'ബാല ജീവനാംശം തന്നത് 25 ലക്ഷം രൂപ,മകളുടെ പഠനത്തിന് പോലും പണം നൽകില്ലെന്ന്'; മറുപടിയുമായി അമൃത
കൊച്ചി: നടൻ ബാല ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ഗായിക അമൃത സുരേഷ്. മകളെ ബാലയെ കാണിക്കാതിരുന്നിട്ടില്ലെന്നും തന്നെ തേജോവദം ചെയ്യുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് ബാല ആരോപണം ഉന്നയിക്കുന്നതെന്നും അമൃത പറഞ്ഞു. വിവാഹ മോചന സമയത്ത് സമ്മതിച്ച ഉടമ്പടികളുടെ ലംഘനമാണ് ബാല നടത്തുന്നതെന്നും അമൃത കുറ്റപ്പെടുത്തി. അഭിഭാഷകർക്കൊപ്പം എത്തിയായിരുന്നു അമൃതയുടെ പ്രതികരണം. ഫേസ്ബുക്കിൽ പങ്കിട്ട വീഡിയോയിൽ പറയുന്നത് ഇങ്ങനെ
'പരസ്പര ധാരണയോടെയാണ് വിവാഹമോചനം നേടിയത്. ഇരുവരും സമ്മതിച്ച ഉടമ്പടി പ്രകരാം പരസ്പരം തേജോ വധം ചെയ്യരുതെന്നും വ്യക്തിഹത്യ നടത്തുന്നതോ ആ പോസ്റ്റുകളോ പ്രസിദ്ധീകരണങ്ങളോ നടത്തില്ലെന്ന് ധാരണയുണ്ട്. എന്നാൽ ഇത് ലംഘിച്ചാണ് ബാല അമൃതയ്ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അമൃതയ്ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്.

മകളെ കാണിക്കുന്നില്ലെന്നാണ് ബാലയുടെ ഒരു ആരോപണം. മകൾക്ക് 18 വയസ്സ് ആകുന്നതുവരെ അമ്മയാണ് കുഞ്ഞിന്റെ രക്ഷിതാവ് . മകളെ കാണാൻ ബാലയ്ക്ക് അനുവാദവുമുണ്ട്. ശനിയാഴ്ചയാണ് കാണാൻ അനുവാദമുള്ളത്. 10 മുതൽ നാല് മണിവരെയാണ് കാണാൻ സാധിക്കുക,അതും കോടതി വളപ്പിൽ. അതനുസരിച്ച് അമൃതയും അമൃതയുടെ അമ്മയും ആദ്യമായി കുഞ്ഞുമായി പോയപ്പോൾ അന്ന് ബാല എത്തിയിരുന്നില്ല.
കാണാൻ വരാൻ സാധിക്കുന്നില്ലെങ്കിൽ കോടതിയിൽ നൽകിയ ഇമെയിൽ വിലാസം അല്ലെങ്കിൽ ഫോൺ കോൾ വഴി അമൃതയെ അറിയിക്കണം എന്നാണ്. ബാല വന്നിട്ടില്ലെങ്കിൽ അടുത്ത തവണ കുട്ടിയെ കൊണ്ടുവരാനായി അമൃതയെ ഫോണിൽ ബന്ധപ്പെടുകയോ മെയിൽ അയക്കുകയോ വേണം. ഇതൊന്നും ചെയ്തില്ലെങ്കിൽ കുട്ടിയെ കാണിക്കേണ്ട കാര്യമില്ലെന്ന് കൃത്യമായി ഉടമ്പടിയിൽ പറഞ്ഞിട്ടുണ്ട്', അഭിഭാഷകർ വ്യക്തമാക്കി.
ഡിവോഴ്സിന് ശേഷം ഉടമ്പടി പ്രകാരം മകളെ കാണിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ ബാല ഫോണിൽ വിളിച്ചിട്ടില്ലെന്ന് അമൃതയും വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെ മകളെ കാണിക്കുന്നില്ലെന്ന് പറയുക മാത്രമാണ് ഉണ്ടായത്. ഒരിക്കൽ പോലും ഉടമ്പടി പ്രകാരം ആവശ്യം ഉന്നയിച്ചിട്ടില്ല. താൻ കുഞ്ഞിനെ പിടിച്ചുവച്ചിരിക്കുന്നു എന്ന് കാണിക്കാനും തേജോവധം ചെയ്യാനും മാത്രമാണ് ബാലയുടെ ആരോപണം, അമൃത പറഞ്ഞു.
കോമ്പ്രമൈസ് പെറ്റീഷൻ പ്രകാരം 25 ലക്ഷം രൂപയാണ് അമൃതയ്ക്ക് നൽകിയത്. കൂടാതെ അവന്തിക എന്ന മകളുടെ പേരിൽ 15 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസിയുമാണുള്ളത്. ഈ പെറ്റീഷൻ പ്രകാരം കുഞ്ഞിനെ വളർത്താനുള്ള തുകയോ, വിദ്യാഭ്യാസത്തിന്റെയോ, വിവാഹത്തിന്റെ ചിലവുകളോ കൊടുക്കുമെന്ന് ഉടമ്പടിയിൽ പറയുന്നില്ല. അച്ഛനെന്ന് വലിയ വായിൽ വീമ്പ് പറയുന്നയാൾ ഇതൊന്ന് ചെയ്യില്ലെന്ന് തന്നെ ഉടമ്പടിയിൽ പറയുന്നുണ്ട്', അഭിഭാഷകൻ വ്യക്തമാക്കി.
അടുത്തിടെ കടുത്ത ആരോപണങ്ങൾ അമൃതയ്ക്കെതിരെ ബാല ഉന്നയിച്ചിരുന്നു. കാണാൻ പാടില്ലാത്ത കാഴ്ച കണ്ടത് കൊണ്ടാണ് വിവാഹമോചനം നടത്തിയതെന്നായിരുന്നു ബാല ആരോപിച്ചത്. മാത്രമല്ല തന്റെ പിറന്നാളിന് പോലും മകളെ കാണാൻ അനുവദിച്ചില്ലെന്നും ബാല പറഞ്ഞിരുന്നു. 'പിറന്നാളിന് മകള് വിളിച്ചില്ല. വിശേഷ ദിവസങ്ങളിലെങ്കിലും സ്വന്തം ചെയ്ത തെറ്റ് തിരിച്ചറിഞ്ഞ ശേഷം അച്ഛനേയും മകളേയും പിരിക്കേണ്ടേ എന്ന് വിചാരിക്കണമായിരുന്നു. കുറഞ്ഞത് ഫോണിൽ. ജീവിതത്തിൽ എന്താണ് നടക്കാൻ പോകുന്നതെന്ന് നമ്മുക്ക് അറിയില്ലല്ലോ. മകളെ കാണാൻ ഞാൻ ഭയങ്കരമായി ആഗ്രഹിച്ചു. ശ്രമിച്ചു. പക്ഷേ സാധിച്ചില്ല', എന്നായിരുന്നു ബാലയുടെ വാക്കുകൾ.
'എന്റെ കമ്പനിയുടെ 50 ശതമാനം ഞാൻ അന്നേ കൊടുത്തതാണ്. വിവാഹമോചനം കഴിഞ്ഞപ്പോൾ നിയമപരമായി എല്ലാം കൊടുത്തു. എന്റെ കാശ് മാത്രം മതിയോ? ഇതിൽ എന്ത് ന്യായം', എന്നും ബാല ചോദിച്ചിരുന്നു.












Click it and Unblock the Notifications