'ഇനി എഴുതിക്കൊടുക്കാൻ കയ്യിൽ ഒന്നുമില്ല, ആകെ വളയും മോതിരവും മാത്രം', ബാലയുടെ ഒളിയമ്പ് അമൃതക്ക് നേരെ?
നടൻ ബാലയും ഗായിക അമൃത സുരേഷുമായുളള വിവാഹവും വിവാഹമോചനവും അതിന് ശേഷം പരസ്പരമുളള ആരോപണ പ്രത്യാരോപണങ്ങളുമെല്ലാം സോഷ്യൽ മീഡിയ വലിയ രീതിയിൽ ആഘോഷമാക്കിയതാണ്. നിലവിൽ കേസ് കോടതിയുടെ പരിഗണനയിൽ ആയത് കൊണ്ട് തന്നെ ബാലയോ അമൃതയോ ഈ വിഷയങ്ങളെ കുറിച്ച് പരസ്യമായി പ്രതികരിക്കാറില്ല.
എന്നാൽ കഴിഞ്ഞ ദിവസം ബാല നടത്തിയ ചില പരാമർശങ്ങൾ അമൃതയ്ക്ക് നേരെയുളള ഒളിയമ്പാണോ എന്നാണ് സംശയം ഉയരുന്നത്. പുരുഷന്മാർ നേരിടുന്ന പ്രശ്നങ്ങൾ പ്രമേയമാക്കിയ ആഭ്യന്തര കുറ്റവാളി എന്ന സിനിമയെ കുറിച്ച് ബാല നടത്തിയ ചില പരാമർശങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ ജീവിതവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ സിനിമയിലുണ്ടെന്ന് ബാല പറയുന്നു.
ആസിഫ് അലി നായകനായ ആഭ്യന്തര കുറ്റവാളി എന്ന സിനിമ കാണാന്‍ എത്തിയതായിരുന്നു ബാലയും ഭാര്യ കോകിലയും. ബാലയുടെ വാക്കുകൾ: ''ഈ സിനിമയുടെ പ്രമേയം ഇഷ്ടപ്പെട്ടത് കൊണ്ടാണ് കാണാന്‍ വന്നത്. സിനിമയിലെ ഒരുപാട് കാര്യങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഉളളതാണ്. അതിലെ ഒരു ഭാഗമാണ് കാണിച്ചിരിക്കുന്നത്. ഈ സിനിമയില്‍ തനിക്ക് കണ്ണ് നിറഞ്ഞ ഒരു സീന്‍ ഉണ്ട്, അത് തന്റെ ജീവിതത്തില്‍ ഉണ്ടായതാണ്. അതേക്കുറിച്ച് പറഞ്ഞാല്‍ കേസാകും..

ഈ സിനിമയില്‍ ആസിഫ് അലിയുടെ കഥാപാത്രത്തോട് ചോദിക്കുന്നുണ്ട്, നിലവില്‍ എത്ര കേസുണ്ട് എന്ന്. താന്‍ എന്തെങ്കിലും പറഞ്ഞാല്‍ തന്റെ പേരില്‍ ഒരു കേസ് കൂടിയാവും. വക്കീലുമൊത്താണ് സിനിമ കാണാന്‍ വന്നത്. നമ്മുടെ ജീവിതത്തില്‍ നടന്ന ചില കാര്യങ്ങള്‍ സിനിമയില്‍ കാണുമ്പോള്‍ ഭയങ്കര ഫീല്‍ ആകും. കണ്ണ് നിറഞ്ഞുവെങ്കിലും നിയന്ത്രിച്ചുവെന്നും ബാല പറഞ്ഞു.
ആസിഫ് അലിയുടെ കഥാപാത്രം മകളെ കാണാനായി കോടതിയില്‍ പോകുന്ന രംഗമുണ്ട്. അതൊക്കെ റിയാലിറ്റിയാണ്. സ്ത്രീകളേയും കുട്ടികളേയും ഒക്കെ പീഡിപ്പിക്കുന്നത് കാണുമ്പോള്‍ എത്രയോ ആണുങ്ങള്‍ക്ക് ദേഷ്യം വരും. അത് പോലെയാണ് ആണുങ്ങളെ ഉപദ്രവിക്കുന്നത് കാണുമ്പോള്‍ സ്ത്രീകള്‍ക്കും ദേഷ്യം വരും. തൊട്ടടുത്ത സീറ്റില്‍ ഇരുന്ന ഒരു അമ്മൂമ്മ തന്റെ അടുത്ത് വന്ന് കയ്യില്‍ പിടിച്ച് പറഞ്ഞു, മോന്റെ കാര്യങ്ങള്‍ അറിയാം. തളര്‍ന്ന് പോകരുത് ജീവിതത്തില്‍ തിരിച്ച് വരണം എന്ന്.
ഒരു ആണിനെതിരെ കേസ് കൊടുക്കുമ്പോള്‍ അവന് സാമ്പത്തികമോ കുടുംബത്തിന്റെ പിന്തുണയോ ഇല്ലെങ്കില്‍ തകര്‍ന്ന് പോകും. അവന്റെ ജോലി, പ്രായം, സുഹൃത്തുക്കള്‍, ബന്ധങ്ങള്‍ എല്ലാം പോലും. സമൂഹത്തില്‍ വില്ലനായി മാറും. നാല് പേരുടെ മുഖത്ത് പോലും നോക്കാന്‍ പറ്റാത്ത അവസ്ഥയാകും. ഓപോസിറ്റ് സൈഡില്‍ മാസാമാസം നല്ല പൈസ കിട്ടും. നല്ല വക്കീല്‍ ഉണ്ടെങ്കില്‍ മാക്‌സിമം സ്വത്ത് എടുത്ത് കൊണ്ട് പോകാന്‍ പറ്റും. പെണ്ണ് വിചാരിച്ചാല്‍ ആണിനെ നശിപ്പിക്കാന്‍ പറ്റും.
ഇന്നത്തെ ജനറേഷനില്‍ പലര്‍ക്കും വിവാഹം കഴിക്കാന്‍ പേടിയാണ്. ഡിവോഴ്‌സ് ആകുമോ എന്നുളള ഭയമാണ്. നല്ല പെണ്ണിനെ തേടി കണ്ട് പിടിച്ച് കെട്ടണം. തനിക്ക് നല്ല പെണ്ണിനെ കിട്ടിയിട്ട് കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മനസ്സിലായത് ഈ പൊട്ടന്. നല്ല പെണ്ണിനെ കിട്ടുമ്പോള്‍ ജീവന്‍ മാത്രമല്ല, സ്വത്ത് കൂടി എഴുതി കൊടുക്കാം. സ്ത്രീക്കും പുരുഷനും തുല്യമായ അവകാശം വേണം. ഏത് നിയമമോ ദൈവമോ മതമോ ആയാലും അച്ഛനെയും മക്കളേയും പിരിക്കാന്‍ പാടില്ല. അതിനുളള അവകാശം ആര്‍ക്കും ഇല്ല. ഒരു അച്ഛന്‍ മാത്രമല്ല തകര്‍ന്ന് പോകുന്നത്, ഒരു കുടുംബവും ആ വംശവും തന്നെ തകര്‍ന്ന് പോകും, ബാല പറയുന്നു.
നിയമത്തില്‍ സത്രീക്കും പുരുഷനും തുല്യാവകാശം ഇല്ല. ആണിന് തുല്യാവകാശം ഇല്ല. പെണ്ണിനാണ് അവകാശം കൂടുതല്‍. നിലവില്‍ നടക്കുന്ന കാര്യമാണ് ഈ സിനിമയില്‍ പറയുന്നത്. ഇത്തരമൊരു സ്‌ക്രിപ്റ്റ് എടുത്ത് അഭിനയിക്കാന്‍ ധൈര്യം വേണം. സെക്കന്‍ഡ് പാര്‍ട്ട് ഉണ്ടെങ്കില്‍ താന്‍ അഭിനയിക്കാം. സ്വത്ത് എഴുതി വാങ്ങിയതിനെ കുറിച്ച് ചോദിച്ചാല്‍, ഇനി അങ്ങോട്ട് കൊടുക്കാന്‍ തന്റെ കയ്യില്‍ ഒന്നും ഇല്ല. ഒരു വളയും കുറച്ച് മോതിരങ്ങളുമേ ഉളളൂ, ബാല പറഞ്ഞു.












Click it and Unblock the Notifications