'ബോചെയുടെ കേസിൽ അതാണ് സംഭവിച്ചത്, ബാല വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്'; ആറാട്ടണ്ണൻ
സോഷ്യൽ മീഡിയയിൽ റിവ്യൂവിലൂടെ പേരെടുത്ത ഒട്ടേറെ ആളുകളുണ്ട്. സിനിമാ റിവ്യൂവിനെ തൊഴിലായി കാണുന്നവരും ചില്ലറയല്ല. എന്നാൽ വീഡിയോകളിൽ ആദ്യം പ്രശസ്‌തി നേടിയത് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി ആയിരുന്നു. മോഹൻലാൽ-ബി ഉണ്ണികൃഷ്‌ണൻ ചിത്രമായ ആറാട്ടിന്റെ റിവ്യൂ പറഞ്ഞുകൊണ്ടാണ് സന്തോഷ് വർക്കി ശ്രദ്ധ നേടിയത്. അങ്ങനെയാണ് താരത്തിന് ആറാട്ടണ്ണൻ എന്ന വിളിപ്പേരും വന്നുചേർന്നത്.
എന്നാൽ പിന്നീട് പലരും ഇതേ പാത പിന്തുടർന്ന് കൊണ്ട് റിവ്യൂവുമായി രംഗത്ത് ഇറങ്ങിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ സന്തോഷ് വർക്കി ഇതിനിടയിൽ പല വിവാദങ്ങളിലും ചെന്നുപെട്ടിരുന്നു. ലൈംഗിക പീഡന പരാതി ഉൾപ്പെടെ താരത്തിനെതിരെ ഉയരുകയും അതിൽ കേസെടുക്കുകയും ചെയ്‌തു. കൂടാതെ പ്രമുഖ നടിമാരെ ശല്യപ്പെടുത്തിയെന്ന ആരോപണവും സന്തോഷ് വർക്കിക്കെതിരെ വ്യാപകമായി ഉണ്ടായിരുന്നു.

ഇപ്പോഴിതാ സോഷ്യൽ മീഡിയക്ക് പുറത്തെ തന്റെ ജീവിതത്തെ കുറിച്ചും താൻ കടന്നുവന്ന വഴികളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സന്തോഷ് വർക്കി. ഒരിക്കലും ഗ്ലാമറസ് സെലിബ്രിറ്റി ആവണമെന്ന് താൻ ആഗ്രഹിച്ചിട്ടില്ലെന്നാണ് സന്തോഷ് പറയുന്നത്. ഒരു ഇന്റലക്ച്വൽ സെലിബ്രിറ്റി ആവണമെന്നാണ് താൻ ആഗ്രഹിച്ചതെന്നും എന്നാൽ അങ്ങനെയല്ല നടന്നതെന്നും അദ്ദേഹം പറയുന്നു. ദീപ ദിവാകറുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സന്തോഷ് വർക്കിയുടെ വാക്കുകൾ
ആൽബർട്ട് ഐൻസ്‌റ്റീൻ ആവാൻ ശ്രമിച്ച ഞാൻ ചാർളി ചാപ്ലിൻ ആവുകയായിരുന്നു. ഞാൻ കഴിഞ്ഞുവന്ന പെരേര എന്നയാൾ മനപൂർവം കാണിക്കുകയാണ്. ഞാൻ മനപൂർവം ഒന്നും കാണിച്ചിട്ടില്ല. എല്ലാവർക്കും അങ്ങനെയല്ല. എന്നെ ഇഷ്‌ടപ്പെടുന്ന ആളുകളുമുണ്ട്. മലപ്പുറം, കോഴിക്കോട് ഭാഗത്ത് നിന്നുള്ളവരിൽ എന്നെ ഇഷ്‌ടപ്പെടുന്നവരുണ്ട്. നല്ല ആളുകൾക്ക് എന്നെ ഇഷ്‌ടമാണ്. എന്നാൽ അത്തരക്കാർ വളരെ കുറച്ച് മാത്രമേ ഉള്ളൂ.
ഞാൻ ഉള്ള കാര്യങ്ങൾ സത്യസന്ധമായി പറയുകയാണ് ചെയ്യുന്നത്. അതിൽ പോസിറ്റീവ് നെഗറ്റീവ് ഒന്നും ഞാൻ നോക്കാറില്ല. വളരെ ഫ്രാങ്ക് ആയിട്ട്, സത്യസന്ധമായിട്ട് ചില കാര്യങ്ങൾ പറഞ്ഞതാണ്. ഇപ്പോഴത്തെ ജെൻ സീ പിള്ളേർ മാത്രമാണ് എന്നെ കളിയാക്കി പോവുന്നത്. അല്ലാതെ എന്നെ ഇഷ്‌ടപ്പെടുന്ന ആളുകൾ ഒരുപാടുണ്ട്. അവർക്ക് മനുഷ്യത്വം കുറച്ച് കുറവാണ്.
ഐശ്വര്യ ലക്ഷ്‌മിയെ ലിപ്പ് ലോക്ക് ചെയ്യാൻ താൽപര്യം ഉണ്ടെന്ന് പറഞ്ഞത് സിനിമയിൽ മാത്രമാണ്, ഒരിക്കലും ജീവിതത്തിൽ അല്ല. നമ്മുടെ നാട്ടിൽ സെക്‌സിനെ കുറിച്ച് പറയാൻ പോലും പാടില്ലെന്നാണ്. ചില ആളുകൾക്ക് അത് കുറച്ച് കൂടുതൽ ആയിരിക്കും. ബോചെയുടെ കാര്യത്തിൽ ഒക്കെ കണ്ടില്ലേ, പുള്ളിക്ക് ഒക്കെ അത് ഇത്തിരി അധികമാണ്. അവർക്ക് അത് വീക്ക്‌നസ് ആണ്. അവരെ ശിക്ഷിക്കുകയല്ല ചികിത്സിക്കുകയാണ് വേണ്ടത്.
അവരുടേത് ഒരു ഹോർമോൺ അസന്തുലിതാവസ്ഥയാണ്. കളിയാക്കുകയല്ല വേണ്ടത്, മറിച്ച് ചികിത്സയാണ് വേണ്ടത്. ബോചെയ്ക്ക് ഒക്കെ ഓവർ സെക്ഷ്വാലിറ്റിയാണ്, ഹൈപ്പർ സെക്ഷ്വാലിറ്റിയാണ്. ഇവിടെ പല ക്രിമിനൽസും മാനസിക രോഗികളാണ്. ഞാൻ ഇതിനെക്കുറിച്ചൊക്കെ തുറന്ന് പറയുമ്പോൾ വിമർശനം ഉണ്ടാവാറുണ്ട്. ഇക്കാര്യത്തിൽ ഞാൻ മാധവിക്കുട്ടിയെ പോലെയാണ്.
ബാലയുമായിട്ട് ഇപ്പോൾ എനിക്കൊരു പ്രശ്‌നവുമില്ല. വളരെ ഇമോഷണൽ ആയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. സന്തോഷവും ദുഖവും ഒക്കെ പെട്ടെന്ന് വരും. ചെകുത്താനും ബാലയും ഇവർ രണ്ട് പേരും എതിരാളികളാണ്. ബാലയെ ഞാൻ വിളിക്കാറുണ്ട്. പുള്ളി വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. കല്യാണം ഒക്കെ കഴിച്ച് സന്തോഷത്തിലാണ്. ബാല അങ്ങനെയങ്ങ് ജീവിച്ചുപോട്ടെ.
ഒരു വ്യക്തി എന്ന നിലയിൽ എന്റെ പിതാവ് തന്നെയാണ് ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ളത്. ബുദ്ധിപരമായിട്ടാണെങ്കിൽ ഐൻസ്‌റ്റീൻ, ന്യൂട്ടൺ എന്നിങ്ങനെയുള്ള ആളുകളാണ്. ഫിലിമിലോക്കെ കേറാൻ പറ്റും, പക്ഷേ അങ്ങനെയാവാൻ എനിക്ക് താൽപര്യമില്ല. എനിക്ക് ഫിലോസഫി, ഇന്റലക്ച്വൽ എന്നിങ്ങനെയുള്ള രീതികളോടാണ് കൂടുതൽ താൽപര്യം.
എന്റെ അമ്മയുടെ കാലം കഴിഞ്ഞാൽ ഞാൻ എന്തായാലും യൂറോപ്പിലേക്ക് പോവും. അവിടെ ഏതേലും യൂണിവേഴ്‌സിറ്റിയിൽ ചേരാം. ഞാൻ മുൻപ് എഴുതിയ ഒരു ബുക്ക് ഫിലോസഫിയെ കുറിച്ചാണ്. ഒന്ന് മോഹൻലാലിനെ കുറിച്ചുള്ളതാണ്. റിസർച്ച് ചെയ്യുന്നത് കൊണ്ട് വേറെ കാര്യങ്ങൾ ഒന്നും ചെയ്യാൻ പാടില്ല, സ്‌കോളർഷിപ്പ് ഒക്കെ വാങ്ങുന്നതാണ്.
ഞാൻ പറയുന്ന പല കാര്യങ്ങളിലും കുടുംബത്തിൽ വിയോജിപ്പുണ്ട്. എനിക്ക് മാധവിക്കുട്ടിയെ ഇഷ്‌ടമുള്ളത് കൊണ്ട് ഞാൻ തുറന്നുപറയും. എന്റെ കുടുംബത്തിലെ ഒരു കല്യാണത്തിന് എന്നെ വിളിച്ചിരുന്നില്ല. അവർക്ക് നാണക്കേട് ആവുമെന്നാണ് പറഞ്ഞത്. ഞാൻ അതൊന്നും ചിന്തിക്കാറില്ല. എനിക്ക് തോന്നുന്ന കാര്യങ്ങൾ പറയാറാണ്. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എന്നെ ഉപദേശിച്ചേനെ.
ഞങ്ങളുടെ ജനറേഷനും ഫേസ്‌ബുക്കിൽ കൊറേ അമ്മാവന്മാരൊക്കെ ഉണ്ട്, അവരുമൊക്കെ സെക്ഷ്വലി വല്ലാതെ ഫ്രസ്ട്രേറ്റഡ് ആണ്. അവർക്ക് കിട്ടാത്തതാണ് കൂടുതലായും കാണുന്നത്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അവർ ജനിച്ചുവളർന്ന സാഹചര്യം അതായിരുന്നു. പുതിയ ജനറേഷൻ പിള്ളേർ ഒക്കെ പാശ്ചാത്യ സംസ്‌കാരം പിൻതുടരുന്നു. ഇക്കാര്യത്തിൽ അവർ നല്ല പോസിറ്റീവ് ആണ്.
പുതിയ ജനറേഷൻ വളരെയധികം പോസിറ്റീവ് ആണ് ഇതിൽ. എന്നാൽ അവർക്ക് മറ്റ് ചില പ്രശ്‌നങ്ങളുണ്ട്. അവർക്ക് മനസാക്ഷി കുറവാണ്. അവർ മറ്റുള്ളവരെ വേദനിപ്പിച്ചുകൊണ്ടാണ് സന്തോഷം കണ്ടെത്തുന്നത് തോന്നിയിട്ടുണ്ട്. ഒരു വെർച്വൽ വേൾഡിലാണ് അവർ ജീവിക്കുന്നത്. ആളുകളുമായി ഇടപെട്ട് പരിചയമില്ലാത്തവരാണ് അവർ.
വായനയും ചിന്തയും ക്രിയേറ്റിവ് ആയിട്ട് പുതിയ ആശയങ്ങൾ സൃഷ്‌ടിക്കുകയും ആണ് ഇഷ്‌ടമുള്ള കാര്യങ്ങൾ. പിന്നെ സംഗീതം ഇഷ്‌ടമാണ്, സിനിമയും ഇഷ്‌ടമാണ്. മൂന്ന് സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ബസൂക്കയിൽ നിന്ന് പിന്മാറിയതാണ്. അവിടെ ഡ്രസ് മാറാൻ പോലും എനിക്ക് സ്ഥലം കിട്ടിയില്ല. പിന്നെ ബാഡ് ബോയ്‌സിൽ അഭിനയിച്ചു. ഞാനൊരു ശരാശരി നടനാണ്. പക്ഷേ എനിക്ക് വല്യ താൽപര്യം തോന്നുന്നില്ല.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications