Get Updates
Get notified of breaking news, exclusive insights, and must-see stories!

'അർജുൻ പിന്നിൽ നിന്നും കുത്തി'; അൻസിബയ്ക്ക് മറുപടിയുമായി താരം; 'ചെയ്യാൻ കാരണം'

ബിഗ് ബോസ് മലയാളം സീസൺ 6 ൽ നല്ല സൗഹൃദം പുലർത്തിയവരായിരുന്നു അർജുൻ ശ്യാമും അൻസിബയും. എന്നാൽ ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെ അർജുനെതിരെ അൻസിബ രംഗത്തെത്തി. സൗഹൃദം നടിച്ച് അർജുൻ തന്നെ പിന്നിൽ നിന്നും കുത്തിയെന്നായിരുന്നു അൻസിബ ആരോപിച്ചത്. കൂട്ടുകൂടി നിന്നിട്ട് തന്നെ ഏറ്റവും കൂടുതൽ നോമിനേറ്റ് ചെയ്തത് അർജുനായിരുന്നുവെന്നും താൻ ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും അൻസിബ പറഞ്ഞിരുന്നു. ഇപ്പോഴിതാ അൻസിബയുടെ ആരോപണത്തിന് മറുപടി നൽകുകയാണ് അർജുൻ. ബിഹൈൻ വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

അൻസിബയുടെ വിമർശനം ഇങ്ങനെ-'അർജുനാണ് എന്നെ പിന്നില്‍ നിന്നും കുത്തിയത്. എന്നെ ഏറ്റവും കൂടുതല്‍ നോമിനേഷനില്‍ ഇട്ടത് അർജുനായിരുന്നുവെന്ന് പുറത്തിറങ്ങിയപ്പോഴാണ് മനസ്സിലായത്. അവന്‍ അങ്ങനെ ചെയ്യുമെന്ന് ഞാന്‍ കരുതിയ്യില്ല. നോമിനേഷനില്‍ വരുന്നതോ, എവിക്ടാവുന്നതോ ഭയപ്പെടുന്ന വ്യക്തിയോ അല്ല ഞാന്‍. അത് ബിഗ് ബോസ് കണ്ട എല്ലാവർക്കും അറിയാം.

arjunansiba

അർജുന്‍ എന്നെ ഏറ്റവും കൂടുതല്‍ നോമിനേഷന്‍ ചെയ്തതാണ് എനിക്ക് വിഷമം ആയത്. 'ഇറങ്ങാന്‍ നേരത്ത് നീ എന്തിന് അർജുനെ കെട്ടിപ്പിടിച്ച് കവിളില്‍ ഉമ്മ കൊടുത്തു, സഹോദരനെപ്പോലെ കണ്ടു, അവനാണ് നിന്നെ ഏറ്റവും കൂടുതല്‍ തവണ നോമിനേഷനിലിട്ടത്' എന്ന് പുറത്ത് വന്നപ്പോള്‍ പലരും പറഞ്ഞു. അർജുന്‍ അവിടെ നിന്ന് എന്നെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നു'.

അർജുന്റെ മറുപടി-'പലരേയും ഞാൻ നോമിനേറ്റ് ചെയ്തിട്ടുണ്ട്. ഗെയിം എന്ന നിലയിൽ മാത്രമാണ് ഞാൻ ഓരോരുത്തരേയും നോമിനേറ്റ് ചെയ്തത്. അവിടെ നിൽക്കാൻ താത്പര്യമില്ലെന്നൊക്കെ ഒരാൾ പറയുമ്പോൾ പിന്നെ അവരെ നോമിനേറ്റ് ചെയ്യാമല്ലോ.മറ്റൊരാളുടെ അവസരം കളയേണ്ടല്ലോ. അൻസിബയുമായിട്ടെന്നല്ല ആരുമായും എനിക്ക് അവിടെ പ്രശ്നമില്ല. അർജിൻ എന്നെ പിന്നിൽ നിന്ന് കുത്തി എന്നൊക്കെ പറയുന്നത് എന്തിനെന്ന് അറിയില്ല. ഗെയിമിനെ ഗെയിമായി കാണാം. അവിടെ നിന്നുള്ള കാര്യങ്ങൾ ഞാൻ തലയിൽ ഏറ്റാറില്ല. അതുകൊണ്ടാണ് ഞാൻ അവിട ചിൽ ആയി നിന്നത്. ഞാൻ എന്താണെന്ന് എനിക്ക് അറിയാം. പുറത്തുള്ളവർ കാണുന്നതല്ല നമ്മൾ കാണുന്നത്. അവിടെ കാണുന്നത് വെച്ചാണ് നമ്മൾ ഓരോരുത്തരെ നോമിനേറ്റ് ചെയ്യുന്നത്. അതൊക്കെ വെറും ഗെയിം മാത്രമാണ്', താരം പറഞ്ഞു.

ബിഗ് ബോസിൽ അർജുനും ജിന്റോയും അല്ലാതെ മറ്റൊരാളെ വിജയി ആക്കണമെങ്കിൽ ആരെയായിരിക്കും തിരഞ്ഞെടുക്കുകയെന്ന ചോദ്യത്തിന് സിജോ എന്നായിരുന്നു അർജുന്റെ മറുപടി. 'അവൻ അവിടെ സർവൈവ് ചെയ്തൊരു രീതിയുണ്ട്. ഫിസിക്കലിയാണേലും മെന്റലിയാണേലും ഒരു പ്രൊസസിലേക്ക് പോയിട്ടുണ്ട്. ആ പ്രോസസിൽ ഞാനും പോയിട്ടുണ്ട്. അവനെ പോരാളി, തീ എന്നൊക്കെ ഞങ്ങൾ കളിയാക്കാറുണ്ടായിരുന്നുവെങ്കിലും അവൻ അങ്ങനെയാണ് നിന്നത്. വിജയിക്കാൻ വേണ്ടി വന്നവനാണ്. അവൻ എന്റെ നല്ലൊരു സുഹൃത്താണ്', അർജുൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+