Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഖിൽ മാരാർക്ക് പിന്തുണ കിട്ടിയത് അതോടെ, വിഷ്ണു പറഞ്ഞത് അംഗീകരിക്കാനാകില്ല'; ജുനൈസ്

കൊച്ചി: ബിഗ് ബോസ് എന്നത് ഒരു ഗെയിം ഷോ മാത്രമാണെന്നും
സ്വാഭാവികമായി വരുന്ന അഭിപ്രായ വ്യത്യാസങ്ങൾ മാത്രമായിരുന്നു മത്സരാർത്ഥികൾ തമ്മിൽ ഉണ്ടായിരുന്നതെന്നും ജുനൈസ്.ഷോ കഴിഞ്ഞപ്പോൾ എല്ലാ പ്രശ്നങ്ങളും അവസാനിച്ചു. അവിടെ ആർക്കും ഏതെങ്കിലും വ്യക്തിയോട് വലിയ പകയുള്ളതായി തോന്നിയിട്ടില്ല. ഇനി ആരുമായും യാതൊരു തരത്തിലുള്ള വിദ്വേഷമോ ശത്രുതയോ ഇല്ലെന്നും ജുനൈസ് പറഞ്ഞു. 'മൈൽ സ്റ്റോൺ മേക്കേഴ്സ്' യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജുനൈസ്. ജുനൈസിന്റെ വാക്കുകളിലേക്ക്

'ബിഗ് ബോസ് എന്നത് ഗെയിം ഷോ മാത്രമാണ്. അത് അവിടെ അവസാനിച്ചു. അവസാനം ഇറങ്ങുമ്പോൾ അഖിലേട്ടനെ കെട്ടിപിടിച്ച് വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണമെന്ന് ഞാൻ പറഞ്ഞിരുന്നു. അവിടെ പലരോടും പല പ്രശ്നങ്ങളും ഉണ്ടായിരുന്നു. എന്നാൽ അതൊക്കെ അവിടെ തീർന്നു. എനിക്ക് ആരോടും പകയില്ല, വിദ്വേഷമില്ല, ശത്രുതയില്ല.

akhilmarar-

ഞാനും അഖിലേട്ടനും ഭയങ്കര അടിയായിരുന്നു. പല വിഷയങ്ങളിലും ഏറ്റവും കൂടുതൽ എനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നത് അഖിൽ മാരാരുമായിട്ടാണ്. വിഷ്ണുവുമായിട്ടൊക്കെ തർക്കങ്ങൾ ഉണ്ടായിരുന്നു. അവൻ വലിയ രീതിയിൽ എന്നെ പ്രവോക്ക് ചെയ്യുമായിരുന്നു. എന്നാൽ എത്രയൊക്കെ കളിയാക്കിയാലും അവൻ നമ്മൾ വിഷമിച്ചിരിക്കുമ്പോൾ നമ്മളെ വന്ന് സമാധാനിപ്പിക്കും.

സ്വാഭാവികമായി വരുന്ന അഭിപ്രായ വ്യത്യാസങ്ങൾ മാത്രമായിരുന്നു മത്സരാർത്ഥികൾ തമ്മിൽ ഉണ്ടായിരുന്നത്. അതിനപ്പുറത്ത് ആർക്കും വലിയ പകയൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ഞാൻ പറഞ്ഞ ചില കാര്യങ്ങൾക്കൊക്കെ വലിയ രീതിയിലുള്ള സൈബർ ബുള്ളിയിംഗ് ആണ് നേരിടേണ്ടി വന്നത്. എന്നാൽ അതിലൊന്നും എനിക്ക് വിഷമമില്ല. കാരണം ഇതൊരു ഗെയിം ഷോയാണ്, ഒരാൾ കപ്പ് കൊണ്ടുപോയി,ഗെയിം അവസാനിച്ചു.

അഖിൽ മാരാരിന്റെ ഏറ്റവും നല്ല പ്ലസ് എന്നത് നന്നായി സംസാരിക്കാൻ അറിയാം എന്നതാണ്. പുള്ളി മികച്ചൊരു ഗെയിമറായിരുന്നു. പല ഗെയിമുകളും പുള്ളി മുൻകൂട്ടി പ്രവചിച്ചിട്ടുണ്ട്, അതുപോലെ തന്നെ നടന്നിട്ടുമുണ്ട്. അഖിൽ മാരാർ അർഹതയുള്ളതുകൊണ്ട് തന്നെയാണ് വിജയിച്ചത്.

ഞാനും മാരാരും ഒരിക്കലും യോജിച്ച് പോകുമായിരുന്നില്ല. കാരണം തീർത്തും വ്യത്യസ്തമായ ചിന്താഗതിയുള്ള ആളുകളാണ്. ഉറപ്പായും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും.നമ്മുക്ക് നമ്മുടേതായ സ്റ്റാന്റ് എപ്പോഴും വേണമെന്നാണ് എനിക്ക് തോന്നുന്നത്.

റിനോഷ് എന്ന മത്സരാർത്ഥി ഫേക്ക് ആണെന്നായിരുന്നു പലരും പറഞ്ഞത്. എന്നാൽ റിനോഷിന്റെ രീതിയായിരുന്നു അത്. വന്ന അന്ന് തൊട്ട് അങ്ങനെ തന്നെയായിരുന്നു പുള്ളി. അദ്ദേഹം കണ്ടന്റ് ക്രിയേറ്റ് ചെയ്യാൻ വേണ്ടി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നില്ല. റിനോഷ് നല്ലൊരു മനുഷ്യനായിരുന്നു. പല കാര്യത്തിലും റിനോഷ് ഇടപെട്ടില്ലെന്ന് വിമർശനം ഉണ്ട്. എന്നാൽ ഇടപെടണമെന്ന് തോന്നുന്നിടത്ത് റിനോഷ് കൃത്യമായി ഇടപെട്ടിട്ടുണ്ട്. വിഷ്ണു-റിനോഷ് വിഷയത്തിൽ വിഷ്ണു പറഞ്ഞത് വളരെ തെറ്റായിട്ടുള്ളൊരു കാര്യമായിരുന്നു. അതൊട്ടും അംഗീകരിക്കാൻ പറ്റുമായിരുന്നില്ല.

സാഗറിനെ സംബന്ധിച്ച് വളരെ പെട്ടെന്ന് ഞാൻ അടുത്തു. ഞങ്ങൾക്ക് പെട്ടെന്ന് തന്നെ പരസ്പരം കണക്ടായിരുന്നു. മാരാരുമായി ആദ്യ വിഷയം ഉണ്ടാകുന്നതൊക്കെ ഞങ്ങളുമായി ബന്ധപ്പെട്ടാണ്. ഞങ്ങളെ തെറി വിളിച്ചു. അവിടം തൊട്ടാണ് മാരാരിന് പിന്തുണ കിട്ടിയതെന്നാണ് അറിഞ്ഞത്'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+