ദുവാ മുസ്ലീം പേര്, എന്തുകൊണ്ട് പ്രാര്‍ത്ഥന എന്ന പേരിട്ടില്ല; രണ്‍വീറിനും ദീപികയ്ക്കും സൈബറാക്രമണം
മുംബൈ: ബോളിവുഡിലെ താരദമ്പതികളായ രണ്‍വീര്‍ സിങ്ങിനും ദീപിക പദുക്കോണിനുമെതിരെ സൈബറാക്രമണം. മകള്‍ക്ക് ദുവ എന്ന് പേരിട്ടതാണ് സൈബറാക്രമണത്തിന് കാരണം. ദീപാവലി ദിനത്തിലാണ് കുഞ്ഞിന്റെ പേര് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്.
ദുവാ പദുക്കോണ്‍ സിങ്ങ് എന്ന പേര് സോഷ്യല്‍ മീഡിയയില്‍ ഹൃദയസ്പര്‍ശിയായ കുഞ്ഞുകാലിന്റെ ചിത്രം അടക്കമാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണ്‍ ലോകത്തെ അറിയിച്ചത്. ഈ പേരിനെ ഇരുവരുടെയും ആരാധകര്‍ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപമായി സൈബറാക്രമണം ദീപികയ്ക്കും രണ്‍വീറിനും നേരെയുണ്ടായത്.

ദുവാ എന്നാല്‍ പ്രാര്‍ത്ഥന എന്നാണ് അര്‍ത്ഥമാക്കുന്നത്. ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കുള്ള ഉത്തരമാണ് അവള്‍ എന്നതാണ് ആ പേരിടാന്‍ കാരണമെന്ന് ദമ്പതികള്‍ വെളിപ്പെടുത്തിയിരുന്നു. അതേസമയം കുട്ടിയുടെ പേരിനെ ചൊല്ലി പലതരത്തിലാണ് ദീപികയ്ക്കും രണ്‍വീറിനും സൈബറാക്രമണം നേരിടേണ്ടി വന്നത്.
പ്രമുഖ പോപ് താരമായ ദുവാ ലിപയുടെ പേരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള കോപ്പിയാണ് ഈ പേരെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. ഇതൊരു മുസ്ലീം പേരാണെന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെട്ടത്. പ്രാര്‍ത്ഥന എന്ന പേര് എന്തുകൊണ്ട് മകള്‍ക്ക് നല്‍കിയില്ലെന്നാണ് പലരും ദമ്പതിമാരോട് ചോദിക്കുന്നത്. ഹിന്ദിയില്‍ പ്രാര്‍ത്ഥന എന്ന പേര് മനോഹരമാണെന്ന് ഇവര്‍ പറയുന്നു.
മുസ്ലീം പേര് മകള്‍ക്ക് നല്‍കിയതിലൂടെ ദീപികയും രണ്‍വീറും ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നും ഇവര്‍ ആരോപിക്കുന്നു. എന്തുകൊണ്ടാണ് ഹിന്ദു പേര് നിങ്ങള്‍ക്ക് തോന്നാതിരുന്നത്. എന്തുകൊണ്ടാണ് ദുവ? പ്രാര്‍ത്ഥനയെന്ന പേരില്ലേ? നിങ്ങള്‍ രണ്ടുപേരും ഹിന്ദുക്കളാണ്. അത് മറന്നുപോകരുതെന്നും ഒരു യൂസര്‍ കുറിച്ചു.
എന്തുകൊണ്ട് ഉര്‍ദു പേര് മകള്‍ക്ക് നല്‍കി? എന്തുകൊണ്ട് ഹിന്ദി പേരില്ലെന്നും മറ്റൊരു യൂസര്‍ ചോദിച്ചു. മുസ്ലീം പേര് മകള്‍ക്ക് നല്‍കിയതെന്തിനാണ്? സനാതന ധര്‍മത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുകയാണ് ദീപികയും രണ്‍വീറും. ബോളിവുഡ് ഇത്തരം പേരുകള്‍ ഹിന്ദു വികാരത്തെ ഹനിക്കാനായി മനപ്പൂര്‍വം നല്‍കുന്നതാണെന്നും ഒരു വിഭാഗം ആരോപിക്കുന്നു.
ദീപികയെ ഒരുപാട് ഇഷ്ടമാണ്, ദുവ എന്ന പേര് പക്ഷേ ഇഷ്ടമല്ല. എന്തുകൊണ്ട് ദുര്‍വ എന്ന പേര് നല്‍കിയില്ലെന്ന് ഒരു യൂസര്‍ ചോദിച്ചു. ഹിന്ദു ദൈവത്തിന്റെ പേര് മകള്‍ക്ക് നല്‍കാമായിരുന്നുവെന്ന് ഉപദേശിച്ചവരും കമന്റ് സെക്ഷനിലുണ്ടായിരുന്നു. അതേസമയം ദമ്പതിമാരെ പിന്തുണച്ച് ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്.
ഒരാളുടെ വ്യക്തിപരമായ കാര്യത്തില്‍ എന്തിനാണ് കൈകടത്തുന്നതെന്ന് ഇവര്‍ ചോദിക്കുന്നു. അവരുടെ കുട്ടിക്ക് അവരുടെ ഇഷ്ടം പോലെ പേരിടുന്നു. ഇവരാരും ആ കുട്ടിയുടെ ആരുമല്ല. അതുകൊണ്ട് നെഗറ്റീവ് കമന്റുകള്‍ നിര്‍ത്തൂ, അവരെ ജീവിക്കാന്‍ അനുവദിക്കൂ. എന്ന് ദീപികയുടെ ആരാധകന്‍ കുറിച്ചു. ഇന്ത്യ ഒരിക്കലും വളരില്ല, ആളുകള്‍ ഹിന്ദുവിന്റെയും മുസ്ലീമിന്റെയും പേരുകള്‍ തമ്മിലാണ് ഏറ്റുമുട്ടുന്നതെന്നും മറ്റൊരു ആരാധകന്‍ പറഞ്ഞു.












Click it and Unblock the Notifications