'ലാലേട്ടനൊക്കെ ഇടപെട്ടു, മാരാരെ എന്ത് ചെയ്യണമെന്ന് എന്നോട് ചോദിച്ചു'; 'സുഖിപ്പിക്കല്‍' വിവാദത്തില്‍ ശോഭ
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ പ്രേക്ഷകര്‍ ഏറെ ആഘോഷിച്ച ഒന്നായിരുന്നു അഖില്‍ മാരാര്‍-ശോഭ വിശ്വനാഥ് പോര്. ടോം ആന്റ് ജെറി എന്നായിരുന്നു ബിഗ് ബോസ് ഹൗസിനുള്ളിലെ ഇരുവരുടേയും പോരിനെ പ്രേക്ഷകര്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ പലപ്പോഴും ഇത് അതിര് കടന്ന് പോകുകയും ചെയ്തിട്ടുണ്ട്. അഖിലിന് തന്റെ പരാമര്‍ശത്തിന്റെ പേരില്‍ മാപ്പ് പറയേണ്ടിയും വന്നിട്ടുണ്ട്.
ഇപ്പോഴിതാ ഈ സാഹചര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ശോഭ. ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ശോഭയുടെ പ്രതികരണം. ഈ സംഭവം വലിയ ഗൗരവത്തോടെയാണ് ബിഗ് ബോസും മോഹന്‍ലാലും കണ്ടത് എന്ന് ശോഭ പറയുന്നു. അതിനാലാണ് അഖില്‍ മാപ്പ് പറയട്ടെ എന്ന നിലപാടെടുത്തത് എന്നും ശോഭ വ്യക്തമാക്കി. ശോഭയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'മാരാരുമായുള്ള ഫൈറ്റ് നിങ്ങള്‍ എന്‍ജോയ് ചെയ്തെങ്കിലും അവിടെ അത് അങ്ങനെയായിരുന്നില്ല. അതിനകത്ത് വെച്ച് അടിയുണ്ടാക്കുക എന്ന് പറഞ്ഞാല്‍ അടി തന്നെയാണ്. ഞാന്‍ വിചാരിച്ചത് ബിഗ് ബോസ് എന്ന് പറഞ്ഞാല്‍ ടാസ്‌കില്‍ 100 ശതമാനവും കൊടുക്കുക എന്നുള്ളതാണ്. ശരിക്കുള്ള ബിഗ് ബോസ് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ അതിനുള്ളിലേക്ക് കയറുമ്പോള്‍ തൊട്ട് ഗെയിം ഓണ്‍ ആണ്.
അത് ഞാന്‍ കുറച്ച് വൈകിയാണ് മനസിലാക്കിയത്. എനിക്ക് കിട്ടിയ സ്‌ക്രീന്‍ സ്പേസ് മറ്റേ ആള്‍ക്കും കിട്ടിയിട്ടുണ്ട്. ഒരാളില്ലെങ്കില്‍ മറ്റേ ആളില്ല. ടോം ഇല്ലെങ്കില്‍ ജെറിയില്ല, ജെറിയില്ലെങ്കില്‍ ടോം ഇല്ല. അത് തന്നെയാണ് അവിടെ സംഭവിച്ചത്. അതിന്റെ ക്രെഡിറ്റ് രണ്ടാള്‍ക്കുമുള്ളതാണ് എന്നാണ് ഞാന്‍ പറയുന്നത്. കണ്‍ഫെഷന്‍ റൂമിലേക്ക് ഞാനും മാരാരും പോയത് സീരിയസായ പ്രശ്നത്തിന്റെ പേരില്‍ തന്നെയായിരുന്നു.
എനിക്ക് തോന്നുന്നു ലാലേട്ടനൊക്കെ ഇടപെട്ടിട്ട് അഖില്‍ അതില്‍ മാപ്പ് പറയുകയായിരുന്നു. എന്നോട് ചോദിച്ചു എന്താണ് ചെയ്യേണ്ടത് എന്ന്. സംഭവം അത്രയും സീരിയസായിട്ടാണ് ഓഡിയന്‍സിലേക്ക് പോയിരിക്കുന്നത്. എന്താണ് വേണ്ടത് എന്ന് എന്നോടാണ് ചോദിച്ചത് ലാലേട്ടന്‍. അപ്പോള്‍ ഞാന്‍ തെറ്റ് ചെയ്യാത്തവരായി ആരുമില്ല, അത് മാപ്പ് പറയാന്‍ റെഡിയാണെങ്കില്‍ കുഴപ്പമില്ല.
കാരണം എനിക്ക് മാത്രമല്ല, എന്നെപ്പോലെയുള്ള ഒരുപാട് സ്ത്രീകള്‍ക്ക് അത് വേദനയുണ്ടാക്കിയിട്ടുണ്ട്. അതായത് ബിസിനസ് സംരംഭകര്‍ സുഖിപ്പിച്ചാണ് ബിസിനസ് നടത്തുന്നത് എന്ന് പറഞ്ഞതിനോട് ഒട്ടും നമുക്ക് യോജിക്കാന്‍ പറ്റില്ല. അത് നമ്മള്‍ ഒരുപാട് സ്ട്രഗിള്‍ ചെയ്ത് 10 വര്‍ഷം കൊണ്ടുണ്ടാക്കിയെടുത്തതാണ്. ഒരുപാട് വെല്ലുവിളികളിലൂടെ നമ്മള്‍ പോയതാണ്, പലതവണ വീണിട്ട് ഉയര്‍ത്തെഴുന്നേറ്റതാണ്.
അതുകൊണ്ടാണ് ഞാന്‍ ബിഗ് ബോസില്‍ എത്തിയത് വരെ. അതൊക്കെ വേറൊരു രീതിയില്‍ കൊണ്ടുപോകുകയാണ്. ബിഗ് ബോസിനകത്ത് നടന്നൊരു കാര്യമാണെങ്കില്‍ കുഴപ്പമില്ല. പുറത്തുള്ള ബിസിനസ് സ്ഥാപനത്തിനെ അല്ലെങ്കില്‍ എന്റെ ആക്ടിവിറ്റിയെ ഹൗസിലേക്ക് കൊണ്ടുവരാന്‍ നോക്കി. പുറത്തും ബിസിനസ് സുഖിപ്പിച്ച് നടത്തി എന്നൊരു സ്റ്റേറ്റ്മെന്റായിരുന്നു. അത് തെറ്റാണ്.
അതിനാണ് റിയാക്ട് ചെയ്തത്. എല്ലാവര്‍ക്കും വേണ്ടി മാപ്പ് പറയാന്‍ തയ്യാറാണെങ്കില്‍ അത് സ്വീകരിക്കും എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ പോലും ചില കാര്യങ്ങള്‍ നമുക്ക് പെട്ടെന്നങ്ങോട്ട് മറക്കാന്‍ പറ്റില്ല. മാപ്പ് കൊടുത്താല്‍ പോലും അത് ഉള്ളില്‍ കിടക്കും. പിന്നീട് ലാലേട്ടന്‍ സംസാരിച്ചപ്പോഴും പറഞ്ഞു അത് വിടണം എന്ന്. ഒറിജിനലല്ല എന്നുണ്ടെങ്കില്‍ നമുക്ക് ചിരിച്ചോണ്ടിരിക്കാനും കെട്ടിപിടിക്കാനുമൊക്കെ പറ്റും.
എനിക്ക് ഉള്ളില്‍ ഉണ്ടെങ്കില്‍ അത് പറ്റില്ല. അതുകൊണ്ടാണ് ഞാന്‍ ഡിസ്റ്റന്‍സ് വെച്ചത്. അഖില്‍ മാരാര്‍ അവിടത്തെ മത്സരാര്‍ത്ഥികളില്‍ ഒരാളാണ്. എനിക്ക് 21 പേരും കടുത്ത എതിരാളികള്‍ തന്നെയായിരുന്നു. പക്ഷെ ഏറ്റവും കൂടുതല്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നത് അഖിലിനോടായിരുന്നു.'












Click it and Unblock the Notifications