'3 ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചു, അയാൾ മുറിയിൽ പൂട്ടിയിട്ടു', തെളിവ് പുറത്ത് വിടുമെന്ന് എലിസബത്ത്
മുൻ പങ്കാളി നടൻ ബാലയ്ക്ക് എതിരെ അതീവ ഗുരുതര ആരോപണങ്ങളുമായി ഡോ. എലിസബത്ത് ഉദയൻ. ബാലയുടെ പേരെടുത്ത് പറയാതെയാണ് എലിസബത്തിന്റെ ആരോപണങ്ങൾ. തന്നെ മറ്റൊരാളുടെ മുന്നിൽ വെച്ച് റേപ് ചെയ്തുവെന്നും അതിന് ശേഷം പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
അമിതമായി ഉറക്കഗുളികകൾ കഴിച്ച് അവശനിലയിലായ എലിസബത്തിനെ കഴിഞ്ഞ ദിവസമാണ് അഹമ്മദാബാദിലെ ബിജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിക്കിടക്കയിൽ നിന്നാണ് എലിസബത്ത് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
എലിസബത്തിന്റെ വാക്കുകൾ: ''നിങ്ങളെന്നെ വേറെ ആളുടെ മുന്നില്‍ വെച്ച് റേപ് ചെയ്തപ്പോള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന കാര്യം പറഞ്ഞിട്ടുണ്ട്. 3 ദിവസം തുടര്‍ച്ചയായി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നിങ്ങളെന്നെ മുറിയില്‍ പൂട്ടിയിട്ടു. ഭക്ഷണം പോലും തന്നില്ല. ടാപ് വെള്ളം കുടിച്ചാണ് ഇരുന്നത്. നിങ്ങള്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ വിളിച്ചു. അവര്‍ വീട്ടുകാരെ ഭീഷണിപ്പെടുത്തി. അവിടെ നില്ക്കുകയാണെങ്കില് വെട്ടിക്കൊല്ലുമെന്ന് പറഞ്ഞു.

ഒരു പെണ്ണ് വന്ന് ഒരാള്‍ തന്നെ റേപ് ചെയ്തു, പറ്റിച്ചു, വേറെ ഒരാളുടെ മുന്നില്‍ വെച്ച് റേപ് ചെയ്തു എന്നൊക്കെ പറഞ്ഞിട്ടും ഒരു വിലയും ഇല്ലാത്ത ആളുകള്‍ക്ക് താന്‍ ഈ വീഡിയോ ചെയ്യുന്നതാണ് ഇത്ര വലിയ തെറ്റ് എങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കാന്‍ തയ്യാറാണ്. ഇപ്പോള്‍ ഒരു കൗണ്ടര്‍ കേസ് കൊടുത്തിട്ടുണ്ട്.
തനിക്കെതിരെയും അജു അലക്സിനെതിരെയും ജാമ്യമില്ലാക്കുറ്റം ചുമത്തി എന്നൊക്കെ കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ പോയി നിന്ന് പറഞ്ഞിരുന്നു. തനിക്ക് അതിന്റെ നോട്ടീസ് ഒന്നും കിട്ടിയിട്ടില്ല. ആരാണ് ഫേക്ക് ചെയ്യുന്നത് എന്ന് തനിക്ക് സംശയമുണ്ട്. ആരെയൊക്കെയോ ഇടിക്കുമെന്നും വയലന്‍സിലേക്ക് പോകും എന്നൊക്കെ പറഞ്ഞിരുന്നു.
കുറേ വീഡിയോകളില്‍ എന്റെ ഭാര്യ ഗോള്‍ഡ് ആണ് എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോള്‍ എങ്ങനെയാണ് ഇത്ര വിഷം ആയത്. നിങ്ങള്‍ക്ക് ഒഴിവാക്കാമായിരുന്നില്ലേ. അതിന് പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നല്ലോ. 8 മാസം പ്രേമിച്ചിട്ടാണ് കെട്ടിയത്. അപ്പോള്‍ വേറൊരു പെണ്ണിനെ നിങ്ങള്‍ കൊണ്ട് നടന്നു. അത് പണിക്കാരിയാണെന്നാണ് നിങ്ങള്‍ പറഞ്ഞത്. നിങ്ങള്‍ ഇനിയും കൂടുതല്‍ മിണ്ടാന്‍ നില്‍ക്കുകയാണെങ്കിലും തനിക്ക് നീതി കിട്ടിയില്ലെങ്കിലും ചാവണേന് മുന്‍പ് അതൊക്കെ പുറത്ത് വിടും. ഇപ്പോഴത്തേതില്‍ കിഡ്നിക്ക് ചിലപ്പോള്‍ പ്രശ്നമുണ്ടാകും. അല്ലാതെ മരിക്കില്ല. നീതി കിട്ടാന്‍ ഏത് അറ്റം വരെയും പോകും. ഒരാളും പിന്തുണച്ചില്ലേലും ഇതൊക്കെ പുറത്ത് വിട്ടിട്ടേ ചാകൂ.
പേര് പറഞ്ഞില്ലെങ്കില്‍ കുഴപ്പമില്ലല്ലോ. പേര് പറഞ്ഞാണല്ലോ കുഴപ്പം. അങ്ങനെയുളള കളി ആണല്ലോ ഇപ്പോ നടക്കുന്നത്. താനും ആരുടേയും പേര് പറയുന്നില്ല. മോന്സണ് മാവുങ്കലിന്റെ കേസ് നടക്കുന്ന സമയത്ത് അയാളുമായുളള എല്ലാ പണമിടപാടും കട്ട് ചെയ്യണം എന്ന് ആവശ്യപ്പെട്ട് ഇയാളെ വിളിച്ച് പറഞ്ഞത് ഒരു എസ് പിയാണ്. സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹിക്കുന്ന പെണ്‍കുട്ടികളെ കൊണ്ട് വന്ന് പീഡിപ്പിക്കുന്ന ഒരു സ്ഥലം നടത്തുന്ന ആളെ നിങ്ങള്‍ ഇത്ര മാത്രം വിശ്വസിക്കുന്നുണ്ടല്ലോ.
ചാരിറ്റിയുടെ പേരില്‍ പണം കൊടുത്ത ശേഷം അയാള്‍ പറയുന്നത് നിങ്ങളാരും കേട്ടിട്ടില്ല. എല്ലാ തെണ്ടികള്‍ക്കും എന്റെ കാശ് വേണം എന്നാണ് നിങ്ങളുടെ പുണ്യാളന് ആയിട്ടുളള ആള് പറയാറുളളത്. ചാരിറ്റി ചെയ്യുന്നത് അയാളുടെ കാശല്ല. അത് ഒരു ഫൗണ്ടേഷന് ആണ്. അതില്‍ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്. അതില്‍ പല പെണ്ണുങ്ങള്‍ക്കും ഇയാള്‍ വിവാഹ വാഗ്ദാനം കൊടുത്തിട്ടുണ്ട്. ഇയാളുടെ കല്യാണത്തിന്റെ പ്രഖ്യാപനം വന്നപ്പോള്‍ ലണ്ടനില്‍ നിന്നുളള ഒരു സ്ത്രീ കാശയക്കുന്നത് നിര്‍ത്തി''.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications