ഭാവനയോട് ഒരു സാരി ചോദിച്ചിട്ടുണ്ട്, കിട്ടിയിട്ടിട്ടില്ല; പക്ഷെ ലാലേട്ടന്‍ ഞെട്ടിച്ചു: ശോഭ വിശ്വനാഥ്
തികഞ്ഞ ആത്മവിശ്വാസത്തോടെ ബിഗ് ബോസിലേക്ക് പോയ ഒരു മത്സരാർത്ഥിയാണ് താനെന്ന് ശോഭ വിശ്വനാഥ്. എന്തിന് നമ്മള്‍ ഇറങ്ങിപ്പുറപ്പെടുമ്പോഴും നമുക്ക് വേണ്ടത് ആത്മവിശ്വാസമാണ്. ഒരു കാര്യത്തേയും ആത്മവിശ്വാസമില്ലാതെ സംശയത്തോടെ സമീപിക്കുന്നത്. പ്രത്യേകിച്ച് എന്റെ ജീവിതത്തില്‍ വലിയ ലക്ഷ്യങ്ങളും ആഗ്രഹങ്ങളുമൊക്കെയുള്ള വ്യക്തിയാണ് ഞാന്‍. അതില്‍ പലതും നേടാന്‍ സാധിച്ചത് എനിക്ക് സാധിക്കും എന്നുള്ള തന്റെ വിശ്വാസം കൊണ്ടായിരിക്കുമെന്നും ശോഭ വിശ്വനാഥ് പറയുന്നു.
ബിഗ് ബോസും അതുപോലെ തന്നെയാണ്. വിജയിക്കുമോ ഇല്ലയോ എന്നുള്ള സംശയം ആദ്യമേ തന്നെ ഉണ്ടെങ്കില്‍ നമ്മള്‍ അങ്ങോട്ട് പോവേണ്ട കാര്യമില്ല. പോവുകയാണെങ്കില്‍ വിജയിച്ച് തിരിച്ച് വരണം. അതുകൊണ്ടാണ് നൂറാം ദിവസം ഉടുക്കാനുള്ള സാരിയടക്കം എടുത്ത് ഞാന്‍ പോയത്. എന്റെ വിവാഹ സാരിയായിരുന്നു അതെന്നും ശോഭ പറയുന്നു. ഇന്ത്യാഗ്ലിറ്റ്സ് ആള്‍ട്ടെന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ബിഗ് ബോസില്‍ ഞാന്‍ ഉടുത്ത സാരികളില്‍ 80 ശതമാനവും വീവേഴ്സ് വില്ലേജിന്റെ തന്നെ കൈത്തറി സാരികളായിരുന്നു. ബാക്കിയുള്ള 20 ശതമാനം എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടവരുടെ സാരികളാണ് ഞാന്‍ ഉടുത്തത്. ഫൈനലില്‍ എനിക്ക് വേണമെങ്കില്‍ കൂടുതല്‍ പ്രമോട്ട് ചെയ്യാന്‍ പറ്റുന്ന ഏതെങ്കിലും സാരി തിരഞ്ഞെടുക്കാമായിരുന്നു. എന്നാല്‍ കാണുമ്പോള്‍ എനിക്ക് വീണ്ടും ഉടുക്കാന്‍ തോന്നാത്ത ഒരേയൊരു സാരിയായ വിവാഹ സാരിയാണ് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്.
ആ സാരി കാണുമ്പോള്‍ ഇനി അത് ഒരു സക്സസ് സ്റ്റോറിയുടെ ഭാഗമാണ്. 15 ദിവസത്തെ ബാഗുമായി വരണമെന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ 100 ദിവസത്തേത് തന്നെ എടുത്ത് പോയത്. പലരും പലപ്പോഴും പറയും ആണ്‍കുട്ടികളുടേത് പോലെ പെണ്‍കുട്ടികള്‍ക്ക് ചെയ്യാനാവില്ല എന്നൊക്കെ. പക്ഷെ ആരും ആരുടേയും പുറകിലും മുന്നിലുമല്ല. അർഹതയുള്ളവർക്ക് എല്ലായിടത്തും എത്തിപ്പെടാന്‍ സാധിക്കുമെന്നും ശോഭ പറയുന്നു.
100 ദിവസവും ഞാന്‍ ഉടുത്ത സ്റ്റോറിക്ക് ഓരോ കഥ പറയാനുണ്ടായിരുന്നു. ചില സ്പെഷ്യല്‍ സാരികള്‍ ഉടുത്തപ്പോള്‍ അവർ എന്റെ ജീവിതത്തില്‍ എന്താണ് എന്നൊക്കെ ഞാന്‍ പറഞ്ഞിരുന്നു. ഭാവനയുടെയൊക്കെ സാരി ഞാന്‍ ചോദിച്ചിരുന്നു, പക്ഷെ കിട്ടിയിട്ടില്ല. ഞാന്‍ പോയതിന് ശേഷവും ഇത്തരത്തില്‍ ചോദിച്ച ഒരുപാട് സാരികള്‍ വന്നിരുന്നു. എന്റെ സ്ഥാപനത്തില്‍ വർക്ക് ചെയ്യുന്ന സ്റ്റാഫിന്റെ വരെ സാരി ഞാന്‍ ഉടുത്തിട്ടുണ്ട്.

നല്ല പ്രായമായിട്ടുള്ളവർ പോലും അവിടെ വർക്ക് ചെയ്യുന്നുണ്ട്. ആ ഒരു പ്രായത്തില്‍ പോലും സ്വതന്ത്രമായി ജീവിക്കുന്ന വനിതകളാണ് അവർ. മക്കളെയൊക്കെ കെട്ടിച്ചു വിട്ടു. അപ്പോഴും സ്വന്തമായി ജീവിക്കും എന്ന് പറഞ്ഞ് വർക്ക് ചെയ്യുന്നവരാണ് അവർ. അതുപോലെയാണ് രാജിയെന്ന വ്യക്തി. അവരൊക്കെ നമ്മുടെ ജീവിതത്തില്‍ ഒരുപാട് ഇന്‍സ്പിരേഷനാണ്. അതുകൊണ്ടാണ് അവരുടെയൊക്കെ സാരികള്‍ ഞാന് ഉടുക്കുന്നതെന്നും ശോഭ പറയുന്നു.
ലാലേട്ടന്‍ ഞാന്‍ പറഞ്ഞത് ഓർത്തുവെച്ച് ഒരു രൂപ തന്നുവെന്നതിലെ സന്തോഷം പറഞ്ഞ് അറിയിക്കാന്‍ കഴിയാത്തതാണ്. എന്റെ മനസ്സിലെ ബിഗ് ബോസ് വിന്നർ ഞാനാണ്. ഓരോരുത്തരും അങ്ങനെയാവും കരുതുന്നത്. ഞാന്‍ എന്തിനാണോ വന്നത് അത് സംബന്ധിച്ച്. ഞാന്‍ പറഞ്ഞ ഒരുപാട് ആഗ്രഹങ്ങളിലെ ഒന്ന് എന്റെ ആ ലക്ഷ്യത്തിലേക്ക് ആ തുടക്കം ലാലേട്ടനില്‍ നിന്നായിരിക്കണമെന്നായിരുന്നു. അത് നടന്നു, അമ്മയും അച്ഛനുമൊക്കെ വന്നു. ഇതുകൊണ്ടൊക്കെയാണ് ഞാന്‍ വിജയിയാണെന്ന് പറയുന്നതെന്നും ശോഭ വിശ്വനാഥ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications