Get Updates
Get notified of breaking news, exclusive insights, and must-see stories!

'പാപ്പു ഇവിടെ നന്നായി ജീവിക്കണം, അവിടെ ചെകുത്താനെ പോലുള്ളവര്‍ ഉണ്ടായാല്‍..?'; ബാല പറയുന്നു

കൊച്ചി: യൂട്യൂബര്‍ ചെകുത്താനെതിരായ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകുമെന്ന് നടന്‍ ബാല. ഒരാളെ കുറിച്ച് എന്തും വിളിച്ച് പറയാമെന്ന ധൈര്യം ഇത്തരക്കാര്‍ക്ക് ലഭിക്കുന്നത് മാധ്യമങ്ങള്‍ നല്‍കുന്ന പിന്തുണ കൊണ്ടാണെന്നും അദ്ദേഹം തുറന്നടിച്ചു. സിനിമാ നടനാകുന്നതിന് മുന്‍പ് തന്നെ തന്നാലാവുന്ന സഹായങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കാറുണ്ടെന്നും ബാല കൂട്ടിച്ചേര്‍ത്തു. തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പോലും പല കഥകളും പ്രചരിക്കുന്നുണ്ടെന്നും ബാല പറഞ്ഞു.

താനും അമൃതയും പിരിഞ്ഞതിന് കാരണമെന്താണെന്ന് ആരും ചോദിച്ചിട്ടില്ല. ഞങ്ങളത് പറഞ്ഞിട്ടുമില്ല. അതാണ് തങ്ങളുടെ ക്വാളിറ്റിയെന്നും ബാല വ്യക്തമാക്കി. തന്റെ മകള്‍ നന്നായി ജീവിക്കണം എന്നാണ് തന്റെ ആഗ്രഹമെന്നും ബാല കൂട്ടിച്ചേര്‍ത്തു. ബാലയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

BALA

'ചെകുത്താനെതിരെ മാത്രമാണ് മാനനഷ്ടക്കേസ് കൊടുത്തിട്ടുള്ളത്. ആറാട്ടണ്ണന്‍ പാവമാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ വളരെ മോശമായിരുന്നു. പക്ഷെ എന്റെ സ്‌നേഹം ഒരു തുള്ളി പോലും മാറിയിട്ടില്ല. കാരണം ഞാന്‍ ഹോസ്പിറ്റലില്‍ ഇരുന്നപ്പോള്‍ പുള്ളി പറഞ്ഞത് നിങ്ങള്‍ എല്ലാവരും കേട്ടിട്ടുണ്ടാകും. മദ്യപിച്ചിട്ടാണ് എനിക്ക് ലിവര്‍ പോയതെന്ന്. എത്ര വേദനയുണ്ടായിട്ടുണ്ടാകും. കണ്ണ് കൊണ്ട് കാണുന്നതും കാത് കൊണ്ട് കേള്‍ക്കുന്നതുമല്ല സത്യം. അന്വേഷിച്ചിട്ട് പറയണം.

അതിനുള്ള സമയം നിങ്ങള്‍ക്കാര്‍ക്കെങ്കിലുമുണ്ടോ, ഇല്ല. കരള്‍മാറ്റത്തിന് മുന്‍പ് ഞാന്‍ കള്ള് കുടിച്ചിരുന്നു. അതുകൊണ്ടാണോ എന്റെ ലിവര്‍ ഇങ്ങനെയായത്. അല്ല, ഒരിക്കലുമല്ല. ഒരുപാട് കഥകളുണ്ട്. ഞാനും അമൃതയും എന്തിനാണ് പിരിഞ്ഞത് എന്ന് നിങ്ങള്‍ ആരും ചോദിച്ചിട്ടില്ലല്ലോ. പറയില്ല. അതാണ് എന്റെ സംസ്‌കാരം. അവളും പറഞ്ഞിട്ടില്ലല്ലോ, അതാണ് അവള്‍ക്കുള്ളൊരു ക്വാളിറ്റി.

ചില കളികള്‍ തോറ്റ് കൊടുക്കുന്നതാണ് വിജയം. എന്റെ മകള്‍ക്ക് വേണ്ടി ഞാന്‍ വായടച്ചു. ഉണ്ണിമുകുന്ദന്റെ കാര്യത്തില്‍ ഞാന്‍ പറഞ്ഞല്ലോ. ഞാന്‍ പറഞ്ഞ രീതി തെറ്റാണെങ്കില്‍ മാപ്പ് പറയാം. രീതി തെറ്റാണെങ്കില്‍, പക്ഷെ സത്യം പറഞ്ഞു ഞാന്‍. അമൃതയുടെ കാര്യത്തില്‍ ഞാനൊന്നും പറഞ്ഞിട്ടില്ല. എന്റെ മകള്‍ അവന്തിക, പാപ്പു നന്നായി ജീവിക്കണമെന്ന് എല്ലാവരേയും പോലെ ആഗ്രഹിക്കുന്നു.

അവള്‍ ഈ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ ചെകുത്താനെ പോലുള്ള ആള്‍ക്കാര്‍ പലതും പറഞ്ഞ് ബഹുമാനമില്ലാതെ ഓരോന്ന് കാണിക്കുന്നു. 17 വയസ് മുതല്‍ ഞാന്‍ പലര്‍ക്ക് വേണ്ടിയും ഓരോന്ന് ചെയ്യുന്നുണ്ട്. അന്നൊന്നും ഞാന്‍ സിനിമാ നടനല്ലല്ലോ. ഇന്ന് എന്നെ കാണാന്‍ ഒരു സ്ത്രീ വന്നു. ഭര്‍ത്താവ് മരിച്ചതാണ്. ഒരു പയ്യനുണ്ട്. അവര്‍ എന്നോട് കടം ചോദിച്ചില്ല, പകരം എന്നെ പഠിപ്പിക്കുമോ എന്ന് ചോദിച്ചു.

അവന്‍ ഭിക്ഷ ചോദിച്ചിട്ടില്ല, ഭാവി തരുമോ എന്ന് ചോദിച്ചു. അത് ഞാന്‍ കൊടുത്തു. അതൊക്കെ മോശം പരിപാടിയാണോ, ഞാന്‍ ചതിക്കുകയാണോ. ഇതൊന്നും എനിക്ക് താങ്ങാന്‍ കഴിയില്ല. എനിക്ക് ഒരു ദിവസം മരുന്നിന് മാത്രം വലിയ ചെലവുണ്ട്. മൂന്ന് മാസം മരുന്നിന് മാത്രം 14 ലക്ഷം രൂപയായിട്ടുണ്ട്. രണ്ട് മാസം കൂടി കഴിഞ്ഞിട്ടേ ഞാന്‍ സിനിമ ചെയ്യുന്നുള്ളൂ. എന്നാലും എന്റെ കൈ കൊണ്ട് ചെയ്യാന്‍ പറ്റുന്നത് ഞാന്‍ ചെയ്യുന്നുണ്ടല്ലോ.'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+