1.5 ലക്ഷം ചിലവഴിച്ചു, കിട്ടിയത് ആറ് മീന്‍: അഞ്ച് ദിവസം നീണ്ട മഹായത്നം: രസകരമായ കഥയുമായി അഖില്‍
എല്‍ എല്‍ ബിക്ക് ചേർന്നതിന് ശേഷം പാതിവഴിയില്‍ പഠനം ഉപേക്ഷിച്ച വ്യക്തിയാണ് താനെന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവ് അഖില്‍ മാരാർ. എന്റെ ഏതെങ്കിലും പഠനം പൂർത്തീകരിക്കാത്തതില്‍ എനിക്ക് പിന്നീട് എപ്പോഴെങ്കിലും കുറ്റബോധം തോന്നിയിട്ടുണ്ടെങ്കില്‍ അത് എല്‍ എല്‍ ബിയുടെ കാര്യത്തില്‍ മാത്രമാണ്. എല്‍ എല്‍ ബി നമ്മുടെ കയ്യിലുണ്ടെങ്കില്‍ ഒരു ആവശ്യം വന്നാല്‍ വേറെ ആരുടേയും സഹായം ഇല്ലാതെ കയറി വാദിക്കാമല്ലോയെന്നും അഖില്‍ മാരാർ പറയുന്നു.
ജഡ്ജിയെ തെറി വിളിക്കാന്‍ അല്ലാലോ കോടതിയില്‍ കയറുന്നത്. വാക്കുകളില്‍ നമുക്ക് ഫയർ കൊടുക്കാന്‍ സാധിക്കും. വിഷയം അവതരിക്കുമ്പോള്‍ നമുക്ക് ഫയർ കൊടുക്കേണ്ട സ്ഥലത്ത് കൊടുക്കാം. സിനിമയില്‍ കാണുന്നത് പോലെയുള്ള വാദങ്ങളല്ല, മജിസ്ട്രേറ്റ് കോടതിയിലും ജില്ലാ കോടതിയിലുമൊക്കെ നടക്കുന്നത്. സിനിമയിലൊക്കെ കാണുന്നത് പോലുള്ള വാദ-പ്രതിവാദങ്ങള്‍ നടക്കണമെങ്കില്‍ ചുരുങ്ങിയത് ഹൈക്കോടതിയിലെങ്കിലും എത്തണെന്നും താരം വ്യക്തമാക്കുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഗ് ബോസ് കോടതിയുടെ പ്രതിക്കൂട്ടില്‍ ഏറ്റവും അധികം കയറി നിന്നിട്ടുള്ള ഒരു വ്യക്തി ഞാനായിരുന്നു. പലതും അടിസ്ഥാന രഹിതമായ ആരോപണങ്ങളായിരുന്നു. ആ ടാസ്ക് കംപ്ലീറ്റ്ലി ഞാന്‍ ടേക്കപ്പ് ചെയ്തു എന്നുള്ള കാര്യം എനിക്കും ഷിജു ചേട്ടനും മാത്രമാണ് മനസ്സിലായത്. ബാക്കിയെല്ലാവരും ആ ടാസ്കില്‍ മുങ്ങിപ്പോയി. അവരുടെയൊക്കെ ധാരണ എന്നെ എന്തോ വലിച്ചു കീറി ഒട്ടിച്ചു എന്നായിരുന്നു.
കോടതി ടാസ്കിലൂടെ എനിക്ക് പുറത്ത് വലിയ ഹൈപ്പ് ലഭിക്കുമെന്ന കാര്യം എനിക്ക് വലിയ ഉറപ്പായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ജനം കണ്ടതാണ്. അവരുടെ ആരോപണങ്ങള്‍ എന്തായിരുന്നു എന്നുള്ളതും ജനത്തിന് മനസ്സിലായിട്ടുള്ളതാണ്. വളരെ വ്യക്തമായി തന്നെ കാര്യങ്ങള്‍ സംസാരിക്കാന്‍ സാധിച്ചു. എന്നാല്‍ പലതും പുറത്ത് കാണിച്ചിട്ടില്ല. പുറത്ത് വന്നതിന് ശേഷം ആ ഒരു ഭാഗം മാത്രമാണ് കാണാന്‍ ശ്രമിച്ചത്. അപ്പോഴാണ് മനസ്സിലായത് പലതും പുറത്ത് വന്നിട്ടില്ലെന്ന് മനസ്സിലായതെന്നും അഖില്‍ പറയുന്നു.
ജീവിതത്തില്‍ ഒരുവിധപ്പെട്ട എല്ലാ ജോലികളും ചെയ്തിട്ടുള്ള വ്യക്തിയാണ് ഞാന്‍. നിർമ്മാണ മേഖലയില്‍ അറിവുണ്ട്. വസ്തു കച്ചവടുമായി ഒരുപാട് കാലം നടന്നതിനാല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയും അറിയാം. മീന്‍ കച്ചവടവും മാങ്ങാ കച്ചവടവും നടത്തിയിട്ടുണ്ട്. തേങ്ങ വില്‍പ്പന നടത്തിയിട്ടുണ്ട്. അതുപോലെ ജ്യൂസ് കട തുടങ്ങിയ മറ്റ് ജോലികളും ചെയ്തിട്ടുണ്ട്.

ഒരിക്കല്‍ ഒരുത്തന്റെ വീട്ടില്‍ ചെന്നപ്പോള്‍ വലിയൊരു രോഹുവിനെ തന്നെ. ഇത് എവിടുന്ന് കിട്ടിയതാണെന്ന് ചോദിച്ചപ്പോള്‍ നമ്മുടെ പാറകുളത്തില്‍ നിന്നാണെന്ന് അവന്‍ പറഞ്ഞു. ഇനിയും കുറേയുണ്ട്, ഒരു അയ്യായിരം മീന്‍ കുഞ്ഞുങ്ങളെ ഇട്ടതാണ്. അപ്പോള്‍ ഞാന്‍ കണക്ക് കൂട്ടിയത് 500 എണ്ണത്തിനെയെങ്കിലും കിട്ടുമെന്നായിരുന്നു.
അഞ്ച് അടി താഴ്ച മാത്രമുള്ള കുളമാണെന്ന് കൂടെ പറഞ്ഞതോടെ എനിക്ക് ആവേശവുമായി. അങ്ങനെ കുളം വറ്റിക്കാന്‍ തീരുമാനിച്ചു. ആദ്യം ഒരു മോട്ടോർ വെച്ച് വെള്ളം അടിക്കാന്‍ തുടങ്ങി. അങ്ങനെ മോട്ടോർ ഒന്നായി, രണ്ടായി, മൂന്നായി, നാലായി അഞ്ചായി. ദിവസം മൂന്നുമായി. അപ്പോഴേക്കും നാട്ടുകാർ ദിവസവും മൊത്തം ഇങ്ങ് വരും. ഒരു മനുഷ്യന്റെ വലിപ്പമുള്ള മീന്‍ ഉണ്ടെന്നായിരുന്നു നാട്ടുകാരില്‍ പലരും പറഞ്ഞത്. അവർ കണ്ടതാണ് പോലും.
അവസാനം ആറ് ദിവസം കഴിഞ്ഞപ്പോഴേക്കും 16.5 കിലോയുള്ള ഒരു മീനിനെ കിട്ടി. അവർ പറഞ്ഞ അത്രയൊന്നും ഇല്ല. കുറച്ച് മീനൊക്കെ കിട്ടി. ഞങ്ങള്‍ ചെറിയിലേക്ക് ഇറങ്ങിയതും കോണ്‍ക്രീറ്റില്‍ ഇറങ്ങിയ അവസ്ഥ. അരയ്ക്ക് മുകളില്‍ ചെളിയാണ്. മീന്‍ മുന്നില്‍ കൂടെ പോകുമ്പോഴും പിടിക്കാന്‍ പറ്റാത്ത അവസ്ഥ. ഒടുവില്‍ 1.5 ലക്ഷം രൂപ ചിലവാക്കിയിട്ട് 6 മീനിനെ കിട്ടി. ഒരെണ്ണത്തിന് 25000 രൂപയാണെന്ന് പറഞ്ഞാണ് വീട്ടിലേക്ക് മീന്‍ കൊണ്ടുപോയി കൊടുത്തതെന്നും അഖില്‍ മാരാർ പറയുന്നു.












Click it and Unblock the Notifications