ്മികതയെ ചോദ്യം ചെയ്തു. എനിക്ക് മേല്‍ സ്വഭാവദൂഷ്യം ആരോപിച്ചു. ഞാന്‍ എന്റെ സഹോദരിയുടെ മുന്‍ പങ്കാളികളുമായി ഇടപഴകാന്‍ സാധ്യതയുണ്ടെന്ന് പോലും സൂചിപ്പിക്കുന്നു. ഈ തെറ്റായ ആരോപണങ്ങള്‍ മാന്യതയുടെ എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു, അതിനാലാണ് ഞാന്‍ അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്നത്,' അഭിരാമി പറഞ്ഞു.

അതേസമയം തന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ അപകീര്‍ത്തികരമായ കമന്റിട്ട ആനന്ദ് കൃഷ്ണന്‍ എന്ന വ്യക്തിക്കെതിരേയും നിയമനടപടി സ്വീകരിച്ചതായി താരം കൂട്ടിച്ചേര്‍ത്തു. തനിക്കും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണങ്ങളെ തുടര്‍ച്ചയായ നിയമനടപടികളിലൂടെ കൈകാര്യം ചെയ്യുമെന്നും അഭിരാമി പറഞ്ഞു. ഇതിന് വേണ്ട തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് താനെന്നും അഭിരാമി പറഞ്ഞു.

മതിയായ തെളിവുകള്‍ ശേഖരിച്ചുകഴിഞ്ഞാല്‍ സൈബര്‍ ആക്രമണത്തെക്കുറിച്ച് ഞാന്‍ കേരള പൊലീസിന് പരാതി നല്‍കും. അവിവാഹിതയായ ഒരു സ്ത്രീ എന്ന നിലയില്‍, എന്റെ പ്രശസ്തിക്ക് വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്, എന്നെ അപകീര്‍ത്തിപ്പെടുത്താനും ഉപദ്രവിക്കാനുമുള്ള ബോധപൂര്‍വമായ ഈ ശ്രമങ്ങള്‍ കാരണം എന്റെ ഭാവി വലിയ അപകടത്തിലാണ്- അഭിരാമി കൂട്ടിച്ചേര്‍ത്തു.

ബാല നടത്തുന്ന അപവാദപ്രചരണങ്ങളേയും നിയമപരമായി നേരിടും എന്ന് സൂചിപ്പിച്ച് കൊണ്ടാണ് അഭിരാമി സുരേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. 'എന്റെ സഹോദരിയുടെ മുന്‍ ഭര്‍ത്താവിനെ ഞങ്ങളുടെ അന്തസ്സ് നശിപ്പിക്കാന്‍ ഇനിയും അനുവദിക്കാനാവില്ല. എന്റെ സമാധാനവും വിവേകവും വീണ്ടെടുക്കാന്‍ ഏതറ്റം വരെയും പോകാന്‍ ഞാന്‍ തയ്യാറാണ്,' അഭിരാമി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+