ജിന്റോയുടെ അമേരിക്കൻ പ്രണയം; ബിഗ് ബോസിൽ വെച്ച് സർപ്രൈസ് പൊട്ടിച്ച് അമ്മ..കൈയ്യടിച്ച് ആഘോഷിച്ച് മത്സരാർത്ഥികൾ
കൊച്ചി: ബിഗ് ബോസിൽ ഫാമിലി ടാസ്കിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ജിന്റോയുടെ കുടുംബം എത്തിയിരുന്നു. ജിന്റോയുടെ മാതാപിതാക്കളായിരുന്നു ഹൗസിലെത്തിയത്. വീട്ടുകാർ വരുമ്പോൾ കരയില്ലെന്ന് പറഞ്ഞ ജിന്റോ പക്ഷേ ഏറെ വൈകാരികമായിട്ടായിരുന്നു പ്രതികരിച്ചത്. അമ്മയ്ക്ക് മുൻപിൽ മസിൽമാനായ ജിന്റോ ശരിക്കും കുഞ്ഞായി മാറുന്നതായിരുന്നു പിന്നീടുള്ള രംഗങ്ങൾ. തുടർന്ന് മാതാപിതാക്കളുമായി ജിന്റോ ഏറെ നേരം ഹൗസിൽ സംസാരിച്ചിരുന്നു. ഗെയിമിൽ ജിന്റോയ്ക്ക് ആത്മവിശ്വാസം നൽകുന്ന വാക്കുകളായിരുന്നു അമ്മ പങ്കുവെച്ചത്.
'എല്ലാവർക്കും ജയിക്കണമെന്ന ആഗ്രഹമല്ലേ ഉണ്ടാകുകയുള്ളൂ. പരസ്പരം ആരോടും ഇഷ്ടക്കുറവ് തോന്നേണ്ട കാര്യമില്ല. കളിയുടെ ഭാഗമായിട്ട് മാത്രം അതിനെ കണക്കാക്കിയാൽ മതി. എല്ലാവരും വിജയിക്കണമെന്ന ലക്ഷ്യത്തോട് കൂടിയാണല്ലോ വരുന്നത്. ജയിക്കേണ്ട കളി അവനവൻ തന്നെ നോക്കണം. ഇപ്പോൾ നീ തനിച്ചാണ് കളിക്കുന്ന്. എല്ലാത്തിനേയും ഗെയിമിന്റെ ഗെയിമിന്റെ ഭാഗമായി കണ്ടാമതി. എനിക്ക് എന്റെ മോനെ അറിയാം', എന്നാണ് ജിന്റോയാടായി അമ്മ പറഞ്ഞ്.

പിന്നീട് ലിവിങ് ഏരിയയിൽ വെച്ച് മറ്റ് മത്സരാർത്ഥികളോടായി ജിൻറോയെ കുറിച്ച് മാതാപിതാക്കൾ സംസാരിച്ചു. 'ചെറുപ്പം തൊട്ടേ അധ്വാനിച്ച് ജീവിക്കുന്നൊരു മകനാണ്. സ്കൂളിൽ പഠിക്കുന്ന കാലത്തായാലും ഓരോ കച്ചവടമൊക്കെ ചെയ്ത് പൈസയുണ്ടാക്കിയിട്ടുണ്ട്. ഞാനും അവനും കൂടി ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. മാർബിളിന്‍റെ പണി ചെയ്തിരുന്നു. ഒൻപത് സംസ്ഥാനങ്ങളിൽ മൊത്തം പണിപിടിച്ച് ജോലി ചെയ്ത കാലമുണ്ടായിരുന്നു. നമ്മുടെ ജങ്ഷനിൽ ഒരു ആൽ ഉണ്ട്. അവിടെ നാട്ടുകാരൊക്കെ കൂടി ജിന്റോയുടെ ഫോട്ടോ വെച്ചിട്ടുണ്ട്, ജിന്റോ കപ്പടിക്കുമെന്നാണ് എല്ലാവരും പറയുന്നത്', പിതാവ് പറഞ്ഞു. ഇതിനിടയിലാണ് മത്സരാർത്ഥികൾ ജിന്റോയുടെ പ്രണയത്തെ കുറിച്ച് ചോദിച്ചത്.
അമേരിക്കൻ പ്രണയത്തെ കുറിച്ച് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. പലപ്പോഴും സംസാരിച്ചിട്ടുണ്ട്. അത് വിവാഹത്തിൽ എത്തണമെന്ന് ആഗ്രഹമില്ലേ? ചേട്ടന്റെ വിവാഹത്തെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് സിജോയാണ് അമ്മയോട് ചോദിച്ചത്. അമ്മ നൽകിയ മറുപടി ഇങ്ങനെയായിരുന്നു- 'അവന്റെ വിവാഹം വേഗം നടക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ വേഗം വിവാഹം കഴിക്കണമെന്ന താത്പര്യം അവനില്ല. ആ കുട്ടിക്ക് ഇങ്ങോട്ടേക്ക് വരാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളത്.ഇങ്ങോട്ട് വന്നപ്പോൾ അന്വേഷണം പറയാൻ പറഞ്ഞിട്ടുണ്ട്', അമ്മ പറഞ്ഞു. അതേസമയം തനിക്ക് വിവാഹം കഴിക്കാൻ താത്പര്യം ഉണ്ടെന്നും എന്നാൽ അവൾക്ക് ഇങ്ങോട്ടും എനിക്ക് അങ്ങോട്ടും പോകാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും ജിന്റോ പറഞ്ഞു.
താൻ വിവാഹമോചിതനാണെന്ന് ജിന്റോ നേരത്തേ പറഞ്ഞിരുന്നു. 'മുൻ ഭാര്യ പോലീസിലാണ്.ഞങ്ങൾ തമ്മിൽ ചെറിയൊരു തെറ്റിധാരണ മാത്രമായിരുന്നു. അല്ലാതെ മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. 10 വർഷത്തോളം ഞങ്ങൾ ഒരുമിച്ചായിരുന്നു. അതിന് ശേഷമാണ് വേർപിരിഞ്ഞത്', എന്നായിരുന്നു ജിന്റോ പറഞ്ഞത്. ഇരുവരും തമ്മിൽ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും നിസാര പ്രശ്നത്തിന്റെ പേരിലാണ് ഇരുവരും പിരിയാൻ തീരുമാനിച്ചതെന്നും മാതാപിതാക്കളും പ്രതികരിച്ചിരുന്നു. 'ഇഷ്ടക്കുറവോ പ്രശ്നമോ ഉണ്ടായിരുന്നില്ല. ക്ഷമിച്ചും സഹിച്ചും പോകാൻ ഞങ്ങൾ ഉപദേശിച്ചിരുന്നു. എന്നാൽ അങ്ങനെ അഡ്ജസ്റ്റ് ചെയ്യാതെ മുന്നോട്ട് പോകേണ്ടെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു', എന്നായിരുന്നു മാതാപിതാക്കളുടെ വാക്കുകൾ.












Click it and Unblock the Notifications