'മുഖ്യമന്ത്രി നിങ്ങള് കുടുങ്ങും,കണക്കുകൾ പച്ചക്കള്ളം'..1 ലക്ഷം കൊടുക്കാൻ കാരണവും; വീഡിയോയുമായി അഖിൽ മാരാർ
ദുരിതാശ്വാസനിധിയിൽ നിന്നും കെഎസ്എഫ്ഇ ക്ക് ലാപ്ടോപ് വാങ്ങാന്‍ 81.43 കോടി രൂപ അനുവദിച്ചു എന്ന പ്രചരണത്തിനെതിരെ മുഖ്യമന്ത്രി ഇന്നലെ കണക്കുകൾ സഹിതം വിശദീകരണം നൽകിയിരുന്നു. തെറ്റായ പ്രചരണമാണ് നടക്കുന്നതെന്നും. കൊവിഡ് കാലത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനായി ലാപ്ടോപ് വാങ്ങാന്‍ കെ എസ് എഫ് ഇക്ക് നല്‍കിയ തുകയാണ് ഇതെന്നുമായിരുന്നു മുഖ്യമന്ത്രി വിശദീകരിച്ചത്.
കുടുംബശ്രീ പ്രവര്‍ത്തകരുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് ലാപ്ടോപ്പ് വാങ്ങാനുള്ള വിദ്യാശ്രീ പദ്ധതിയും വിദ്യകിരണം പദ്ധതിയും സംയോജിപ്പിച്ച് സര്‍ക്കാര്‍ 81.43 കോടി രൂപ കെ.എസ്.എഫ്ഇയ്ക്ക് നല്‍കി. ഇതുവഴി ആകെ നാല്‍പത്തിയേഴായിരത്തി അറുന്നൂറ്റി എഴുപത്തി മൂന്ന് ( 47,673 ) വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പുകള്‍ നല്‍കിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഇത് കള്ളകണക്കാണെന്ന് ആരോപിക്കുകയാണ് ബിഗ് ബോസ് താരം അഖിൽ മാരാർ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ വീഡിയോയിലാണ് പ്രതികരണം.

'മുഖ്യമന്ത്രി നിങ്ങള് കുടുങ്ങും, കുടുങ്ങുന്ന പണിയാണ് ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ കാണിച്ചിട്ടുള്ളതെന്ന് ജനത്തിനും പ്രതിപക്ഷത്തിനും മനസിലാകണം' എന്നാണ് വീഡിയോയിൽ അഖിൽ പറയുന്നത്. കെഎസ്എഫ്ഇയുടെ മാനേജിങ് ഡയറക്ടറുടെ പിഎയെ ഇതുമായി ബന്ധപ്പെട്ട് വിളിച്ച കോൾ റെക്കോഡും അഖിൽ പങ്കുവെച്ചു. 'വിദ്യാശ്രീ പദ്ധതിയിൽ സർക്കാർ സൗജന്യമായിട്ടാണോ ലാപ് ടോപ് കൊടുത്തത് എന്നാണ് അറിയേണ്ടത്. ചിട്ടിയല്ലേ കൊടുത്തത്. വെബ് സൈറ്റിൽ വിവരങ്ങൾ ലഭ്യമല്ല.മാസം തോറും 500 രൂപ അടക്കേണ്ടി വരുമോ, എന്താണ് പദ്ധതി. സർക്കാർ 81 കോടി തന്നുവെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ട്', എന്നാണ് അഖിൽ പറയുന്നത്.
എന്നാൽ ഈ തുക സർക്കാർ തന്നതല്ലെന്നും കെഎസ്എഫ്ഇയുടെ പണമാണെന്നുമാണ് കെഎസ്എഫ്ഇ ഉദ്യോഗസ്ഥൻ മറുപടി നൽകുന്നത്. തുടർന്നുള്ള അഖിലിന്റെ പ്രതികരണം ഇങ്ങനെ-'കൊവിഡ് കാലത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ലാപ് വാങ്ങാനായിട്ടാണ് പണം നൽകിയതെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. ഈ പദ്ധതി 2021 ലാണ് തുടങ്ങിയത്. അതായത് കൊവിഡിന്റെ പ്രശ്നങ്ങളൊക്കെ കഴിഞ്ഞ് . ഈ പണം കെഎസ്എഫ്ഇക്ക് ഇത് കൊടുക്കാൻ ശേഷിയില്ലെന്ന് സർക്കാർ എങ്ങനെയാണ് തീരുമാനിച്ചത്. കെഎസ്എഫ്ഇ ലോൺ കൊടുക്കുകയല്ലേ ചെയ്തത്, സൗജന്യമായല്ലല്ലോ ലാപ് കൊടുത്തത്. സഹായം എന്ന് അപ്പോൾ പറയുന്നത് എന്തടിസ്ഥാനത്തിലാണ്.
മുഖ്യമന്ത്രി പറഞ്ഞത് 46703 കുട്ടികൾക്ക് ലാപ്ടോപ് വാങ്ങാൻ വേണ്ടിയാണ് ദുരിതാശ്വാസ നിധിയിൽ നിന്ന് 81 കോടി രൂപ നൽകി എന്നാണ്. 47673 കുട്ടികൾക്ക് ഈ കോടി വീതിച്ച് നൽകിയിട്ടുണ്ടെങ്കിൽ ഒരു ലാപ്ടോപ്പിന് 17,080 രൂപ ചെലവാകും. ഇവിടെയാണ് മുഖ്യമന്ത്രിയെ കൂടെയുള്ളവർ ചതിച്ചത്.
ഈ തുക സൗജന്യമായി കൊടുത്തതല്ല, ലോൺ ആണ്. അപ്പോൾ സർക്കാർ പറയുന്ന 81.41 കോടി എവിടെ പോയി. ചുരുക്കം പറഞ്ഞാൽ മുഖ്യമന്ത്രി എല്ലാവരേയും വിഡ്ഢിയാക്കി. അങ്ങനെ ഓടിപ്പോകാമെന്ന് കരുതേണ്ട പിണറായി വിജയാ,കെഎസ്എഫ്ഇ കുട്ടികൾക്ക് ലോൺ കൊടുത്തു, ലോൺ കൊടുത്ത തുക പാവങ്ങൾ കെഎസ്എഫ്ഇയിലേക്ക് തിരിച്ചടിച്ചു, വാങ്ങിയ ലാപ്ടോപ് ഒക്കെ തന്നെ ഒരാഴ്ച കഴിഞ്ഞപ്പോൾ നശിച്ചുപോയി. കോക്കോണിക്സ് കമ്പനിയുടെ ലാപുകൾ ജനങ്ങളിലേക്ക് അടിച്ചേൽപ്പിച്ചുവെന്ന വാർത്തകൾ ഉൾപ്പെടെ വന്നിട്ടുണ്ട്.
81 കോടി രൂപ പാവങ്ങൾക്കപള്ള സഹായം ആയിരുന്നെങ്കിൽ എന്തിനാണ് തിരിച്ചടവ്? ഇനി പതിനേഴായിരത്തിന് പലിശ ഇല്ലെന്നാണൽ എന്തിനാണ് ഇങ്ങനെയൊക്കെ ഒരു ഔദാര്യം. മുഖ്യമന്ത്രി ഇന്നലെ പറഞ്ഞ വിവരങ്ങൾ വിവരക്കേടാണ്. എല്ലാ കണക്കും പുറത്തുവരണം. 1 ലക്ഷം ഞാൻ ദുരിതാശ്വാസനിധിയിലേക്ക് കൊടുത്തത് കൂടുതൽ ശക്തമായി സംസാരിക്കാനാണ്. ഈ പണമൊക്കെ എവിടെ പോയി എന്ന് എനിക്ക് അറിയണം',












Click it and Unblock the Notifications