ആ വാർത്ത വന്നതോടെ എനിക്ക് മനഃസമാധാനം ഇല്ല: ആരുടേയും പേര് പറയുന്നില്ല, ഇവിടം വിടുമെന്നും ബാല
തന്നെ ഒരു സംഘം ട്രാപ്പില്‍ കുടുക്കാന്‍ ആരോപിക്കുന്നുവെന്ന ആരോപണവുമായി നടന് ബാല കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. പുലർച്ചെ 3.40 ന് തന്റെ വീടിന് മുന്നില്‍ കൈക്കുഞ്ഞുമായി എത്തിയ ഒരു യുവതിയുടേയും യുവാവിന്റേയും വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു താരം ഇത്തരമൊരു ആരോപണം ഉന്നിയിച്ചത്. ഫേസ്ബുക്കിലൂടെ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ ഈ സംഭവങ്ങളില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ താരം കൂടുതല്‍ വിശദീകരണം നടത്തുകയും ചെയ്തു.
വന്നത് സഹായത്തിനാണെങ്കിലും, എന്റെ പരിചയത്തില്‍ ഉള്ളവരാണെങ്കിലും ഫോണില്‍ വിളിച്ചിരിക്കണ്ടേ. എന്നാല്‍ അത്തരത്തില്‍ ആരും വിളിച്ചിട്ടില്ല. സഹായത്തിന് വേണ്ടി തന്നെയാണെങ്കിലും ഒരു വീട്ടിലേക്ക് വന്നാല്‍ ബെല്ല് അടിക്കാനല്ലേ നോക്കുക. അല്ലാതെ നേരെ വന്ന് കതക് തുറക്കാന്‍ ശ്രമിക്കില്ലാലോയെന്നും ബാല പറയുന്നു.

ഇനി ഞാന്‍ പുറത്തിറങ്ങുകയും എന്തെങ്കിലും തരത്തിലുള്ള വഴക്ക് ആകുകയും ചെയ്താല്‍ നിയമപരമായ എന്ത് സംഭവിക്കും. വീണ്ടും കേസുമൊക്കെ വരും. എനിക്ക് അവർ ആരേയും അറിയില്ല. സഹായത്തിന് വരുന്നവർ ആയാലും ഒരിക്കലും എന്നെ വെറുപ്പിച്ചിട്ട് സഹായം ചോദിക്കില്ല. പുലർച്ചെ ഒരു ആറ് മണിയോടെയൊക്കെ വന്ന് സഹായം ചോദിക്കാമായിരുന്നു.
അത്രയും അത്യാവശ്യം ആയിരുന്നെങ്കില്‍ സെക്യുരിക്കാരനുണ്ട്. അദ്ദേഹത്തെ വിവരം അറിയിക്കാമായിരുന്നു. സെക്യുരിറ്റിക്കാരന്റേയും കണ്ണ് വെട്ടിച്ചിട്ടാണ് വന്നത്. വന്നവരുടെ വീഡിയോ ദൃശ്യങ്ങളുണ്ട്. അവർ ചെയ്യുന്ന കാര്യങ്ങള്‍ നോക്ക്. ആദ്യം തന്നെ കതക് തുറക്കാന്‍ നോക്കുകയാണ്. അയല്‍വാസിയായ ബേബി ചേട്ടന് ആ സമയത്ത് നടക്കാന്‍ പോകുന്ന വ്യക്തിയാണ്. അദ്ദേഹത്തെ കണ്ടതും കൂട്ടത്തില്‍ വന്നവന് ഞെട്ടുകയും പേടിക്കുന്നുമുണ്ട്. ഇതാണ് സത്യമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കഴിഞ്ഞ ഡിസംബർ മാസം ചെന്നൈയിലെ ആവഡിയിലെ രജിസ്ട്രേഷന് ഓഫീസില്‍ വെച്ച് കുടുംബം ഒരു ഡിക്ലറേഷന്‍ നടത്തി. ഞാന്‍ ഇവിടെ എങ്ങനെ ഫേമസ് ആണോ അതുപോലെ എന്റെ സഹോദരന് അവിടെ ഫേമസാണ്. സ്വത്ത് കണക്ക് വന്നപ്പോള്‍ എനിക്ക് 250 കോടിയെന്ന വാർത്ത നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. അത് ഒരു ശാപമാണോ ഭാഗ്യമാണോ എന്ന് അറിയില്ല.
കങ്കുവ പടത്തിന്റെ സംവിധായകന് ചിരുത്തൈ ശിവ, അവരുടെ അനിയന് ബാല എന്നിവരുടെ സ്വത്ത് എന്ന തരത്തിലാണ് വാർത്തകളാണ് പുറത്ത് വന്നത്. അന്ന് മുതല്‍ ഇന്നുവരെ എനിക്ക് മനഃസമാധാനം. ആരുടേയും പേര് ഞാന്‍ എടുത്ത് പറയുന്നില്ല. തുറന്ന് പറയുകയാണെങ്കില്‍ ചെന്നൈയിലുള്ള എന്റെ ബന്ധുക്കളേയും എന്റെ അടുത്ത സുഹൃത്തുക്കളെ പോലും സംശയിക്കാം.
മൂന്ന് നാല് ആഴ്ചയായി ഞാന്‍ മിണ്ടാതിരിക്കുകയാണ്. പതിനാറ് വർഷത്തിന് ശേഷം കഴിഞ്ഞ ഒരു വർഷമായി ഞാനും വളരെ സമാധാനത്തോടെ ജീവിക്കുകയാണ്. ഭക്ഷണം, ഉറക്കം, ആരോഗ്യം എന്നിവയെല്ലാം വളരെ പ്രധാന്യത്തോടെ നോക്കുകയാണെന്നും മാധ്യമങ്ങള്‍ക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ ബാല കൂട്ടിച്ചേർക്കുന്നു.
അവർ എങ്ങനെ അകത്തേക്ക് കടന്നു എന്നുള്ളത് ഇപ്പോഴും ഒരു സംശയമാണ്. സഹായത്തിന് വേണ്ടിയായിരുന്നു വന്നതെങ്കില്‍ ബേബി ചേട്ടനെ കാണുമ്പോള്‍ കാര്യം പറയാമായിരുന്നു. അങ്ങനെയാണെങ്കില്‍ ബേബി ചേട്ടന് അപ്പോള്‍ തന്നെ എന്നെ വിളിച്ച് കാര്യം പറയുമായിരുന്നു.
എനിക്ക് ലിവർ മാറ്റി വെച്ചതാണെന്ന് കേരളത്തിലെ എല്ലാവർക്കും അറിയാം. അതിനെ തുടർന്നുണ്ടാകുന്ന അറ്റാക്ക് പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ വരാതിരിക്കാന്‍ ഞാന്‍ മെഡിസിന് കഴിക്കുകയാണ്. ആ മെഡിസിന് കഴിച്ച് കഴിഞ്ഞാല്‍ ഉറങ്ങണം. എന്നാല്‍ എനിക്ക് ഉറങ്ങാന്‍ കഴിയാത്ത രീതിയുള്ള ഫോണ്കോണുകളാണ് വരുന്നത്. പറഞ്ഞ് വരുന്നത് അവർ സഹായത്തിനാണ് വന്നതെങ്കില്‍ ഫോണ്‍ വിളിക്കണം, അല്ലെങ്കില്‍ കണ്ട ആളോട് പറയണം. അതും അല്ലെങ്കില്‍ ബെല്ല് അടിക്കണം. ഇവിടെ ആദ്യമായിട്ടാണ് ഇങ്ങനെ ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications