Get Updates
Get notified of breaking news, exclusive insights, and must-see stories!

'വേണമെങ്കിൽ എനിക്ക് മൂടിവെയ്ക്കാം ,പക്ഷെ..എനിക്ക് വളച്ച് കെട്ടി പറയാൻ അറിയില്ല'; തുറന്ന് പറഞ്ഞ് അൻസിബ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ലെ ഏറ്റവും ശക്തയായ മത്സരാർത്ഥിയായിരുന്നു നടി അൻസിബ. ഈ സീസണിൽ വിജയിയാകാൻ പോലും സാധ്യത കൽപ്പിച്ചൊരു താരം കൂടിയായിരുന്ന അവർ. എന്നാൽ അപ്രതീക്ഷിതമായി താരം പുറത്തായി. ഹൗസിൽ ഓരോരുത്തരെ കുറിച്ചും കൃത്യമായ നിലപാടുകൾ ആയിരുന്നു താരം പങ്കുവെച്ചിരുന്നത്. മാത്രമല്ല അനാവശ്യ ബഹളങ്ങളൊന്നുമില്ലാതെ ഗെയിം കളിച്ചൊരു താരം കൂടിയായിരുന്നു അവർ.

ഇപ്പോഴിതാ പുറത്തായതിന് പിന്നാലെ ഹൗസിലെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് താരം. ബിഹൈൻ വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

ansiba2-1

'എനിക്ക് തോന്നിയ കാര്യങ്ങളാണ് ഞാൻ പറയുന്നത്. അതൊക്കെ പോയിന്റാണെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. അവിടെ കാണുന്ന കാര്യങ്ങൾ ഞാൻ ഋഷിയോട് പറയും. ആര് ചോദിച്ചാലും പറയും. ഹൗസിനുള്ളിലുള്ളവർ വന്ന് ചോദിക്കാറുണ്ട് ഇവരെ പറ്റി എന്താണ് അഭിപ്രായമെന്ന്. വേണമെങ്കിൽ എനിക്ക് മൂടിവെയ്ക്കാം ,പക്ഷെ അതൊക്കെ ഞാൻ പറയാറുണ്ട്. ഒരു കാര്യം എനിക്ക് വളച്ച് കെട്ടി പറയാൻ അറിയില്ല', താരം പറഞ്ഞു.

സാബു ചേട്ടൻ ഹോട്ടൽ ടാസ്കിനെ വിമർശിച്ചത് ഡബിൾ സ്റ്റാന്റായിട്ടാണ് എനിക്ക് തോന്നിയത്. ആദ്യം അദ്ദേഹം പറഞ്ഞത് മിലിറ്ററി ഭരണം ആയിരുന്നുവെന്നാണ്. പിന്നീട് പറഞ്ഞത് അമ്മിണി ലോഡ്ജ് പോലെയായിരുന്നുവെന്നാണ്. അതെങ്ങനെയാണ് രണ്ടും കൂടെ പറയാൻ സാധിക്കുക. ശരിക്കുമുള്ള വൈഫ് സ്റ്റാർ ഹോട്ടൽ പോലെയാണ് ഞങ്ങൾ അവിടെ സ്ട്രിക്ട് ആയി നിന്നത്.

എന്റെടുത്ത് മോശമായി പെരുമാറിയാലേ ഞാൻ മോശമായി പ്രതികരിക്കൂ. ‍ഞാൻ ആരോടും അവിടെ വഴക്കുണ്ടാക്കിയിട്ടില്ല. ഞാൻ വഴക്ക് ഉണ്ടാക്കിയില്ല എന്ന പരാതിയാണ് കേട്ടത്. ഞാൻ പുറത്തിറങ്ങിയപ്പോൾ കേട്ടത് അവിടെ കുക്കറി ഷോ അല്ല നടന്നത് എന്ന തരത്തിലുള്ള വിമർശനമാണ്. 20 പേർക്കൊക്കെ ഭക്ഷണം ഉണ്ടാക്കുന്നത് ജീവിതത്തിൽ ആദ്യമായിട്ടാണ്. ആ ഭക്ഷണം കഴിച്ചിട്ടായിരിക്കുമല്ലോ എല്ലാവർക്കും അവിടെ ടാസ്ക് കളിക്കാനുള്ള ആരോഗ്യമൊക്കെ കിട്ടിയത്. അതിൽ എനിക്ക് അഭിമാനമേ ഉള്ളൂ. അന്നം കൊടുക്കുന്നതിനെ കളിയാക്കുന്ന ആളുകൾക്ക് ഒരു നേരം ഭക്ഷണം കിട്ടാതിരിക്കണം. അപ്പോൾ അറിയാൻ പറ്റും ഭക്ഷണത്തിന്റെ വില.

എന്നെ സംബന്ധിച്ച് അവിടെയുള്ള എല്ലാ മത്സരാർത്ഥികളെ കുറിച്ചും എനിക്ക് കൃത്യമായ ധാരണയുണ്ട്. നോറയുടെ വീട്ടുകാരുമായി ബന്ധപ്പെട്ട വിഷയത്തിൽ ഞാൻ സംസാരിച്ചതിന് കാരണമുണ്ട്. എല്ലാവരുടേയും വീട്ടിൽ പ്രശ്നങ്ങൾ ഉണ്ട്. ടോക്സിക് പാരന്റിങ് ഇല്ലെന്ന് ഞാൻ പറയുന്നില്ല. അതുപോലെ തന്നെ ടോക്സിക് ആയി തിരിച്ച് പെരുമാറുന്ന കുട്ടികളും ഉണ്ട്. നോറയെ സംബന്ധിച്ച് നോറയുടെ ഭാഗം പറയാനൊരു വേദിയുണ്ട്. മറിച്ച് അവരുടെ മാതാപിതാക്കളെ സംബന്ധിച്ച് അവരുടെ ഭാഗം പറയാൻ ഒരു വേദിയില്ല. നോറ മാതാപിതാക്കളെ കുറിച്ച് തുടരെ പറഞ്ഞോണ്ടിരിക്കുമ്പോൾ അത് അവരെ ബാധിക്കില്ലേയെന്നാണ് ഞാൻ ഓർത്തത്. ഞാൻ ആ വിഷയം സംസാരിച്ചതോടെ അത് അവിടെ അവസാനിച്ചല്ലോ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+