'ആർക്കും അറിയാത്ത കാര്യങ്ങൾ, പിന്നിൽ വേറെ ഒരാൾ കൂടി ഉണ്ട്, പുറത്ത് വരും', തെളിവുകളുണ്ടെന്ന് ബാല
തിരുവനന്തപുരം: നടൻ ബാലയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് മുൻ പങ്കാളി ഡോ. എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നത്. ബാല പീഡിപ്പിച്ചുവെന്നും മർദ്ദിച്ചുവെന്നും അടക്കമുളള ആരോപണങ്ങളാണ് എലിസബത്ത് ഉന്നയിച്ചത്.
വീഡിയോ വൈറലായതിന് പിന്നാലെ ബാലയ്ക്ക് എതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നു. ഇതോടെ ആരോപണങ്ങൾക്ക് മറുപടിയുമായി ബാല രംഗത്ത് വന്നിരിക്കുകയാണ്. തനിക്കെതിരെ ആസൂത്രിതമായ ആക്രമണം ആണ് നടക്കുന്നതെന്ന് ബാല സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
''ഈ പ്രശ്‌നങ്ങളെ കുറിച്ച് വീഡിയോ ചെയ്യേണ്ട എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ചില സമയത്ത് നമ്മള്‍ മിണ്ടാതിരിക്കുമ്പോള്‍ കള്ളത്തരങ്ങള്‍ ഭയങ്കരമായി കൂടുന്നു. എനിക്ക് തെളിയിക്കേണ്ടത് കോടതിയിലാണ്. ഞാന്‍ ഒരു പെണ്ണിനെ കൊണ്ട് വന്ന് റേപ് ചെയ്തു, വ്യാജ രേഖയുണ്ടാക്കി, തട്ടിപ്പ് കേസ്, വീട്ടിലെ വേലക്കാരെ വെച്ച് ഗ്രൂപ്പ് സെക്‌സ് ചെയ്തു, ഗാര്‍ഹിക പീഡനം, വ്യാജ ചാരിറ്റി എന്നൊക്കെയാണ് പറയുന്നത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ഒരു പെണ്‍കുട്ടിക്ക് ഈ മാസം ഹാര്‍ട്ട് ഓപ്പറേഷന് താന്‍ സഹായം നല്‍കി. പറഞ്ഞിട്ട് കാര്യമില്ല. യൂട്യൂബേഴ്‌സ് പറയും ബാല ആദ്യം ഹൃദയത്തില്‍ തുളയിട്ട് പിന്നെ അടച്ചു അവന്‍ ഫ്രോഡാണ് എന്ന്. ഇതൊരു ആസൂത്രിതമായ ആക്രമണം ആണ്. ഇത് ഒരാളല്ല ചെയ്യുന്നത്. നാലഞ്ച് പേര്‍ ചേര്‍ന്നാണ് ചെയ്യുന്നത്. അതില്‍ സംഘത്തലവന്‍ ആരാണെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും മനസ്സിലാകും'' ബാല പറഞ്ഞു.
അവര്‍ വലിയ ആസൂത്രണം ആണ് നടത്തിയിരിക്കുന്നതെന്ന് ബാല ആരോപിക്കുന്നു. ''ആദ്യം നിയമപരമായി എന്റെ വാ അടച്ചു. അവര്‍ക്ക് എന്തും പറയാം. ബാല റേപ് ചെയ്തു, ചാരിറ്റിയൊക്കെ പച്ചക്കള്ളമാണ്, എന്തും പറയാം. എനിക്ക് കോടതി ഉത്തരവ് കിട്ടുന്നത് വരെ ഒന്നും പറയാന്‍ പറ്റില്ല. ഇത്രയും കാലമായി നിങ്ങള്‍ക്ക് അറിയുന്ന ബാല ഇപ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ ആരോപണ വിധേയനായി നില്‍ക്കുന്നു.
ഇനി ഈ വിഷയത്തില്‍ വീഡിയോ ചെയ്യില്ല. വീഡിയോ ചെയ്യാനുളള സാഹചര്യം ഉണ്ടാക്കരുത്. ആരും അറിയാത്ത ഞെട്ടിപ്പോകുന്ന സത്യങ്ങള്‍ ഉണ്ട്. എന്റെ നല്ല മനസ്സ് കൊണ്ട് പുറത്ത് പറയുന്നില്ല. ഒരു കേസും പ്രശ്‌നവും വേണ്ട എന്ന് കരുതി ഞാനും കോകിലയും മനസ്സമാധാനത്തില്‍ ജീവിച്ച് കൊണ്ടിരിക്കുകയാണ്. സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. എന്നാല്‍ അവര്‍ താന്‍ കേസിനും വഴക്കിനും വരണം എന്നാണ് പ്ലാന്‍ ചെയ്യുന്നത്''.
ദിവസവും കോടതി സ്‌റ്റേഷന്‍ എന്ന് പറഞ്ഞ് പോകാനാണോ താന്‍ കോകിലയെ വിവാഹം കഴിച്ചതെന്ന് ബാല ചോദിക്കുന്നു. ''എനിക്കും കുട്ടി വേണം. ജീവിതത്തില്‍ കുറേ മിസ്സ് ചെയ്തിട്ടുണ്ട്. യൗവ്വനം കഴിഞ്ഞു. ഇപ്പോള്‍ 42 വയസ്സായി. ഇപ്പോഴാണ് ജീവിക്കാന്‍ തുടങ്ങിയത്. എനിക്കൊരു കുടുബം വേണം. ഇതൊരു കൂട്ടായ ആക്രമണം ആണ്. തെളിവുകള്‍ വരും.
ഇത്രയും പറഞ്ഞിട്ടും തിരിച്ച് അങ്ങോട്ട് ഒന്നും പറയുന്നില്ലല്ലോ എന്നാണ് തന്നെ സ്‌നേഹിക്കുന്ന ആളുകള്‍ ചോദിക്കുന്നത്. നിങ്ങളെന്താ മിണ്ടാത്തത് എന്നാണ് അവരോട് തിരിച്ച് ചോദിക്കാനുളളത്. ഭര്‍ത്താവിനെ അവകാശപ്പെടുന്നവര്‍ ഒപ്പിടാനാണോ ലിവര്‍ കൊടുക്കാനാണോ വരേണ്ടത്. ജേക്കബ് എന്തിന് തനിക്ക് ലിവര്‍ തരണം. അപ്പോള്‍ അവിടെ എന്തോ സംഭവിച്ചിട്ടുണ്ട്.
ഒരു കാര്യം പറഞ്ഞാല്‍ എല്ലാം തലതിരിഞ്ഞ് പോകും. ഇപ്പോഴും എന്റെ നല്ല മനസ്സ് കൊണ്ട് പറയുന്നില്ല. കോടതിയെ ബഹുമാനിക്കണം. നിങ്ങള്‍ക്കാര്‍ക്കും അറിയാത്ത കാര്യങ്ങളുണ്ട്. എന്തായാലും 5 ദിവസം കൊണ്ട് താന്‍ റേപിസ്റ്റ് ആയി. ടെററിസ്റ്റ് എന്ന് പറഞ്ഞില്ല. അതും കൂടി ആയാല്‍ നന്നായിരിക്കും. ചിലപ്പോള്‍ അതും വരും.
സത്യം വേറെയാണ്. എനിക്ക് നഷ്ടപ്പെടാന്‍ നിങ്ങളുടെ സ്‌നേഹം മാത്രമേ ഉളളൂ. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഓകെ. ചുമ്മാ ഓരോന്ന് പറയാന്‍ പാടില്ല. ഞങ്ങള്‍ സന്തോഷമായി ജീവിക്കാന്‍ പാടില്ലെന്നാണ്. വേറെ ഒരാള്‍ കൂടി പിന്നിലുണ്ട്. അയാളും പുറത്ത് വരും. ദ്രോഹങ്ങള്‍ പുറത്ത് വരും. ഞാന്‍ മിണ്ടാതിരിക്കുകയാണ്. അവരവര്‍ അവരുടെ ജീവിതം നോക്കി സന്തോഷമായിരിക്കട്ടെ''.
ദൈവം സത്യമായി കസ്തൂരി ആരെന്ന് തനിക്ക് അറിയില്ലെന്നും ബാല പറഞ്ഞു. ഈ ഫൈറ്റില്‍ എന്തായാലും ഞങ്ങളില്ല. നിങ്ങള്‍ പറഞ്ഞത് കള്ളമെന്ന് ഞാന്‍ തെളിയിക്കും. ഞാന്‍ ജീവിക്കും. നിങ്ങളുടെ ജീവിതം എന്താകുമെന്ന് നോക്കിക്കൊള്ളൂ. തെളിവുകള്‍ എല്ലാം ഉണ്ട്, ബാല പറഞ്ഞു.












Click it and Unblock the Notifications