Get Updates
Get notified of breaking news, exclusive insights, and must-see stories!

'ശരിക്കും പേടിച്ച് പോയിട്ടുണ്ട്, എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത സമയമുണ്ടായിട്ടുണ്ട്'; എലിസബത്ത്

നടൻ ബാലയും ഭാര്യ ഡോ. എലിസബത്തും ഇപ്പോൾ ഒരുമിച്ചല്ല താമസിക്കുന്നത്. ഇവർക്കിടയിൽ എന്താണ് സംഭവിച്ചത് എന്ന് രണ്ട് പേരും പറഞ്ഞിട്ടുമില്ല. ആരാധകർ ഇക്കാര്യത്തെക്കുറിച്ച് ചോ​ദിക്കാറുണ്ടെങ്കിലും ഇതുവരെ ബാലയും എലിസബത്തും ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. എന്നാൽ രണ്ട് പേരും പരസ്പരം മോശമായി സംസാരിച്ചിട്ടില്ല എന്നതും വളരെ ശ്രദ്ധേയമാണ്.

ബാലയ്ക്ക് കരൾ മാറ്റി വെയ്ക്കൽ ശസ്ത്രക്രിയ നടത്തിയപ്പോൾ‌ ഏത് നേരവും ബാലയുടെ കൂടത്തെന്നെ ഉണ്ടായിരുന്ന വ്യക്തിയാണ് എലിസബത്ത്. ആശുപത്രിയിൽ വെച്ചായിരുന്നു ബാലയും എലിസബത്തും തങ്ങളുടെ വിവാഹ വാർഷികം ആ​ഘോഷിച്ചത്. വളരെ വേ​ഗത്തിൽ തന്നെ ബാല അസുഖത്തിൽ നിന്ന് മുക്തനാവുക​യും ആരോ​ഗ്യവാനായി തിരിച്ചെത്തുകയും ചെയ്തിരുന്നു.

bala

ഇതിന് ശേഷം ബാലയും എലിസബത്തും സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് ഇവർ ഒരുമിച്ചുള്ള വീഡിയോകൾ കുറഞ്ഞു. ഇരുവരും തനിച്ച് വീഡിയോകൾ ഇട്ട് തുടങ്ങി. ഇതോടെയാണ് രണ്ട് പേരും ഒരുമിച്ച താമസിക്കുന്നതെന്ന് വ്യക്തമായത്. ഇപ്പോൾ ബാലയ്ക്ക് ശാസ്ത്രക്രിയ നടത്തിയ സമയത്തെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് എലിസബത്ത്.

ഡോക്ടേഴ്സ് ദിനത്തിൽ ചെയ്ത വീഡിയോയിൽ ആണ് ഈ സംഭവത്തെക്കുറിച്ച് എലിസബത്ത് പറഞ്ഞത്. ഒരുസമയത്ത് ഡോക്ടർ പോലും ഭയന്നിരുന്നുവെന്നും മരണം മുന്നിൽ കണ്ട സാഹചര്യം പോലും ഉണ്ടായതായും എലിസബത്ത് പറയുന്നു. ശസ്ത്രക്രിയ നടക്കാൻ മൂന്ന് ദിവസം മാത്രമെ അന്ന് ബാക്കിയുണ്ടായിരുന്നുള്ളൂ. പെട്ടെന്ന് ബാലയുടെ ആരോ​ഗ്യം പണ്ടത്തെക്കാളും മോശമായി. അതിനും കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം മാധ്യമങ്ങളിലൂടെ ജനങ്ങൾ അറിഞ്ഞത്.

ശരിക്കും പേടിച്ച് പോയിട്ടുണ്ട്. ആ ഒരു സമയത്ത് ഒന്നും ചിന്തിക്കാനോ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാത്ത സമയം ഉണ്ടായിട്ടുണ്ട്. നമ്മൾ പ്രാർത്ഥിച്ചിട്ട് മാക്സിമം നോക്കും. പക്ഷേ ഒരു സമാധാനമുണ്ടായത് അമൃതയിലെ ഡോക്ടർമാർ ആയത് കൊണ്ടാണെന്നും എലിസബത്ത് പറയുന്നു. ആ സമയത്ത് മെയിൻ കൺസൾട്ടന്റ്സ് ആരും വീട്ടിൽ പോയിട്ടില്ലെന്ന് എലിസബത്ത് പറയുന്നു.

നൈറ്റിൽ ഞാൻ ഐ സി യുവിൽ കാണാൻ കയറിയ സമയത്ത് ഒരു കൺസൾട്ടന്റ് അവിടെ കസേരയിൽ ഇരുന്നിട്ട് വീട്ടിലേക്ക് ഫോൺ വിളിക്കുകയാണ് ഞാൻ ഇന്ന് വരുമെന്ന് തോന്നുന്നില്ല കുറച്ച് സീരയസ് ആണെന്നൊക്കെ പറയുന്നുണ്ടായിരുന്നു. ലാസ്റ്റ് പല സമയത്തും കൈക്കൂപ്പി ദൈവങ്ങളെ കണ്ടൂ എന്ന് പറയുന്ന സമയം.

ആ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു നേഴ്സിനെക്കുറിച്ചും പറയുന്നുണ്ട്. ഐ സി യുവിൽ എപ്പോഴും ബന്ധുക്കൾക്ക് കയറാൻ പറ്റാത്തതിനാൽ ആ കുട്ടിയാണ് വിവരങ്ങൾ അറിയിച്ചുകൊണ്ടിരുന്നതെന്ന് എലിസബത്ത് പറയുന്നു. ആദ്യത്തെ റിവ്യൂവിന് പോയപ്പോൾ ആ കുട്ടി ഓടിവന്ന് കെട്ടിപ്പിടിച്ചെന്നും എലിസബത്ത് പറയുന്നു.

അമ്മ അസോസിയേഷന്റെ ഭാ​ഗമായി ബാബു രാജ് സാറും സുരേഷ് കൃഷ്ണ സാറും വന്നിരുന്നു. എന്റെ കരച്ചിലൊക്കെ കണ്ടത് അവരായിരുന്നു. അവർക്ക് വിഷമാമായിട്ട് ഇടയ്ക്കിടെ കാര്യങ്ങൾ വിളിച്ച് ചോദിക്കും. അവർ ഭയങ്കരമായി പിന്തുണച്ചിട്ടുണ്ടെന്നും എലിസബത്ത് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+