റംസാന്‍ ഇല്ല, ദില്‍ഷ അനൂപ് മേനോനെ കല്യാണം കഴിക്കും എന്നായിരുന്നു ആ വാർത്ത: ദില്‍ഷ പറയുന്നു
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ ചരിത്രത്തിലെ ആദ്യ വനിതാ ടൈറ്റില്‍ വിന്നറാണ് ദില്‍ഷ പ്രസന്നന്‍. ബിഗ് ബോസ് വിജയത്തിന് പിന്നാലെ ഡാന്‍സ് വേദികളിലും സജീവമാണ് ദില്‍ഷ. ഇപ്പോഴിതാ താരം അഭിനയിച്ച ആദ്യം ചിത്രം 'ഒ സിന്‍ഡ്രല' പുറത്ത് വരാന്‍ പോകുകയാണ്. അനൂപ് മേനോൻ സ്റ്റോറീസ് അവതരിപ്പിക്കുന്ന ചിത്രത്തിൽ അനൂപ് മേനോനൊപ്പും അജു വർഗീസ്സും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
തന്റെ ആദ്യ സിനിമയായതുകൊണ്ട് തന്നെ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്നാണ് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് പോപ്പർ സ്റ്റോപ്പ് മലയാളം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദില്‍ഷ പറയുന്നത്. അനൂപേട്ടന്റെ കൂടെ അഭിനയിക്കുമ്പോള്‍ വലിയ ടെന്‍ഷനായിരുന്നു. നന്നായി പരിശ്രമിച്ചു, അനൂപേട്ടന്‍ നല്ല രീതിയില്‍ സഹായിച്ചുവെന്നും ദില്‍ഷ പറയുന്നു.

റംസാനും ഞാനുമായുള്ള സൗഹൃദത്തെ മാത്രമല്ല ഞാനും അനൂപേട്ടനുമായുള്ള ആദ്യ സോങ് പുറത്ത് ഇറങ്ങിയപ്പോഴും മോശമായ രീതിയിലുള്ള പ്രചരണമാണ് ഉണ്ടായത്. എന്റെയും അനൂപേട്ടന്റെ മുഖം കാണാത്ത ഒരു ചിത്രവും വെച്ച് ദില്‍ഷ കല്യാണം കഴിക്കാന്‍ പോകുന്ന ആള്‍ എന്ന് പറഞ്ഞായിരുന്നു ന്യൂസ് വന്നത്. ഞാനും റംസാനുമൊക്കെ ഇത് വലിയ തമാശ രീതിയിലാണ് എടുക്കുന്നത്.
ഓ സിന്‍ഡ്രലയിലേക്ക് വിളി വന്നപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. സിനിമ എന്ന് പറയുന്നത് എന്റെ വലിയ സ്വപ്നമാണ്. അതിലേക്കുള്ള ആദ്യ പടിയാണല്ലോ? ഞാന്‍ അഭിനയിച്ച ഒരു സിനിമ അടുത്ത മാസം ഇറങ്ങാന്‍ പോകുകയാണെന്ന് എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും അനൂപ് മേനോടൊപ്പം പങ്കെടുത്ത അഭിമുഖത്തില്‍ ദില്‍ഷ പ്രസന്നന്‍ പറയുന്നു.
അനൂപേട്ടന്റെ അടുത്ത് നിന്ന് ഒരുപാട് പഠിക്കാന്‍ സാധിച്ചു. ഞാന്‍ വിചാരിക്കുന്നത്, തലേദിവസം ഡയലോഗുകള്‍ കിട്ടും, അത് പഠിച്ചതിന് ശേഷം പോയി അഭിനയിച്ചാല്‍ മതിയെന്നാണ്. എന്നാല്‍ അവിടെ എത്തിയപ്പോള്‍ കഥ ആകെ മാറി. ക്യമറയ്ക്ക് മുന്നിലെത്തുമ്പോഴാണ് പലപ്പോഴും ഡയലോഗുകള്‍ തരിക. ഇവിടെ നീ ഒരു സിനിമ ചെയ്ത് കഴിഞ്ഞാല്‍ വേറെ എവിടെ പോയാലും സിമ്പിളായി ചെയ്യാന്‍ കഴിയുമെന്നാണ് അനൂപേട്ടന്റെ ക്രൂവിലുള്ളവർ പറഞ്ഞത്.
അതേസമയം, ലൈംലൈറ്റില്‍ നില്‍ക്കുമ്പോള്‍ നമ്മള്‍ എല്ലാം നേരിടേണ്ടി വരുമെന്നാണ് അനൂപ് മേനോന്‍ പറയുന്നത്. നെഗറ്റീവും പോസിറ്റീവും ഉണ്ടാകും. എന്നാല്‍ നെഗറ്റീവിനേക്കാള്‍ കൂടുതല്‍ പോസിറ്റീവ് കിട്ടുന്നതുകൊണ്ടാണ് നമ്മള്‍ ഇവിടെ നിന്ന് പോകുന്നത്. തലോടല്‍ മാത്രം കിട്ടണമെന്ന് ശഠിക്കാന്‍ പറ്റില്ല. കുറച്ച് തല്ലും കിട്ടുമെന്നും അനൂപ് മേനോന്‍ പറയുന്നു.
ഒരു സിനിമയെ നശിപ്പിക്കുന്ന തരത്തിലുള്ള റിവ്യൂ ചെയ്യാന്‍ പാടില്ല. ആർക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാം. സത്യസന്ധമായ രീതിയില്‍ റിവ്യൂ ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്. അത് അല്ലാതെ ഏതെങ്കിലും ഒരു വ്യക്തിയെയോ സിനിമയേയോ ലക്ഷ്യം വെച്ച് റിവ്യൂ ചെയ്യുന്ന ആളുകളുണ്ട്. എന്തൊക്കെ പറഞ്ഞാലും അവസാനം ഈ റിവ്യൂ എല്ലാം ബാധിക്കുന്നത് സിനിമയുടെ നിർമ്മാതാവിനെയാണെന്നും അനൂപ് മേനോന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications