'തമ്പി റൊമ്പ കഷ്ടത്തിലാണ്, എങ്കിട്ടെ ഒന്നുമേ ഇല്ല..' ബാല പറഞ്ഞ കോടിക്കണക്കൊക്കെ ഉള്ളതാണോ?'
നടന്‍ ബാലയ്‌ക്കെതിരെ എലിസബത്ത് ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരണവുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ സീക്രട്ട് ഏജന്റ് എന്നറിയപ്പെടുന്ന സായ് കൃഷ്ണ. കള്ളത്തരം വ്യക്തിത്വമായി സ്വീകരിച്ച ആളാണ് ബാല എന്നും എലിസബത്തിനെ വിളിച്ച് താന്‍ പിന്തുണ അറിയിച്ചിട്ടുണ്ട് എന്നും സായ് കൃഷ്ണ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സായ് കൃഷ്ണയുടെ വാക്കുകള്‍ ഇങ്ങനെയാണ്...
'എലിസബത്ത് കേസ് കൊടുക്കുകയാണെങ്കില്‍ ഏത് രീതിയില്‍ ഈ കേസ് ടേക്ക് അപ്പ് ചെയ്യും, ഏതൊക്കെ ആംഗിളില്‍ പൊലീസുകാര്‍ കേസ് എടുത്ത് കഴിഞ്ഞാല്‍ വര്‍ക്ക് ചെയ്യും എന്നൊക്കെ നോക്കുകയായിരുന്നു. കാരണം മള്‍ട്ടിപ്പിള്‍ അലീഗേഷന്‍സ് ആണ് എലിസബത്ത് പറഞ്ഞ് കൊണ്ടിരിക്കുന്നത്. വളരെ വലിയ ഗ്രാവിറ്റിയില്‍ ഉള്ള അവര്‍ക്ക് തന്നെ സെല്‍ഫ് എക്‌സ്പീരിയന്‍സ് ഉള്ള, സര്‍വൈവ് ചെയ്ത ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്.

ഞാന്‍ അവര്‍ക്ക് പേഴ്‌സണലി മെസേജ് അയച്ച് പറഞ്ഞിട്ടുണ്ടായിരുന്നു കേസുമായി മുന്നോട്ട് പോകുകയാണെങ്കില്‍ ഡെഫിനിറ്റ്‌ലി അവര്‍ക്കൊപ്പം നില്‍ക്കും എന്ന്. എല്ലാം സോഷ്യല്‍ മീഡിയയില്‍ ഇടാം. അതിന് ശേഷം കംപ്ലൈന്റ് ചെയ്യാം എന്നായിരിക്കും അവര്‍ ചിന്തിക്കുന്നത്. കേസ് കൊടുത്ത് കഴിഞ്ഞാല്‍ എല്ലാം പറയാന്‍ പറ്റി എന്ന് വരില്ല. അതുകൊണ്ടായിരിക്കാം അവര്‍ എല്ലാം പറഞ്ഞ് വെക്കുന്നത് എല്ലാം ഒരു റെക്കോഡ് പോലെ അവിടെ കിടക്കട്ടെ.
ബാല അംബാനി വൈബില്‍ ഇരുന്നിട്ടാണ് കോടികളുടെ കണക്കൊക്കെ പറയുന്നത്. ഇത് പറ്റിക്കാന്‍ പറയാണോ, സത്യമാണോ എന്നൊന്നും എനിക്ക് അറിയില്ല. എന്നോട് ഒരിക്കല്‍ പറഞ്ഞിട്ടുണ്ടായിരുന്നു തമ്പി റൊമ്പ കഷ്ടത്തിലാണ് എന്ന്. ഒരു ചാരിറ്റി റിലേറ്റഡ് ആയിട്ടുള്ള സമയത്ത് വിളിച്ചപ്പോള്‍ ആയിരുന്നു എങ്കിട്ടെ ഒന്നുമേ ഇല്ല എന്ന് പറഞ്ഞത്. അതിനി ഒഴിവാക്കാനോ ഒഴിഞ്ഞുമാറാനോ പറഞ്ഞതാണോ എന്ന് അറിയില്ല.
എനിക്ക് അന്നേ സംശയമുണ്ടായിരുന്നു. ത്രീ ഫിഗര്‍ ക്രോര്‍ എന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകില്ല. ഏതായാലും എലിസബത്ത് പറയുന്നത് കേട്ടാല്‍ ആകെ മൊത്തം കള്ളത്തരം മാത്രമുള്ള വ്യക്തിത്വമുള്ള ഒരാള്‍ ആണ് ബാല. ഉണ്ണിമുകുന്ദന്‍ റിലേറ്റഡ് ആയി അന്ന് നടന്ന ഇഷ്യൂ. ഉണ്ണിമുകുന്ദന്‍ അന്ന് പത്രസമ്മേളനം ഒക്കെ വിളിച്ച് രണ്ട് ലക്ഷം രൂപ ദിവസം 10000 രൂപ വെച്ച് 20 ദിവസത്തേക്ക് കൊടുത്തു എന്നൊക്കെ പറഞ്ഞിരുന്നു.
രണ്ട് ലക്ഷം രൂപ തല്ലി മേടിച്ചു എന്നായിരുന്നു പറഞ്ഞിരുന്നത്. അങ്ങനെ ഒരു സംഗതി നടന്നിട്ടുണ്ടോ എന്നത് നമ്മളെപ്പോഴും ചിന്തിച്ച് പോകും. എന്നോട് ഈ കഥ പറഞ്ഞപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്. എന്നോട് പറഞ്ഞിട്ടുണ്ട് കത്തിയും വാളുമൊക്കെ കാട്ടി തമിഴ്‌നാട്ടില്‍ നിന്ന് ജീപ്പില്‍ ആളൊക്കെ വന്ന് തൂക്കി അങ്ങനെ ചെയ്തു എന്നൊക്കെ. അന്ന് അത് ശരിയായിരിക്കും എന്ന് തോന്നി. പക്ഷെ ഇപ്പോള്‍ ഓരോന്ന് പൊളിഞ്ഞ് വരുമ്പോഴല്ലേ കാര്യം മനസിലാകുന്നത്.
അതിനെകുറിച്ചുള്ള സത്യം അറിയണമെങ്കില്‍ ലൈന്‍ പ്രൊഡ്യൂസറോ ഉണ്ണിമുകുന്ദനോ വായ തുറക്കണം. കാപ്പ ചുമത്തിയ ചില ഗുണ്ടകള്‍ ഇയാളുടെ കൂടെ നടക്കുന്നുണ്ട്. അത്തരം സെറ്റപ്പൊക്കെ ഉള്ള ആള്‍ തന്നെയാണ് ബാല.'












Click it and Unblock the Notifications